twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സീരിയല്‍ താരങ്ങളെ സിനിമയില്‍ മാറ്റി നിര്‍ത്തുന്നുവെന്ന് സ്വാസിക; വേര്‍തിരിവ് എന്തിനെന്ന് താരം

    |

    മലയാളികള്‍ക്ക് യാതൊരു തരത്തിലുള്ള പരിചയപ്പെടുത്തലു ആവശ്യമില്ലാത്ത താരമാണ് സ്വാസിക. സിനിമയിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് സീരിയലിലേക്ക് എത്തുകയും സീരിയലിലൂടെ താരമായി മാറുകയുമായിരുന്നു സ്വാസിക. സീരിയല്‍ രംഗത്തെ സൂപ്പര്‍ താരമായി മാറിയപ്പോഴും സിനിമയില്‍ നിന്നും വിട്ടു നിന്നിരുന്നില്ല സ്വാസിക. സിനിമയിലും സീരിയലിലും ഒരുപോലെ സജീവമായ സ്വാസികയെ തേടി മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവുമെത്തിയിരുന്നു.

    Also Read: ജീവിതത്തിൽ അഭിനയിക്കാത്ത നടി; ​ഗീതയെക്കുറിച്ച് കലൂർ ഡെന്നിസ്Also Read: ജീവിതത്തിൽ അഭിനയിക്കാത്ത നടി; ​ഗീതയെക്കുറിച്ച് കലൂർ ഡെന്നിസ്

    ഇപ്പോഴിതാ സിനിമാ രംഗത്ത് സീരിയില്‍ നിന്നുമുള്ളവരോടുള്ള വേര്‍തിരിവിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് സ്വാസിക. സീരിയല്‍-സിനിമ എന്ന വേര്‍ തിരിവ് ഉണ്ടെന്നാണ് സ്വാസിക പറയുന്നത്. മാത്രമല്ല സീരിയലില്‍ അഭിനയിക്കുന്ന മിക്കവര്‍ക്കും സിനിമയില്‍ അഭിനയിക്കാനുള്ള അവസരം കിട്ടാറില്ലെന്നാണ് സ്വാസിക പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    Swasika

    'സീരിയലില്‍ നിന്ന് ബിഗ് സ്‌ക്രീനിലേക്ക് വന്ന് അസാധാരണമായ പ്രകടനങ്ങള്‍ കാഴ്ച്ചവെച്ച അഭിനേതാക്കള്‍ നമ്മുടെയിടയിലുണ്ട്. അതുകൊണ്ട് തന്നെ മാറ്റി നിര്‍ത്തുന്നതിന് പകരം അവര്‍ക്ക് അത് ചെയ്യാന്‍ കഴിയുമോ ഇല്ലയോ എന്നറിയാന്‍ ഒരു കഥാപാത്രത്തെ അവരില്‍ വിശ്വസിച്ച് ഏല്‍പ്പിക്കണം. സീരിയല്‍ സിനിമ എന്ന വേര്‍തിരിവ് ഇപ്പോഴും ഉണ്ട്. പക്ഷെ ഭഗ്യവശാല്‍ ഞാന്‍ അതിന് വിധേയമായിട്ടില്ല. പക്ഷെ ഇപ്പോഴും ആ വേര്‍തിരിവ് നിലനില്‍ക്കുന്നുണ്ട്. സീരിയലില്‍ അഭിനയിക്കുന്ന ഒട്ടുമിക്ക കലാകാരന്മാര്‍ക്കും സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടാറില്ല' എന്നാണ് സ്വാസിക പറയുന്നത്.

    ഇടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സ്വാസിക മനസ് തുറന്നത്. സീരിയലുകളില്‍ അഭിനയിക്കുന്ന രീതി സിനിമയിലെ അഭിനയത്തില്‍ നിന്ന് വ്യത്യസ്തമാണെന്നത് ശരിയാണ്, എന്നാല്‍ രണ്ടിന്റെയും അടിസ്ഥാനം എന്നുപറയുന്നത് അഭിനയം തന്നെയല്ലേയെന്നാണ് സ്വാസിക ചോദിക്കുന്നത്. അവരെ വളരെ എളുപ്പത്തില്‍ സംവിധായകന് വേണ്ടത് പോലെ അഭിനയിപ്പിക്കാന്‍ സാധിക്കുമെന്നാണ് സ്വാസിക പറയുന്നത്. സിനിമയിലും സീരിയലിലും ഒരുപോലെ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത് മുതല്‍ എങ്ങന അഭിനയം വ്യത്യസ്തപ്പെടുത്തണം എന്ന് ഞാന്‍ കണ്ടെത്തി. അതൊരു കഠിനമായ ദൗത്യമൊന്നുമല്ലെന്നും താരം സാക്ഷ്യപ്പെടുത്തുന്നുണ്ട്.

    മലയാള സിനിമയില്‍ സ്വഭാവ നടന്മാര്‍ കുറവാണെന്ന് നമ്മള്‍ പലപ്പോഴും കേള്‍ക്കാറുണ്ട്, പക്ഷേ എന്തുകൊണ്ടാണ് ടെലിവിഷന്‍ അഭിനേതാക്കളിലേക്ക് ഈ അവസരങ്ങള്‍ എത്താത് എന്നാണ് സ്വാസിക ചോദിക്കുന്നത്. അതേസമയം സിനിമയില്‍ നിന്നും സീരിയലിലെത്തിയ ശേഷം ചിലര്‍ക്ക് അവസരം കുറഞ്ഞതായും സ്വാസിക പറയുന്നുണ്ട്.

    ബീന ആന്റണിയെ പോലെ, മഞ്ചു പിള്ളയെ പോലെ ടെലിവിഷനില്‍ എത്തിയതിന് ശേഷം സീരിയല്‍ അഭിനേതാക്കള്‍ എന്ന ലേബല്‍ അവര്‍ക്ക് ലഭിക്കുകയും സിനിമകളില്‍ അവസരങ്ങള്‍ കുറയുകയും ചെയ്തുവെന്നാണ് സ്വാസിക അഭിപ്രായപ്പെടുന്നത്. 'ഹോം' എന്ന ചിത്രത്തിലൂടെ മഞ്ജു പിള്ള വീണ്ടും എത്തിയതും സ്വാസിക ചൂണ്ടിക്കാണിക്കുന്നുണ്ട്.

    ബീന ആന്റണിയ്ക്കാണെങ്കില്‍ അനായാസമായി ഹാസ്യം ചെയ്യാനും, പക്വതയുള്ള കഥാപാത്രങ്ങള്‍ ചെയ്യാനും വില്ലത്തി കഥാപാത്രം ചെയ്യാനും കഴിയുമെന്നും സ്വാസിക അഭിപ്രാപ്പെടുന്നു. ഇവരെ പോലെ തന്നെ ദേവി ചന്ദനയും അനു ജോസഫും മികച്ച കഴിവുള്ളവരാണെന്നും പറയുന്ന സ്വാസിക എന്നാല്‍ എന്തുകൊണ്ടാണ് ഈ വേര്‍തിരിവ് എന്ന് എനിക്കറിയില്ലെന്നും പറയുന്നു. ഈ വേര്‍ തിരിവ് നിര്‍ഭാഗ്യമാണെന്നാണ് സ്വാസിക അഭിപ്രായപ്പെടുന്നത്.

    Read more about: swasika
    English summary
    Swasika Says Serial Artitsts Are Facing Discrimination In Cinema GIves Examples Too
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X