For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഓർമിപ്പിക്കല്ലേ....', ട്രോളുകളോട് പ്രതികരിച്ച് നടൻ ശരത്ത്

  |

  എന്തും ഏതും ട്രോളാകുന്ന കാലമാണിത്. സീരിയൽ രം​ഗമായാലും സിനിമാ രം​ഗമായാലും ഫോട്ടോഷൂട്ടായാലും അഭിമുഖം ആയാലും സൂക്ഷിച്ചില്ലെങ്കിൽ ചിലപ്പോൾ ട്രോള് വന്നേക്കും. സിനിമാ സീരിയൽ താരങ്ങളുടെ മുഖമാണ് പലപ്പോഴും ട്രോളുകൾ നിർമ്മിക്കാനായി ഉപയോ​ഗിക്കാറുള്ളത്.

  Also Read: 'അത് ലവ് അറ്റ് ഫസ്റ്റ് സൈറ്റായിരുന്നു, ഇതുപോലൊരു പുരുഷനെ ഇനി കണ്ടുമുട്ടിലെന്ന് തോന്നി'-നമ്രദ ശിരോദ്കർ

  അതീവ ​ഗൗരവകരാമായ വിഷയങ്ങള്‍ പോലും സരസമായ അവതരണ ശൈലിയിലൂടെ വലിയ താമശയാക്കുകയാണ് ട്രോളുകളിലൂടെ ഉദ്ദേശിക്കുന്നത്. ചിരി പടർത്തുന്നതോടൊപ്പം തന്നെ ചില ട്രോളുകളെങ്കിലും ചിലരെയെങ്കിലും വേദനിപ്പിക്കാറുണ്ട്. അത്തരമൊരു ട്രോൾ മൂലം വിഷമിച്ച കഥകൾ പറയുകയാണ് സിനിമാ സീരിയൽ നടൻ ശരത്ത് ദാസ്. ശരത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഒരു സീരിയലിലെ രംഗമായിരുന്നു ട്രോളിന് അടിസ്ഥാനം.

  Also Read: 'ഒരു പൂ ചോദിച്ചു... ഞാൻ പൂക്കാലം കൊടുത്തു, അയാൾ എരന്ന് വാങ്ങിയതാണ്'- സന്തോഷ് പണ്ഡിറ്റ്

  സീരിയലിലെ ആ സീൻ പുറത്തറങ്ങി നാളുകളേറെ കഴിഞ്ഞിട്ടും ഇന്നും പല ട്രോളുകളിലും ശരത്തിന്റെ ആ മുഖമാണ് പ്രത്യക്ഷപ്പെടാറുള്ളത്. ട്രോളുകളെ കുറിച്ചുള്ള അഭിപ്രായങ്ങളെ കുറിച്ച് ഒരു അഭിമുഖത്തിൽ പങ്കെടുത്ത് സംസാരിക്കവെ മനസ് തുറന്നിരിക്കുകയാണ് ഇപ്പോൾ ശരത്ത്. അമൃത ടിവിയിൽ സംപ്രേഷണം ചെയ്ത പറയാം നേടാം എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് തനിക്ക് ലഭിച്ച ട്രോളുകളെ കുറിച്ചും പിന്നീട് നടന്ന സംഭവങ്ങളെ കുറിച്ചും ശരത്ത് വിവരിച്ചത്. എം.ജി ശ്രീകുമാറായിരുന്നു അഭിമുഖം എടുത്തത്.

  'സോറി കല്യാണി... മഞ്ജു വന്നാൽ പിന്നെ ചുറ്റുവുള്ളതൊന്നും കാണാൻ പറ്റില്ല...'

