നഗ്നവിഡിയോ അയച്ചു നൽകിയാൽ 15 ലക്ഷം; നേരിൽ കാണണമെന്ന് ആവശ്യപ്പെട്ടു!, മോശം അനുഭവത്തെ കുറിച്ച് നടി റീഹാന
തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടി റീഹാന. നിരവധി ശ്രദ്ധേയ പരമ്പരകളുടെ ഭാഗമായിട്ടുള്ള റീഹാന ഓഫ്‌സ്ക്രീനിലെ ഇടപെടലുകൾ കൊണ്ടും ശ്രദ്ധനേടിയിട്ടുണ്ട്. തന്റെ അഭിപ്രായങ്ങൾ എവിടെയും വെട്ടിത്തുറന്ന് സംസാരിക്കുന്ന ആളാണ് റീഹാന. തമിഴ് സീരിയൽ ലോകത്ത് വലിയ വിവാദമായി മാറിയ അർണവ്-ദിവ്യ ദമ്പതികൾക്കിടയിലെ പ്രശ്നങ്ങളിലും, ഇപ്പോൾ ചർച്ചയായി കൊണ്ടിരിക്കുന്ന വിഷ്ണുകാന്ത്-സംയുക്ത വിഷയത്തിലും അഭിപ്രായം പറഞ്ഞ് വാർത്തകളിൽ ഇടംനേടിയിട്ടുണ്ട് റീഹാന.
കഴിഞ്ഞ ദിവസമാണ് വിഷ്ണുകാന്ത്-സംയുക്ത വിഷയത്തിൽ റീഹാന നടത്തിയ പ്രതികരണം വൈറലായി മാറിയത്. വിഷ്ണുകാന്തിനെ പിന്തുണച്ചെത്തിയ നടി, തെറ്റുകാരി സംയുക്ത ആണെന്നും വിവാഹശേഷം രവി എന്ന നടനുമായി ഉണ്ടായ ലൈംഗികബന്ധം മറച്ചുവയ്ക്കാൻ അവർ വിഷ്ണുവിനെ താറടിച്ചു കാണിക്കുകയാണെന്നുമാണ് ആരോപിച്ചത്. നിരവധി പേർ ഈ വിഷയത്തിൽ റീഹാനയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തുകയുണ്ടായി.

