യോജിയെ അങ്ങനെ കാണുന്നതിൽ വിഷമമുണ്ട്, അവർക്കിടയിൽ ക്ലാഷുണ്ട്; അമ്മൂമ്മയെ എല്ലാവരും തഴഞ്ഞതിന് പിന്നിൽ!

കാനഡ ജീവിതം അവസാനിപ്പിച്ച് ആറ് വർഷങ്ങൾക്കുശേഷം നാട്ടിലെത്തിയ തൻവി സുധീർ ഘോഷ് കുടുംബസമേതം തിരുവനന്തപുരത്തെ തറവാട് വീട്ടിലാണ് ഇപ്പോൾ താമസം. നാട്ടിലെത്തിയിട്ട് കുറച്ച് അധികം ദിവസങ്ങളായെങ്കിലും വിശ്രമിക്കാൻ സമയം കിട്ടിയിട്ടില്ലെന്നും പ്രസവരക്ഷ പോലും കൃത്യമായി ചെയ്യാൻ കഴിഞ്ഞില്ലെന്നും തൻവി പുതിയ വ്ലോ​ഗിൽ പറഞ്ഞു. രണ്ട് മാസം മുമ്പാണ് തൻവി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്.

Also Read
കൊലപാതകം നിയമപരമായിരുന്നെങ്കിൽ അവളെന്റെ ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്
കൊലപാതകം നിയമപരമായിരുന്നെങ്കിൽ അവളെന്റെ ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്

കുറേ ദിവസമായി ഓരോ കാര്യങ്ങൾക്ക് പിറകെയാണ്. വ്ലോ​ഗിടാനും സമയം കിട്ടിയില്ല. 14 ദിവസത്തെ പ്രസവരക്ഷ ട്രീറ്റ്മെന്റിന് പോയിരിക്കുകയായിരുന്നു. പക്ഷെ ട്രീറ്റ്മെന്റ് സമയം മാത്രമെ അതിൽ കൃത്യമായി ഞാൻ പങ്കെടുത്തുള്ളു. വിശ്രമിക്കാൻ സാധിച്ചില്ല. കാരണം വീട്ടിലെ കാര്യങ്ങൾ എല്ലാം ചെയ്യാനുണ്ടായിരുന്നു.

Tanvi Sudheer

മസിൽ ലൂസാക്കിയിട്ട് ഇരിക്കൂവെന്ന് അവസാനം മസാജ് തെറാപ്പിസ്റ്റിന് എന്നോട് പറയേണ്ടി വന്നു. മസാജിന് ഇരിക്കുകയായിരുന്നുവെങ്കിലും മൈന്റ് പല കാര്യങ്ങളുടെ പേരിൽ അപ്പോഴും ആക്ടീവായിരുന്നു പുതിയ വ്ലോ​ഗിൽ തൻവി പറഞ്ഞു. അമ്മൂമ്മയ്ക്ക് കൂനുണ്ട്. ഒസിഡി കാരണം ഇടയ്ക്കിടെ തൂത്തും തുടച്ചും നടക്കുന്നതിനാൽ വന്ന പ്രശ്നമാണത്.

കൂന് വന്നതുകൊണ്ട് തന്നെ അമ്മൂമ്മ ഇപ്പോൾ നിവർന്ന് നിൽക്കുന്നത് ബെൽറ്റിന്റെ സഹായത്തോടെയാണ്. പക്ഷെ പുറത്ത് പോകുമ്പോൾ മാത്രമെ ധരിക്കാറുള്ളു. എനിക്കൊപ്പം അമ്മൂമ്മയും ട്രീറ്റ്മെന്റിന് വന്നിരുന്നു. അവിടുത്തെ ഡോക്ടർ അമ്മൂമ്മയുടെ അവസ്ഥയിൽ ഒരുപാട് മാറ്റം കൊണ്ടുവന്നിട്ടുണ്ട്. ഞാനും യോജിയും കൃത്യമായി ജോലികൾ വിഭജിച്ച് ചെയ്താണ് വീട് മുന്നോട്ട് കൊണ്ടുപോകുന്നത്. കാനഡ വിട്ടുവന്നതിൽ ലിയാന് പരാതിയുണ്ട്.

Recommended For You
മികച്ച നടൻ മമ്മൂട്ടിയും കാർത്തിക് ആര്യനും; നടി യാമി ​ഗൗതം; മമ്മൂട്ടിക്ക് നാലാമത്തെ പുരസ്കാരം
മികച്ച നടൻ മമ്മൂട്ടിയും കാർത്തിക് ആര്യനും; നടി യാമി ​ഗൗതം; മമ്മൂട്ടിക്ക് നാലാമത്തെ പുരസ്കാരം

അത് മാറ്റാനായി ഞങ്ങൾ അവനെ ഇടയ്ക്ക് ലുലു മാളിലൊക്കെ കൊണ്ടുപോകും. കേരളത്തിലെ കാലവസ്ഥ ഞാനും യോജിയും അഡ്ജസ്റ്റ് ചെയ്യുന്നുണ്ടെങ്കിലും മോനും മോൾക്കും ഏസി ഇല്ലാതെ പറ്റില്ല. അതിനാൽ തന്നെ നല്ലൊരു സംഖ്യ കറന്റ് ചാർജുമാകുന്നുണ്ട്. മക്കൾ ഇവിടുത്തെ കാലാവസ്ഥയുമായി അഡാപ്റ്റാകാൻ സമയം എടുക്കും. ഞങ്ങളുടെ വീട്ടിലെ എല്ലാ കാര്യത്തിനും യോജിയാണ് ഓടുന്നത്. അതിൽ എനിക്ക് നല്ല വിഷമമുണ്ട്.

