'ഭർത്താവ് പോയശേഷം ഒറ്റയ്ക്കാണ്, ഇപ്പോഴാണ് ജീവിതം ആസ്വദിക്കുന്നത്; ആറ് വർഷമായിട്ട് സുഖമാ...': താര കല്യാൺ

താര കല്യാണിനെ അറിയാത്ത മലയാളികൾ വളരെ ചുരുക്കമായിരിക്കും. നടിയായും നർത്തകിയായും പ്രേക്ഷകർക്ക് സുപരിചിതയാണ് താരം. ജനപ്രീയ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയിട്ടുള്ള താര സോഷ്യൽ സോഷ്യൽ മീഡിയയിൽ സജീവമായതോടെയാണ് പ്രേക്ഷകരുമായി കൂടുതൽ അടുക്കുന്നത്. യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങളെല്ലാം നടി പങ്കുവയ്ക്കാറുണ്ട്.

ഇടക്കാലത്ത് അഭിനയത്തിൽ നിന്ന് വിട്ടുനിന്നപ്പോഴാണ് താര യൂട്യൂബിൽ സജീവമായത്. വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയെങ്കിലും സമയം കിട്ടുമ്പോഴെല്ലാം നടി വീഡിയോകളുമായി എത്താറുണ്ട്. അടുത്തിടെയാണ് താരയുടെ അമ്മ, നടിയും നർത്തകിയുമായ സുബ്ബലക്ഷ്മി അന്തരിച്ചത്. അമ്മയുടെ വിയോഗമുണ്ടാക്കിയ വേദനയിൽ നിന്നെല്ലാം കരകയറി പയ്യെ വീണ്ടും അഭിനയവും നൃത്തവുമൊക്കെയായി സജീവമാവുകയാണ് താര കല്യാൺ.

Thara Kalyan, Thara Kalyan speech, Thara Kalyan husband

അതിനിടെ ഇപ്പോഴിതാ പൊതുവേദിയിൽ താര നടത്തിയൊരു പ്രസംഗം വൈറലായി മാറുകയാണ്. ഭര്‍ത്താവിന്റെ മരണശേഷം ഒറ്റയ്ക്ക് ജീവിക്കാൻ തുടങ്ങിയപ്പോഴാണ് താൻ ജീവിതം ആസ്വദിക്കാൻ തുടങ്ങിയതെന്ന് താര കല്യാണ്‍ പറയുന്നു. അരീക്കല്‍ ആയുര്‍വേദിക് പഞ്ചകര്‍മ്മ ഹോസ്പിറ്റലിലെ ഒരു പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു നടി. ജീവിതത്തില്‍ ഒരിക്കലും താൻ സ്വാതന്ത്ര്യം ആസ്വദിച്ചിട്ടില്ലെന്നും താര കല്യാൺ പറഞ്ഞു.

"മൂന്ന് നേരം ഭക്ഷണം ഉണ്ടാക്കി കഴിക്കണം, അത് പറയുമ്പോള്‍ സ്ത്രീകള്‍ക്കൊരു വിഷമം എന്ന് ഡോക്ടര്‍ പറഞ്ഞു. സത്യം. അത് എന്താ സ്ത്രീകളുടെ മാത്രം പണിയാക്കുന്നത്? ഞങ്ങള്‍ കുക്ക് ചെയ്യാം, പുരുഷന്‍മാര്‍ പാത്രം കഴുകട്ടെ..." എന്ന് പറഞ്ഞു കൊണ്ടാണ് താര പ്രസംഗം തുടങ്ങിയത്. ഈ വാക്കുകള്‍ക്ക് കൈയ്യടികള്‍ ലഭിച്ചതോടെ, "ഈ കൈയ്യടി ഞാന്‍ വാങ്ങിക്കട്ടെ, കാരണം നമ്മള്‍ എല്ലാവരും തുല്യ ദുഃഖിതരാണ്" എന്നും താര പറഞ്ഞു.

