'നമുക്കെത്ര വയസ്സായാലും, അമ്മയ്ക്ക് നമ്മൾ എപ്പോഴും കുട്ടിയാണ്', അമ്മയ്ക്ക് പിറന്നാൾ സർപ്രൈസ് നൽകി താര!, വീഡിയോ

സോഷ്യല്‍ മീഡിയയിലൊക്കെ ഏറെ ആരാധകരുള്ള താരകുടുംബമാണ് നടി താര കല്യാണിന്റേത്. അഭിനേത്രി, നര്‍ത്തകി എന്നിങ്ങനെ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും സജീവമായിരുന്ന താരം സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രേക്ഷകരുമായി കൂടുതല്‍ അടുക്കുന്നത്. ഇപ്പോൾ അഭിനയത്തിൽ സജീവമല്ലെങ്കിലും താര കല്യാണിന് ആരാധകരുടെ കാര്യത്തിൽ കുറവൊന്നുമില്ല.

സീരിയസ് റോളുകളിലൂടെയും വില്ലത്തി വേഷങ്ങളിലൂടെയും ശ്രദ്ധ നേടിയിരുന്ന താര കല്യാൺ മകൾ സൗഭാഗ്യക്ക് ഒപ്പം വീഡിയോകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെയാണ് പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നത്. ഇപ്പോൾ അമ്മയെ പോലെ മകളും ഭർത്താവും കൊച്ചുമകളുമെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്.

thara kalyan

താരയുടെ അമ്മ, മലയാള സിനിമയുടെ സ്വന്തം മുത്തശ്ശി സുബ്ബലക്ഷ്മിയും പ്രിയങ്കരിയാണ്. സൗഭാഗ്യയുടെ യൂട്യൂബ് വിഡിയോകളിലൂടെയും മറ്റും കഴിഞ്ഞ കുറെ നാളുകളായി ഇവരുടെയെല്ലാം വിശേഷങ്ങൾ തുടർച്ചയായി പ്രേക്ഷകർ അറിയാറുണ്ടായിരുന്നു.

സൗഭാഗ്യയുടെ വിവാഹ ശേഷം ഒറ്റയ്ക്കാണ് താര താമസിക്കുന്നത്. താരയുടെ അമ്മ സുബ്ബലക്ഷ്മിയും മറ്റൊരിടത്തു ഒറ്റയ്ക്കാണ് കഴിയുന്നത്. അർജുന്റെ വീട്ടിലാണ് സൗഭാഗ്യ. എന്തെങ്കിലും പരിപാടികൾക്കും മറ്റുമാണ് ഇവർ ഒന്നിച്ചെത്താറുള്ളത്. അടുത്തിടെ താര കല്യാണും സ്വന്തമായി ഒരു യൂട്യുബ് ചാനൽ തുടങ്ങിയിരുന്നു.

തന്റെ ഒറ്റയ്ക്കുള്ള ജീവിതവും കുടുംബത്തിലെ മറ്റു വിശേഷങ്ങളും ഒക്കെ താര യൂട്യൂബിലൂടെ ഇടയ്ക്ക് പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, അമ്മ സുബ്ബലക്ഷ്‍മി അമ്മയുടെ പിറന്നാളിനോട് അനുബന്ധിച്ച് സ്പെഷ്യൽ വ്‌ളോഗുമായി എത്തിയിരിക്കുകയാണ് താര കല്യാൺ.

'അമ്മയുടെ പിറന്നാൾ ജനുവരി 14 നാണ്. പ്രായം പറയാൻ പറ്റില്ല. അമ്മയ്ക്ക് ഇപ്പോഴും താൻ സ്വീറ്റ് സെവന്റീനിൽ ആണ്. മകരവിളക്ക്. പൊങ്കൽ ഇതൊക്കെ വരുന്ന സമയത്ത് തന്നെയാണ് അമ്മയുടെ പിറന്നാളും വരുന്നത്. ഒരു പ്രാവശ്യം ലക്ഷദീപം, മകരവിളക്ക്, പൊങ്കൽ ഇതെല്ലാം കൂടി ഒരുമിച്ച് വന്നപ്പോഴാണ് അമ്മ പിറന്നാൾ ആഘോഷിച്ചത്. അത്രയും നല്ല ദിവസമാണ് അമ്മ ജനിച്ചത്.

