For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വേർപിരിയലിന് കാരണം രണ്ടുപേർ തമ്മിലുള്ള തെറ്റിദ്ധാരണകൾ തന്നെയാവണം എന്നില്ല'; വീണ നായരുടെ പോസ്റ്റ് വൈറൽ

  |

  മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് വീണ നായർ. മഴവിൽ മനോരമയിലെ തട്ടീം മുട്ടീം എന്ന ഹാസ്യ പരമ്പയിലൂടെയാണ് വീണ ജനപ്രീതി നേടുന്നത്. പിന്നീട് നിരവധി പരമ്പരകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും വീണ മിനിസ്‌ക്രീനിൽ സജീവമാവുകയായിരുന്നു.

  ചില മികച്ച സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിലും വീണ എത്തിയിരുന്നു. അതിനിടെ ബിഗ് ബോസ് മലയാളം സീസൺ 2 വിൽ മത്സരാർഥിയായും വീണ പങ്കെടുത്തിരുന്നു. ബി​ഗ് ബോസിൽ മത്സരാർത്ഥി ആയതോടെയാണ് വീണയെ പ്രേക്ഷകർ കൂടുതൽ അറിയുന്നത്.

  Also Read: മകളുടെ ആഗ്രഹം അത് മാത്രമായിരുന്നു; അച്ഛനും അമ്മയും ഇപ്പോഴും സെറ്റിൽ വരാറുണ്ട്: നിത്യ ദാസ് പറയുന്നു

  തന്റെ കുടുംബ വിശേഷങ്ങളൊക്കെ താരം ഷോയിൽ പങ്കുവച്ചിരുന്നു. ഭർത്താവ് ആർജെ അമനെ കുറിച്ചെല്ലാം വീണ ഷോയിൽ പറഞ്ഞിരുന്നു. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഇരുവർക്കും ഒരു മകനാണ് ഉള്ളത്. അടുത്തിടെ വീണയും അമനും വേർപിരിഞ്ഞു എന്ന തരത്തിലുളള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

  ഇടയ്ക്കിടെ ഭർത്താവിന്റെയും മകന്റെയും വിശേഷങ്ങളുമായി ആരാധകർക്ക് മുന്നിലെത്താറുള്ള വീണ അടുത്തിടെയായി അമനൊപ്പമുള്ള ചിത്രങ്ങൾ ഒന്നും പോസ്റ്റ് ചെയ്യാതെ വന്നതോടെയാണ് ആരാധകർക്ക് ഇടയിൽ ഇവർ പിരിഞ്ഞോ എന്ന സംശയം ഉയർന്നത്. പിന്നാലെ ഒരു ടെലിവിഷൻ പരിപാടിയിൽ എത്തിയ വീണ വാർത്തകൾ നിഷേധിച്ചിരുന്നു. ഞങ്ങൾ വിവാഹമോചിതരായിട്ടില്ലെന്നും എല്ലാ കുടുംബങ്ങളിലും ഉണ്ടാവാറുള്ള പ്രശ്‍നങ്ങളെ തങ്ങൾക്കിടയിൽ ഉള്ളു എന്നുമാണ് വീണ പറഞ്ഞത്.

  എന്നാൽ അതിന് ശേഷം തങ്ങൾ വിവാഹമോചിതരായിട്ടില്ലെന്നും എന്നാൽ വേർപിരിഞ്ഞെന്നും വ്യകത്മാക്കി അമൻ രംഗത്ത് എത്തിയിരുന്നു. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് തങ്ങളുടെ ദാമ്പത്യ ജീവിതത്തിലുണ്ടായ വിള്ളലിനെ കുറിച്ച് അമൻ പറഞ്ഞത്. തനിക്ക് അച്ഛനെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങളിൽ നിന്ന് പിന്മാറാൻ പറ്റില്ലെന്നും അതിനാൽ തങ്ങൾ വിവാഹമോചിതരായിട്ടില്ല എന്നാണ് അമൻ പോസ്റ്റിലൂടെ അറിയിച്ചത്.