ഇപ്പോഴിതാ സിനിമയിലടക്കം സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുന്നതിനെ കുറിച്ച് റീഹാന നടത്തിയ തുറന്നു പറച്ചിൽ ശ്രദ്ധനേടുകയാണ്. സാമ്പത്തിക ബുദ്ധിമുട്ടുകളുള്ള, കുടുംബ ബാധ്യതകൾ പേറുന്ന സ്ത്രീകളും, അഭിനയ രംഗത്ത് തുടരാതെ മറ്റു മാർഗമില്ല എന്ന് ചിന്തിക്കുന്ന സ്ത്രീകളും അണിയറ പ്രവർത്തകർക്ക് വഴങ്ങികൊടുക്കാറുണ്ടെന്നാണ് റീഹാന പറയുന്നത്. എന്നാൽ സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുന്ന ശീലം കേവലം അഭിനയ മേഖലയിൽ മാത്രമല്ല, ഹോസ്പിറ്റലുകളിലും ഐടി മേഖലകളിലും ഉണ്ടെന്നും അവിടെയെല്ലാം ഇത്തരം വഴങ്ങിക്കൊടുക്കലുകൾ പതിവുണ്ടെന്നും നടി പറയുന്നു.
സിനിമ-സീരിയൽ മേഖല മാത്രമാണ് ഇക്കാര്യത്തിൽ വിമർശിക്കപ്പെടുന്നതെന്ന് പരിതപിച്ച റീഹാന, ഇത്തരം ചൂഷണങ്ങളെ നിർത്തലാക്കാൻ ആർക്കെങ്കിലും സാധിക്കുമോ എന്നും ചോദിച്ചു. നേരത്തെ സോഷ്യൽമീഡിയയിൽ തനിക്കുണ്ടായ ഒരു മോശം അനുഭവത്തെ കുറിച്ചും റീഹാന സംസാരിക്കുകയുണ്ടായി. നഗ്ന വീഡിയോ അയച്ചു തന്നാൽ പതിനഞ്ചു ലക്ഷം രൂപ നൽകാമെന്ന് ഒരാൾ മെസേജ് ചെയ്തതായാണ് നടി വെളിപ്പെടുത്തിയത്.
ചില മോശം കാര്യങ്ങൾ ചെയ്യുന്നത് വീഡിയോ എടുത്ത് അയച്ചു നൽകിയാൽ പണം നൽകാം എന്നായിരുന്നു സന്ദേശം അയച്ച അജ്ഞാതന്റെ വാഗ്‌ദാനം. അയാൾ അക്കൗണ്ട് നമ്പർ വരെ ചോദിച്ചു. അയാളെ വെറുതെ വിടരുതെന്ന് കരുതി നേരിൽ കാണണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ പിടിക്കപ്പെടുമെന്ന ഭയം മൂലം അയാൾ മെസേജ് അയക്കുന്നത് അവസാനിപ്പിച്ചു എന്ന് റീഹാന പറയുന്നു.
തമിഴ് ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ചർച്ചയായ അർണവ്-ദിവ്യ-അൻഷിത വിവാദത്തിൽ അർണവിനെതിരെ സംസാരിച്ച തന്നോട് അദ്ദേഹത്തിന്റെ ആരാധകർ വളരെ മോശമായാണ് പെരുമാറിയതെന്നും റീഹാന പറഞ്ഞു. വളരെ തരംതാഴ്ന്ന രീതിയിൽ അപമര്യാദയോടെ പെരുമാറിയ അവർ സ്വന്തം വീട്ടിൽ നിന്ന് പഠിച്ച സംസ്കാരമാണ് കാണിച്ചതെന്നും റീഹാന തുറന്നടിച്ചു. അഭിപ്രായം പറയുന്നതിന് തന്നെ വിമർശിക്കുന്നവർ എന്തിനാണ് താൻ പറയുന്നത് കുത്തിയിരുന്ന് കേൾക്കുന്നതെന്നും നടി ചോദിച്ചു.

വിഷ്ണുകാന്ത്-സംയുക്ത വിഷയത്തിൽ സോഷ്യൽമീഡിയയിലൂടെയാണ് നടി വിഷ്ണുകാന്തിനെ പിന്തുണച്ചെത്തിയത്. വിഷ്ണു വളരെ കഷ്ടപ്പെട്ട് കരിയർ പടുത്തുയർത്തിയ വ്യക്തിയാണ്. അനാവശ്യമായി അദ്ദേഹത്തിന്റെ കുടുംബത്തെ വിവാദങ്ങളിലേയ്ക്ക് വലിച്ചിഴക്കരുത് എന്നായിരുന്നു റീഹാന പറഞ്ഞത്. സെറ്റിൽ വന്നാൽ അധികം ആരോടും സംസാരിക്കാത്ത വളരെ മാന്യനായ വ്യക്തിത്വമാണ് വിഷ്ണുവിന്റേതെന്ന് പറഞ്ഞ റീഹാന, സംയുക്ത സ്വന്തം കള്ളത്തരങ്ങൾ ഒളിപ്പിക്കാൻ വേണ്ടിയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നാണ് നടി പറഞ്ഞത്.
കഴിഞ്ഞ ദിവസം സംയുക്ത റീഹാനയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. അവളെന്തോ വിഷ്ണുകാന്തിന്റെ കൂടെ ജീവിച്ചത് പോലെയാണ് അവനെ പിന്തുണയ്ക്കുന്നത്. അവളുടെ കഴിഞ്ഞകാലം തോണ്ടിയെടുക്കാന്‍ തുടങ്ങിയാല്‍ ചിരിച്ചു പോകും എന്നാണ് സംയുക്ത പറഞ്ഞത്. സോഷ്യൽമീഡിയയിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം.


Click it and Unblock the Notifications











