തങ്കു സ്റ്റാര്‍ മാജിക്കിലേക്ക് വരുന്നതും കാത്തിരിക്കേണ്ട! തങ്കച്ചന്‍ പുതിയ വേദിയിലേക്ക് എത്തുന്നു

മലയാളികളുടെ പ്രിയപ്പെട്ട പരിപാടിയാണ് സ്റ്റാര്‍ മാജിക്ക്. സ്റ്റാര്‍ മാജിക്കിലൂടെ താരമായി മാറിയ കലാകാരനാണ് തങ്കച്ചന്‍ വിതുര. സ്റ്റാര്‍ മാജിക്ക് എന്നാല്‍ തങ്കച്ചന്‍ എന്നായിരുന്നു പലര്‍ക്കും. പാട്ടും തമാശകളുമൊക്കെയായി നിറഞ്ഞു നില്‍ക്കുകയായിരുന്നു ആരാധകരുടെ തങ്കു. എന്നാല്‍ ഒരുനാള്‍ തീര്‍ത്തും അപ്രതീക്ഷിതമായി തങ്കച്ചന്‍ സ്റ്റാര്‍ മാജിക്കില്‍ നിന്നും പിന്മാറുകയായിരുന്നു. താരത്തിന്റെ തിരിച്ചുവരവിനായുള്ള ആരാധകരുടെ കാത്തിരിപ്പ് ഇപ്പോഴും അവസാനിച്ചിട്ടില്ല. തങ്കച്ചന്‍ സ്റ്റാര്‍ മാജിക്കില്‍ നിന്നും എന്നന്നേക്കുമായി പിന്മാറിയെന്നാണ് പിന്നീട് അറിയുന്നത്. എന്നാല്‍ എന്താണ് ആ പിന്മാറ്റത്തിനുള്ള കാരണം എന്നത് ഇപ്പോഴും വ്യക്തമല്ല.

തങ്കച്ചന്‍ ഇനി സ്റ്റാര്‍ മാജിക്കിലേക്കില്ല എന്ന് തന്നെയാണ് താരത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇന്‍സ്റ്റഗ്രാം പോസ്റ്റും വ്യക്തമാക്കുന്നത്. കോമഡി സ്റ്റാര്‍സിന്റെ വേദിയില്‍ നിന്നുമുള്ള തന്റെ ചിത്രങ്ങളാണ് തങ്കു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. നേരത്തെ താരം മഴവില്‍ മനോരമയിലെ ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി എ്ന്ന പരിപാടിയിലും എത്തിയിരുന്നു. പിന്നാലെ അവിടെ നിന്നും കോമഡി സ്റ്റാര്‍സിലേക്ക് എത്തുമ്പോള്‍ സ്റ്റാര്‍ മാജിക്കിലേക്ക് ഒരു തിരിച്ചുവരവുണ്ടാകില്ലെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.

Thankachan Vithura

നേരത്തെ ഗള്‍ഫില്‍ ചില പരിപാടികള്‍ അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് സ്റ്റാര്‍ മാജിക്കില്‍ നിന്നും തങ്കച്ചന്‍ വിതുര മാറി നിന്നത് എന്നായിരുന്നു പ്രചരണം. താരം ഗള്‍ഫില്‍ എത്തിയതിന്റെ ഫോട്ടോകളും മറ്റുമെല്ലാം സോഷ്യല്‍ മീഡിയയിലും വൈറലായിരുന്നു. എന്നാല്‍ ഗള്‍ഫില്‍ നിന്ന് മടങ്ങി എത്തിയ ശേഷവും തങ്കു സ്റ്റാര്‍ മാജിക്കിലേക്ക് മടങ്ങി വന്നില്ല. തങ്കച്ചന്‍ എന്തുകൊണ്ടാണ് പിന്മാറിയതെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നാണ് സ്റ്റാര്‍ മാജിക്കിലെ മറ്റ് താരങ്ങളും പറയുന്നത്. തങ്കച്ചന്‍ വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കുന്നില്ലെന്നും എന്താണ് വരാത്തത് എന്ന് ചോദിക്കുമ്പോള്‍ കൃതമായ മറുപടി നല്‍കാതെ ഒഴിഞ്ഞു മാറുകയാണെന്നും സ്റ്റാര്‍ മാജിക്ക് താരം അനു പറഞ്ഞിരുന്നു.

നേരത്തെ, ഗള്‍ഫ് ഷോ കഴിഞ്ഞ് വന്നപ്പോള്‍ തങ്കച്ചന് ചില സിനിമകള്‍ വന്നു എന്നും, സിനിമ തിരക്കുകള്‍ കാരണമാണ് തങ്കച്ചന്‍ വിട്ടു നില്‍ക്കുന്നത് എന്നും അസീസ് പറഞ്ഞിരുന്നു. തങ്കുവിനെ പുറത്താക്കിയതാണോ എന്ന് ചിലര്‍ ചോദിച്ചിരുന്നു. എന്നാല്‍ തങ്കച്ചനെ പുറത്താക്കിയതല്ല എന്നും, അങ്ങനെ ഒരു സംഭവം ഞങ്ങളുടെ അറിവില്‍ ഇല്ല എന്നും ബിനീഷ് ബാസ്റ്റിന്‍ വ്യക്തമാക്കിയിരുന്നു. തങ്കച്ചന്‍ ചേട്ടനെ സ്റ്റാര്‍ മാജിക്കില്‍ നിന്നും എല്ലാവരും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു എന്നും, എന്നാല്‍ അദ്ദേഹം വരുന്നില്ല, വാരാത്തതിന്റെ കാരണം അറിയില്ല എന്നുമാണ് അനു പറഞ്ഞത്.

അതേസമയം തങ്കുവിന്റെ പോസ്റ്റില്‍ കമന്‍്‌റുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. അണ്ണന്‍ ഇതില്‍ GUEST ആയിട്ടു വരാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു.. അതിപ്പോള്‍ യഥാര്‍ഥ്യമായി, സ്റ്റാര്‍ മാജിക്കില്‍ എന്നാണ് വരുന്നത്? തങ്കു സ്റ്റാര്‍ മാജിക്കില്‍ എന്താ വരാത്തത്? സ്റ്റാര്‍ മാജിക്കിലേക്ക് തിരികെ വായോ എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകള്‍.

Read more about: television
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X