  Also Read: അതിൽ കുഴപ്പമൊന്നുമില്ല, അവിടെ മോഹൻലാൽ ചെയ്തത് കണ്ടില്ലേ; വീഡിയോ വൈറലാക്കി തമിഴ് പ്രേക്ഷകർ

  ഇങ്ങനൊരു അവസ്ഥകയിലൂടെ കടന്നു പോവുക എളുപ്പമുള്ള കാര്യമല്ല. ജീവിതം ചിലപ്പോഴൊക്കെ കാഠിന്യമേറിയതാകും, പക്ഷെ നമ്മള്‍ കരുത്തോടെ നേരിടണം. അതുകൊണ്ട് എന്റെ എല്ലാ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും മുന്നോട്ട് പോകാനുള്ള പിന്തുണ നല്‍കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ് എന്നായിരുന്നു അമന്റെ പോസ്റ്റ്. മകന്റെ സ്‌കൂളിലെ പരിപാടിയ്ക്ക് ഇരുവരും ഒരുമിച്ച് എത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ ആയിരുന്നു ഇത്.

  അങ്ങനെ ഇരുവരും വേർപിരിഞ്ഞെന്ന വാർത്തകൾ സജീവമായിരിക്കെ വീണ നായർ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധനേടുന്നത്. രണ്ടുപേർ തമ്മിലുള്ള പ്രശ്നങ്ങൾക്ക് ഇടയിൽ മൂന്നാമത് ഒരാൾ ഉണ്ടാകുമെന്നും അയാൾ ആയിരിക്കും യഥാർത്ഥ വില്ലൻ എന്നും പറയുന്ന ഒരു കുറിപ്പടങ്ങിയ ചിത്രമാണ് വീണ പങ്കുവച്ചിരിക്കുന്നത്.

  'രണ്ടുപേർ തമ്മിലുള്ള തെറ്റിദ്ധാരണകൾ തന്നെയാവണം എപ്പോഴും വേർപിരിയലിന് കാരണം എന്നില്ല. ചിലപ്പോൾ എവിടെയോ ഒളിച്ചിരിക്കുന്ന മൂന്നാമതൊരാൾ ആയിരിക്കും യഥാർത്ഥ വില്ലൻ,' എന്നാണ് വീണ പങ്കുവച്ചിരിക്കുന്ന പോസ്റ്റിലെ വരികൾ. വീണയുടെയും അമന്റെയും അകൽച്ചയ്ക്ക് പിന്നിൽ മൂന്നാമതൊരാൾ ഉണ്ടായിരുന്നോ എന്ന സംശയത്തിലാണ് ആരാധകർ ഇപ്പോൾ. തന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ഒന്നാണ് പങ്കുവച്ചിരിക്കുന്നതെന്ന് വീണ പറഞ്ഞിട്ടില്ലെങ്കിലും ആരാധകർ അതിനെ കൂട്ടി വായിക്കുന്നത് വേർപിരിയലുമായി ബന്ധപ്പെടുത്തിയാണ്.

  നേരത്തെ ഇവരുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെകുറിച്ചും വീണ സംസാരിച്ചിട്ടുണ്ട്. 'ഞങ്ങള്‍ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. കലോത്സവത്തില്‍ വെച്ച് കണ്ടിരുന്നു. അതിന് ശേഷം ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു. നല്ല സുഹൃത്തുക്കളായി. കണ്ട ഉടനെ തന്നെ ഇഷ്ടമാണെന്ന് പറയുന്നു, എന്നാല്‍ കല്യാണം കഴിക്കാമെങ്കില്‍ നമുക്ക് പ്രണയിക്കാമെന്ന് പറഞ്ഞു. വീട്ടില്‍ പറഞ്ഞപ്പോള്‍ വീട്ടുകാരും സമ്മതിച്ചു. അളിയാ അളിയാ കമ്പനിയാണ് ഞങ്ങൾ,' എന്നാണ് വീണ പറഞ്ഞിരുന്നത്.

  Read more about: veena nair
  English summary
  Thatteem Mutteem Actress Veena Nair's Cryptic Social Media Post Amid Separation Reports Goes Viral - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X