ഞങ്ങൾക്കുവേണ്ടി ഓരോന്ന് ചെയ്യുന്നത് കാണുമ്പോൾ വലിയ റെസ്പെക്ട് തോന്നുന്നു. സ്വന്തം വീട്ടിൽ‌‍ പോയി നിൽക്കാൻ പോലും യോജിക്ക് ഇതുവരെ സാധിച്ചിട്ടില്ല. എനിക്കും യോജിയുടെ വീട്ടിൽ കുറച്ച് ദിവസം പോയി നിൽക്കണമെന്നുണ്ട്. അതുപോലെ അമ്മൂമ്മയും ലിയാനും തമ്മിൽ എപ്പോഴും ക്ലാഷാണ്. അമ്മൂമ്മയ്ക്ക് പ്രായമായതാണെന്ന് ഞാൻ മോനെ പറഞ്ഞ് മനസിലാക്കും. കുറച്ച് അഡ്ജസ്റ്റ് ചെയ്യാനൊക്കെ പറയും.

Tanvi Sudheer

ബഹളമായതുകൊണ്ട് അവൻ റിലാക്സായിക്കോട്ടെയെന്ന് കരുതിയാണ് പുറത്തൊക്കെ കൊണ്ടുപോയത്. ചൂട് കാരണം ബോക്സർ മാത്രമാണ് മോൻ വീട്ടിലിടുന്നത്. കൊതുക് കടിച്ചാലോയെന്ന് ഭയന്ന് അമ്മൂമ്മ അവനെ ബെനിയൻ ഇടാൻ നിർബന്ധിക്കും. അത് അവന് ഇഷ്ടമല്ല. ഇവർക്കിടയിൽ ക്ലാഷുണ്ട്. പക്ഷെ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല. ആരോട് എന്ത് പറയാനാണ്. ഒരുപാട് റെസ്പോൺസിബിലിറ്റിയുണ്ട്. പക്ഷെ എല്ലാം ചെയ്തല്ലേ പറ്റൂ.

ഡെബി കഴിഞ്ഞ ദിവസം മെസേജ് അയച്ചിരുന്നു. അത് കേട്ടപ്പോൾ കുറച്ച് ആശ്വാസമായിരുന്നു. പ്രസവശേഷം റെസ്റ്റ് കിട്ടിയിട്ടില്ല. നടുവിന് നീരുണ്ടായിരുന്നു. ഇപ്പോൾ അത് കുറഞ്ഞു. യോജിയെകൊണ്ട് എന്റെ വീട്ടിലെ കാര്യങ്ങൾ ചെയ്യിക്കുന്നത് എനിക്ക് വിഷമമാണ്. എന്റെ അമ്മച്ചിക്ക് ചെയ്യുന്നതുപോലെ ഞാൻ അമ്മൂമ്മയ്ക്ക് ചെയ്ത് കൊടുക്കുന്നു എന്നേയുള്ളു എന്നാണ് യോജി പറയുന്നതെന്നും തൻവി പറഞ്ഞു.

You May Also Like
വിവാഹിതയായി നടി ജെന്നിഫർ വിൻജെറ്റ്, വരൻ സിം​ഗപ്പൂരിലെ ബിസിനസുകാരൻ; ആശംസകളറിയിച്ച് ആരാധകർ
വിവാഹിതയായി നടി ജെന്നിഫർ വിൻജെറ്റ്, വരൻ സിം​ഗപ്പൂരിലെ ബിസിനസുകാരൻ; ആശംസകളറിയിച്ച് ആരാധകർ

പ്രായമായ ആളുകളെ നോക്കുന്നത് ഒത്തിരി ബു​ദ്ധിമുട്ടുള്ള കാര്യമാണ്. അതാണ് പലരും പല കാര്യങ്ങൾ പറഞ്ഞ് അമ്മുമ്മയെ ഇട്ടിട്ട് പോയത്. ഒരു സ്ത്രീ വിചാരിച്ചാൽ എല്ലാം ഭംഗിയായി ചെയ്യാൻ പറ്റും എന്നാണ് തൻവിയെ ആശ്വസിപ്പിച്ച് ആളുകൾ കുറിച്ചത്. മകളുടെ പേരിടൽ ചടങ്ങ് ഭം​ഗിയാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ തൻവി.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X