തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍; ബിഗ് ബോസ് സീസണ്‍ 3 നിര്‍ത്തുന്നുവോ?
ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയ് ആരെന്ന് അറിയാന്‍ ഇനി നാളുകള്‍ മാത്രമാണ് ബാക്കിയുള്ളത്. അവസാന ഘട്ടത്തിലേക്ക് കടന്നതോടെ മത്സരം വീറും വാശിയും നിറഞ്ഞതായി മാറുകയും ചെയ്തു. താരങ്ങളെല്ലാം കടുത്ത മത്സര ബുദ്ധിയോടെയാണ് കളിക്കുന്നത്. ഡിംപലിന്റെ പപ്പയുടെ മരണം തീര്‍ത്ത മൂകതയില്‍ നിന്നും എല്ലാവരും മത്സരത്തിന്റെ ആവേശത്തിലേക്ക് തിരികെ വന്നിട്ടുണ്ട്.
എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന സൂചനകളും റിപ്പോര്‍ട്ടുകള്‍ക്കും ആരാധകര്‍ക്ക് ആശങ്ക പകരുന്നതാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 3 യുടെ ഭാവി തന്നെയാണ് ഇപ്പോള്‍ സംശയത്തിന്റെ നിഴലിയാരിക്കുന്നത്. ഷോ ഉടനെ നിര്‍ത്തി വെക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് ആരാധകരും സോഷ്യല്‍ മീഡിയയും. തമിഴ് നാട്ടില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ആശങ്ക പടരുന്നത്.

മെയ് പത്ത് രാവിലെ നാല് മണി മുതല്‍ മെയ് 24 രാവിലെ നാല് മണി വരെയാണ് തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിയെ നേരിടാനാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ഇന്നും നാളെയും പകല്‍ നിയന്ത്രണങ്ങളുണ്ടാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ലോക്ക്ഡൗണില്‍ അന്തര്‍-ജില്ല യാത്രയും നിരോധിക്കും.
ഈ സാഹചര്യത്തിലാണ് ബിഗ് ബോസ് നിര്‍ത്തി വെക്കേണ്ടി വരുമോ എന്ന ആശങ്ക പ്രേക്ഷകര്‍ക്കിടയില്‍ പ്രചരിക്കുന്നത്. ചെന്നൈയിലാണ് ബിഗ് ബോസിന്റെ ചിത്രീകരണം നടക്കുന്നത്. നേരത്തെ തന്നെ കൊവിഡ് പ്രതിസന്ധിയില്‍ ചിത്രീകരണം നിര്‍ത്തി വെക്കുമോ എന്ന ആശങ്ക ഉടലെടുത്തിരുന്നു. പോയ വര്‍ഷം സമാനമായൊരു സാഹചര്യത്തിലാണ് ബിഗ് ബോസ് നിര്‍ത്തി വെക്കേണ്ടി വന്നത്.
സെക്‌സി ലുക്കിനൊരു പര്യായമായി ശ്രീ റെഡ്ഡി; ഹോട്ട് ചിത്രങ്ങള്‍
Recommended Video
അതേസമയം പതിവ് പോലെ താരങ്ങളെ കാണാനായി ബിഗ് ബോസിലേക്ക് മോഹന്‍ലാല്‍ ഇന്ന് എത്തും. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഭാര്‍ഗവി നിലയം ടാസ്‌ക്കിലെ കൊലയാളിയെ വെളിപ്പെടുത്തത് മുതല്‍ എവിക്ഷന്‍ പ്രഖ്യാപനം വരെ മോഹന്‍ലാല്‍ നടത്തും. സൂര്യ, രമ്യ, റിതു മന്ത്ര, സായ് വിഷ്ണു, റംസാന്‍, മണിക്കുട്ടന്‍ എന്നിവരാണ് എവിക്ഷനെ നേരിടുന്നത്. ഇതില്‍ രമ്യ പുറത്തായെന്ന പ്രചരണവും പുറത്ത് സജീവമാണ്.


Click it and Unblock the Notifications