  ട്രോളുകൾ ലഭിച്ചിരുന്നുവല്ലേ എന്ന് എംജി ചോദിക്കുമ്പോൾ, ഒരു സീരിയലിലെ വെടിയേൽക്കുന്ന രം​ഗം ഒരുപാട് ട്രോളുകൾക്ക് വിധേയമായിട്ടുണ്ടെന്നാണ് ചിരിയടക്കാൻ സാധിക്കാതെ ശരത്ത് പറയുന്നത്. ഇപ്പോഴും തന്റെ മുഖം ട്രോളാൻ പലരും ഉപയോ​ഗിക്കുന്നുണ്ടെന്നും ട്രോളുണ്ടാക്കുന്നവർ രസികൻന്മാരാണെന്നുമാണ് ശരത്ത് എംജി ശ്രീകുമാറിനോട് മറുപടിയായി പറയുന്നത്. ചിലപ്പോൾ അവ കാണുമ്പോൾ രസകരമായി തോന്നാറുണ്ടെന്നും ശരത്ത് കൂട്ടിച്ചേർക്കുന്നു. സീരിയൽ രം​ഗം ടെലികാസ്റ്റ് ചെയ്ത ഉടൻ നിരവധി ട്രോളുകൾ ഇത് സംബന്ധിച്ച് വന്നപ്പോൾ മക്കളെയും ഭാര്യയെയും മറ്റ് കുടുംബാം​ഗങ്ങളെയും അത് വല്ലാതെ വേദനിപ്പിച്ചിരുന്നുവെന്നും ശരത്ത് മുമ്പ് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ആദ്യ നാലഞ്ച് ദിവസം താനും ട്രോള്‍ തമാശയായി കണ്ടാണ് ആസ്വദിച്ചിരുന്നത്. എന്നാല്‍ കളിയാക്കല്‍ അതിരുകടന്നതോടെ ട്രോള്‍ തന്നെ വേദനിപ്പിച്ചെന്നാണ് ശരത്ത് പറഞ്ഞത്.

  ട്രോളിനായി ട്രോളായി കണ്ട് ഒഴിവാക്കിയാൽ മതിയെന്ന തരത്തിലാണ് ശേഷം എംജി ശ്രീകുമാർ ശരത്തിനോട് പറഞ്ഞത്. ഭാര്യയായ മഞ്ജു ജീവിതത്തിലേക്ക് എത്തിയതിനെ കുറിച്ചുമെല്ലാം ശരത്ത് പറയുന്നുണ്ട്. നടിമാർക്കൊപ്പം ഇടപഴകി അഭിനയിക്കേണ്ടി വരുമ്പോൾ ഭാര്യ പരാതിപ്പെടാറുണ്ടോ എന്നായിരുന്നു പിന്നീട് എം.ജി ശ്രീകുമാർ ചോദിച്ചത്. അത്തരത്തിൽ ചിന്തകളുള്ള ആളല്ല മഞ്ജുവെന്നും അഭിനയരം​ഗം എത്തരത്തിലുള്ളതാണെന്ന വ്യക്തമായ ധരണ ഭാര്യയ്ക്കുണ്ടെന്നും ശരത്ത് പറയുന്നു. പാലക്കാട് ഒരു സിനിമാ ഷൂട്ടിങ്ങിലായിരിക്കുമ്പോഴാണ് ആദ്യമായി ഭാര്യ മഞ്ജുവിനെ കണ്ടതെന്നും അന്ന് താൻ ഒരു സ്ത്രീയെ കുളത്തിൽ നിന്നും രക്ഷിക്കുന്ന സീനിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും അന്നേ അവൾക്ക് ഈ മേഖലയെ കുറിച്ച് ഒരു ധാരണയുണ്ടായിരുന്നുവെന്നും ശരത്ത് പറഞ്ഞു.

  നടി അനുമോളുടെ ഭീഷണി സന്ദേശങ്ങള്‍ പുറത്തുവിട്ട് യുവാവ് | FIlmiBeat Malayalam

  നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ശരത് ദാസ് അഭിനയത്തിനെക്കാള്‍ കൂടുതല്‍ സിനിമയില്‍ ശബ്ദം പകരുകയാണ് ചെയ്തിട്ടുള്ളത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ശ്രീ മഹാഭാഗവതം എന്ന പരമ്പരയില്‍ ശ്രീകൃഷ്ണനായി വന്ന് പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. കുടുംബ പ്രേക്ഷകര്‍ക്കിടിയല്‍ കൃഷ്ണനായിട്ടാണ് താരമിപ്പോഴും അറിയപ്പെടുന്നത്. രണ്ട് തവണ മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ശരതിന് ലഭിച്ചിരുന്നു. മിന്നുകെട്ട്, ഹരിചന്ദനം, ഭ്രമണം എന്നിവയാണ് താരത്തിന്റെ പ്രധാന സീരിയലുകൾ. പത്രം അടക്കമുള്ള നിരവധി സിനിമകളിലും ശരത്ത് അഭിനയിച്ചിട്ടുണ്ട്.

  Read more about: television malayalam serial
  English summary
  That news hurt me a lot, serial actor Sarath das opens his mind about the trolls
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X