അങ്ങനെയൊരു അമ്മയുടെ മകളായതിൽ അഭിമാനം. അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേരിൽ പോയി പറയണം. ഇന്നെനിക്ക് ക്ലാസ് ഉണ്ട് അത് കഴിഞ്ഞ് വേണം പോകാൻ. സൗഭാഗ്യക്ക് എന്തെക്കെയോ ആവശ്യങ്ങളുണ്ട്. സൗഭാഗ്യ വരുകയാണെങ്കിൽ സൗഭാഗ്യയെയും സുധാപൂവിനെയും കൊണ്ട് പോകണം,' എന്ന് പറഞ്ഞാണ് താര കല്യാൺ പറഞ്ഞ് തുടങ്ങുന്നത്.

thara kalyan family

പിന്നീട് ഡാൻസ് സ്‌കൂളിൽ പോയി കുട്ടികളെ ഡാൻസ് പഠിപ്പിക്കുന്നതും സുധാപ്പൂവിനെ കളിപ്പിക്കുന്നതുമെല്ലാം വീഡിയോയിൽ കാണിക്കുന്നുണ്ട്. അതിനു ശേഷം അമ്മയ്‌ക്ക പിറന്നാൾ സമ്മാനം വാങ്ങാൻ ജൂവലറിയിൽ പോകുന്നതും താര വീഡിയോയിൽ കാണിക്കുന്നുണ്ട്. ശേഷം സുബ്ബലക്ഷ്മി താമസിക്കുന്ന ഫ്ലാറ്റിൽ എത്തി സർപ്രൈസ് സമ്മാനം നൽകുന്നതും കാണാം.

ഒരു ചെറിയ സ്വർണ മാല ആണ് സമ്മാനമായി നൽകുന്നത്. കുറെ വർഷങ്ങൾക്ക് ശേഷമാണ് തനിക്ക് അൽപം സ്വർണം കിട്ടുന്നതെന്ന് സുബ്ബലക്ഷ്മിയമ്മ വീഡിയോയിൽ പറയുന്നുണ്ട്. താരയ്ക്ക് ദോശ എല്ലാം ഉണ്ടാക്കി കൊടുത്ത ശേഷമാണു സുബ്ബലക്ഷ്‍മിയമ്മ യാത്രയാക്കുന്നത്. പൊങ്കൽ പ്രമാണിച്ച് അമ്മ വരച്ച ചിത്രവും താര പ്രേക്ഷകരെ കാണിക്കുന്നുണ്ട്.

അതേസമയം, നിരവധി പേരാണ് വീഡിയോക്ക് താഴെ മുത്തശ്ശിക്ക് ആശംസകൾ നേരുന്നത്. 'മുത്തശ്ശിക്ക് ഒരായിരം വർഷം കുടുംബത്തോടൊപ്പം സന്തോഷമായി ജീവിക്കാൻ ഭഗവാൻ്റ അനുഗ്രഹം ഉണ്ടാവട്ടെ, റഞ്ഞ സ്നേഹത്തോടെ അമ്മയ്ക്കെന്റെ പിറന്നാൾ ആശംസകൾ, താരാമ്മ അമ്മമ്മയോട് പിറന്നാൾ ആശംസകൾ പറയണേ.. ദിർഘായുസ്സും ആരോഗ്യവും ഒപ്പം സന്തോഷവും ദൈവം നൽകട്ടെ.' എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ.

Read more about: thara kalyan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X