For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എനിക്കൊരു അടിയുടെ കുറവുണ്ട്! സ്റ്റാര്‍ മാജിക്കിന്റെ തട്ടില്‍ തിരിച്ചെത്തി തങ്കു; പോയതിന്റെ കാരണം പറയുന്നു!

  |

  ജനപ്രീയ പരിപാടിയാണ് സ്റ്റാര്‍ മാജിക്. മിനി സ്‌ക്രീന്‍ താരങ്ങളും മിമിക്രി താരങ്ങളും അണിനിരക്കുന്ന പരിപാടി ഏറെ നാളുകളായി മലയാളികളുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണ്. സീരിയലുകളില്‍ കഥാപാത്രങ്ങളായി മാത്രം കണ്ടിരുന്ന പലരേയും ്അടുത്തറിയാന്‍ പ്രേക്ഷകരെ സ്റ്റാര്‍ മാജിക് സഹായിച്ചിട്ടുണ്ട്. സ്റ്റാര്‍ മാജിക്കിലൂടെ താരങ്ങളായി മാറിയവരുമുണ്ട്.

  Also Read: രണ്ട് വട്ടം അബോർഷൻ ആയി, പാട്ട് പിന്നെ മതി എന്ന് തീരുമാനിച്ച് വീട്ടിലിരുന്നു; സുജാത മോഹൻ

  പരസ്പരം കളിയാക്കിയും തമാശകള്‍ പറഞ്ഞും പണി കൊടുത്തുമൊക്കെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടുകയായിരുന്നു സ്റ്റാര്‍ മാജിക്. ഇതിനോടകം തന്നെ പല താരങ്ങളും വരികയും പോവുകയുമൊക്കെ ചെയ്തിട്ടുണ്ട് സ്റ്റാര്‍ മാജിക്കില്‍. എന്നാല്‍ സ്റ്റാര്‍ മാജിക്കിന്റെ പ്രേക്ഷകരെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്ത യാത്ര പറച്ചില്‍ നടത്തിയത് തങ്കുവെന്ന് അവര്‍ സ്‌നേഹത്തോടെ വിളിക്കുന്ന തങ്കച്ചന്‍ വിതുരയുടേതായിരുന്നു.

  തങ്കച്ചന്‍ സ്റ്റാര്‍ മാജിക്കിലെ ഏറ്റവും ജനപ്രീയ താരങ്ങളില്‍ ഒരാളായിരുന്നു. തമാശകള്‍ പറഞ്ഞും പാട്ടു പാടിയും ഡാന്‍സ് കളിച്ചുമൊക്കെ പ്രേക്ഷകരെ കയ്യിലെടുത്ത താരമാണ് തങ്കു. അതുകൊണ്ട് തന്നെ ഒന്നും പറയാതെ തങ്കു ഷോയില്‍ നിന്നും അപ്രതക്ഷ്യനായതോടെ പ്രേക്ഷകര്‍ കടുത്ത നിരാശയിലായിരുന്നു. തങ്കുവിന്റെ പുറത്താകലിനെ കുറിച്ച് പല തരത്തിലുള്ള കഥകളും പ്രചരിച്ചിരുന്നു. തങ്കുവിനെ തിരിച്ചു കൊണ്ടു വരാന്‍ ശ്രമിച്ചുവെങ്കിലും അദ്ദേഹം വന്നില്ലെന്ന് ഷോയിലുള്ളവര്‍ തന്നെ പറയുകയും ചെയ്തിരുന്നു.

  Also Read: ട്വൽത്ത് മാൻ അങ്ങനൊരു സിനിമയല്ല; മണ്ടത്തരം പറയുന്നവരോട് മറുപടി പറഞ്ഞിട്ട് കാര്യമില്ല: ജീത്തു ജോസഫ്

  എന്തായാലും ആരാധകരുടെ കാത്തിരിപ്പും നിരാശയും അവസാനിക്കാന്‍ പോവുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ തങ്കച്ചന്‍ വിതുര എന്ന പ്രേക്ഷകരുടെ സ്വന്തം തങ്കു വീണ്ടും സ്റ്റാര്‍ മാജിക്കിന്റെ തട്ടില്‍ കയറുകയാണ്. തങ്കച്ചന്‍ വിതുര സ്റ്റാര്‍ മാജിക്കിലേക്ക് തിരിച്ചെത്തുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. തങ്കച്ചന്‍ തിരിച്ചെത്തുന്നു എന്ന് പറഞ്ഞുകൊണ്ട് ചാനല്‍ പ്രമോയും പുറത്ത് വിട്ടിരിക്കുകയാണ്.