"ഞാന്‍ എന്റെ മകളുടെ അച്ഛന്‍ പോയതിന് ശേഷം, ഇപ്പോഴാണ് ഒറ്റയ്ക്ക് ജീവിക്കുന്നത്. ജീവിതം ആസ്വദിക്കുന്നത് ഇപ്പോഴാണ്, സത്യം. ഇങ്ങനെ പറയാമോ, ശരിയാണോ തെറ്റാണോ എന്ന് എനിക്ക് അറിഞ്ഞൂടാ... പക്ഷെ ലൈഫില്‍ ഒരിക്കലും ഞാൻ സ്വാതന്ത്ര്യം ആസ്വദിച്ചിട്ടില്ല. അതാരും തരാത്തത് അല്ല, അത് അങ്ങനെ സംഭവിച്ചു പോയതാണ്. കിട്ടിയതില്‍ ഏറ്റവും നല്ല ഫാമിലിയും ഭര്‍ത്താവും ഒക്കെയാണ്. എങ്കിലും നമുക്ക് കുറേ സാമൂഹ്യ ബന്ധനങ്ങള്‍ ഉണ്ട്, പല ചുമതലകളും ഉണ്ട്. അങ്ങനെ ജീവിച്ച്, ഓടിത്തീര്‍ത്തതാണ് ജീവിതം."

"ഇപ്പോള്‍ ഒരു ആറ് വര്‍ഷമായിട്ട് ഫസ്റ്റ് ഗിയറിലാണ് പോകുന്നത്. സുഖമാ ജീവിതം. ആരും ഇത് കോപ്പിയടിക്കാന്‍ നിക്കണ്ട, ഓരോരുത്തര്‍ക്കും ഓരോ രീതിയിലാണ് സന്തോഷം. ഇപ്പോ എന്റെ ലൈഫ് എന്റെ ചോയിസ് ആണ്. സ്ത്രീയാണോ, പുരുഷനാണോ, കുട്ടിയാണോ എന്ന് വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും അവരുടെ ജീവിതത്തില്‍ ഒരു ചോയിസ് ആവശ്യമാണ്. അതില്‍ നമ്മള്‍ ഏറ്റവും ഭംഗിയായി, ബുദ്ധിയോടെ എടുക്കേണ്ട കാര്യമാണ് നമ്മുടെ ഭക്ഷണക്രമം എന്നാണ് ഡോക്ടര്‍ പറഞ്ഞത്..." എന്നാണ് താര പറയുന്നത്.

Thara Kalyan, Thara Kalyan speech, Thara Kalyan husband

കൊട്ടാരക്കര വാർത്തകൾ എന്ന ചാനലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് താരയെ അനുകൂലിച്ചും വിമർശിച്ചും കമന്റുകളുമായി എത്തുന്നത്. ഭർത്താവ് മരിച്ച ശേഷം ഒറ്റയ്ക്ക് ജീവിച്ചു തുടങ്ങിയപ്പോഴാണ് താൻ ജീവിതം ആസ്വദിക്കാൻ തുടങ്ങിയത് എന്ന പരാമർശം ചൂണ്ടിക്കാട്ടിയാണ് വിമർശനം. എന്നാൽ താൻ തനിക്കുവേണ്ടി ജീവിച്ചു തുടങ്ങിയത് ഇപ്പോഴാണ് എന്നല്ലേ അവർ പറഞ്ഞത് അത് ശരിയല്ലേ എന്നാണ് അനുകൂലിക്കുന്നവർ ചോദിക്കുന്നത്.

ഭർത്താവിനും മക്കൾക്കും വേണ്ടി ജീവിക്കുന്നതിനിടയിൽ അവരവർക്ക് വേണ്ടി ജീവിക്കാൻ മറക്കുന്ന നിരവധി സ്ത്രീകളുടെ പ്രതിനിധിയാണ് താര കല്യാൺ. അതാണ് അവർ പറഞ്ഞത്. അതിനെ വളച്ചൊടിച്ച് കരിവാരിതേക്കേണ്ട ആവശ്യമില്ല എന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്. സ്ത്രീകളാണ് താരയെ അനുകൂലിച്ചെത്തുന്നവരിൽ ഏറെയും. 2017ലാണ് താരയുടെ ഭർത്താവ് രാജാറാം മരണപ്പെട്ടത്. മകൾ സൗഭാഗ്യയുടെ വിവാഹം കഴിഞ്ഞ ശേഷം ഒറ്റയ്ക്കാണ് താരയുടെ താമസം.

Read more about: thara kalyan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X