  സ്റ്റാര്‍ മാജിക്കിന്റെ ആരാധകര്‍ തങ്കുവിന്റെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ്. തന്റെ തിരിച്ചുവരവ് തങ്കു അടിപൊളിയാക്കുമെന്ന് വ്യക്തമാക്കുന്നതാണ് പ്രൊമോ വീഡിയോ. പല വേഷത്തിലും രൂപത്തിലും തങ്കച്ചന്‍ വരുന്നത് പ്രമോയില്‍ കാണാം. 'ഇനി ഇവിടെ എന്ത് സംഭവിച്ചാലും സുധിയെ പോലെ പോകാതെ ഇരിക്കണം' എന്ന് ബിനു അടിമാലി തങ്കച്ചനോടായി തമാശരൂപേണ പറയുന്നുണ്ട്. പിന്നാലെ എന്തെങ്കിലും കാരണം ഉണ്ടായിട്ടാണോ വിട്ടു നിന്നത് എന്ന് ലക്ഷ്മി ചോദിയ്ക്കുമ്പോള്‍ 'അങ്ങനെ പ്രത്യേകിച്ച് കാരണമൊന്നും ഇല്ല, എന്നാല്‍ ഒരു കാരണമുണ്ട്' എന്ന് തങ്കച്ചന്‍ പറയുന്നതും വീഡിയോയിലുണ്ട്.

  വിനയ് ഫോര്‍ട്ട് അതിഥിയായി എത്തുന്ന എപ്പിസോഡിലാണ് തങ്കച്ചന്‍ തിരിച്ചു വരവ്. ഫിഗറുകള്‍ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട് തങ്കച്ചന്‍. പിന്നാലെ സ്റ്റാര്‍ മാജിക്കിലെ സ്ഥിരം പരിപാടിയായ ചാട്ടയടി ചോദിച്ച് വാങ്ങുകയും ചെയ്യുന്നുണ്ട്. എനിക്കൊരു അടിയുടെ കുറവുണ്ടായിരുന്നുവെന്ന് പറഞ്ഞു കൊണ്ട് തന്നെ തല്ലാന്‍ സഹതാരത്തോട് തങ്കച്ചന്‍ പറയുന്നു. തന്റെ പാട്ടുപെട്ടി പാട്ടും തങ്കച്ചന്‍ പാടുന്നുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

  നേരത്തെ, ഒരു ഗള്‍ഫ് ഷോ കഴിഞ്ഞ് വന്നതിന് ശേഷമാണ് തങ്കച്ചന്‍ വിതുര സ്റ്റാര്‍ മാജിക്കില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തുടങ്ങിയത്. ചാനലുമായി തങ്കച്ചന്‍ തെറ്റി പിരിഞ്ഞു എന്നും, സ്റ്റാര്‍ മാജിക് ടീം തങ്കച്ചനെ ഒഴിവാക്കിയതാണെന്നുമൊക്കെ സോഷ്യല്‍ മീഡിയയില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തങ്കച്ചന്‍ ഇല്ലാത്തത് കൊണ്ട് മാത്രം ഷോ കാണുന്നത് നിര്‍ത്തുകയാണെന്ന് പോലും ചില പ്രേക്ഷകര്‍ പറഞ്ഞിരുന്നു. സ്റ്റാര്‍ മാജിക്കില്‍ നിന്നും അപ്രതക്ഷ്യനായെങ്കിലും ഏഷ്യനെറ്റ്, മഴവില്‍ മനോരമ പോലുള്ള ചാനലുകളില്‍ തങ്കച്ചന്‍ എത്തിയിരുന്നു. എന്തായാലും താരത്തിന്റെ തിരിച്ചുവരവില്‍ ആരാധകര്‍ ഹാപ്പിയാണ്.

  Read more about: television
  English summary
  Thankachan Vithura Is Back In Star Magic Latest Promo Makes Fans Excited To See Him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X