തട്ടീം മുട്ടീം മീനാക്ഷിയ്ക്ക് കല്യാണം; വിവാഹം തിയ്യതി ഇതാണ്! ആശംസയുമായി താരങ്ങള്‍

ടെലിവിഷന്‍ പരമ്പരകള്‍ക്ക് നേടാന്‍ സാധിക്കുന്ന റീച്ച് പലപ്പോഴും അവിശ്വസനീയമാണ്. നിത്യയും കാണുന്ന മുഖങ്ങള്‍ ആയതു കൊണ്ട് തന്നെ സീരിയല്‍ താരങ്ങളെ പ്രേക്ഷകര്‍ കാണുക തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെയായിരിക്കും. താരങ്ങള്‍ എന്നതിലുപരിയായി തങ്ങളുടെ പ്രിയപ്പെട്ടവരെ പോലെയാകും അവര്‍ അവരെ സ്‌നേഹിക്കുക. പ്രേക്ഷകരും അഭിനേതാക്കളും എന്നത് മറന്ന് വര്‍ഷങ്ങളായി അറിയുന്നവരായി മാറും.

അങ്ങനെ മലയാളികള്‍ നെഞ്ചേറ്റിയ പരമ്പരകള്‍ ഒരുപാടുണ്ട്. വര്‍ഷങ്ങളായി സംപ്രേക്ഷണം തുടരുന്ന ഉപ്പും മുളകുമൊക്കെ ഇതിന്റെ ഉദാഹരണങ്ങളാണ്. ഇത്തരത്തിലൊരു ജനപ്രീയ പരമ്പരയാണ് തട്ടീം മുട്ടീം. മഴവില്‍ മനോരമയിലെ തട്ടീം മുട്ടീം കുടുംബം മലയാളികളെ സംബന്ധിച്ച് തങ്ങളുടെ അയല്‍വക്കത്തുള്ളവരാണ്. പരമ്പരയിലെ ഓരോ കഥാപാത്രത്തേയും അത്രമേലാണ് മലയാളികള്‍ സ്‌നേഹിക്കുന്നത്.

Thatteem Mutteem

അര്‍ജുനനും മോഹനവല്ലിയും കണ്ണനും മീനാക്ഷിയും ആദിയും കമലാസനനുമൊക്കെ തങ്ങള്‍ക്കിടയില്‍ തന്നെയുള്ള ചിലരാണ് പ്രേക്ഷകരെ സംബന്ധിച്ച്. അതുകൊണ്ട് തന്നെ അവരുടെ ഓണ്‍ സ്‌ക്രീനിലെ സന്തോഷങ്ങളും ഓഫ് സ്‌ക്രീനിലെ സന്തോഷങ്ങളുമൊക്കെ തങ്ങളുടേത് പോലെ പ്രേക്ഷകര്‍ ആഘോഷിക്കും. ഇപ്പോഴിതാ തട്ടീം മുട്ടീം കുടുംബത്തിലൊരു മംഗളകാര്യം നടക്കാന്‍ പോവുകയാണ്.

പരമ്പരയില്‍ മീനാക്ഷിയായി എത്തുന്നത് സാറ കോശിയാണ്. ഡി ഫോര്‍ ഡാന്‍സിലൂടെയാണ് സാറ ശ്രദ്ധ നേടുന്നത്. പിന്നീടാണ് തട്ടീം മുട്ടീം പരമ്പരയിലേക്ക് എത്തുന്നത്. പരമ്പരയുടെ തുടക്ക കാലം മുതല്‍ക്കെ മീനാക്ഷിയെ അവതരിപ്പിച്ചിരുന്നത് ഭാഗ്യലക്ഷ്മി പ്രഭു ആയിരുന്നു. പിന്നീട് ഭാഗ്യലക്ഷ്മി പിന്മാറിയതോടെയാണ് സാറ പരമ്പരയിലേക്ക് എത്തുന്നത്. ഉപരിപഠനത്തിനായി ലണ്ടനിലേക്ക് പോകേണ്ടി വന്നതോടെയാണ് ഭാഗ്യലക്ഷ്മി പരമ്പരയില്‍ നിന്നും പിന്മാറിയത്.

മീനാക്ഷിയായി ഭാഗ്യലക്ഷ്മിയെ കണ്ട് ശീലിച്ചു പോയ പ്രേക്ഷകര്‍ സാറയെ സ്വീകരിക്കുമോ എന്നൊരു ആശങ്കയുണ്ടായിരുന്നു. എന്നാല്‍ തന്റെ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടാന്‍ സാറയ്ക്ക് സാധിച്ചു. ഇന്ന് പ്രേക്ഷകര്‍ മീനാക്ഷിയായിട്ടാണ് സാറയെ കാണുന്നത്. ഇപ്പോഴിതാ താരം തന്റെ ജീവിതത്തില്‍ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. വിവാഹത്തിനുള്ള ഒരുക്കത്തിലാണ് സാറ.

Thatteem Mutteem

കഴിഞ്ഞ ദിവസമായിരുന്നു സാറയുടെ വിവാഹ നിശ്ചയം നടന്നത്. ക്രിസ്ത്യന്‍ മതാചാര പ്രകാരമായിരുന്നു വിവാഹ നിശ്ചയം നടത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. തേജസ് ആണ് താരത്തിന്റെ വരന്‍. വിവാഹ നിശ്ചയത്തിന് സീരിയല്‍ ലോകത്തു നിന്നും താരങ്ങളുമെത്തിയിരുന്നു. സാറയ്ക്കും തേജസിനും ആശംസകള്‍ നേരുകയാണ് പ്രേക്ഷകര്‍. നേരത്തെ പെണ്ണുകാണലിന്റെ വിശേഷങ്ങളും സാറ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.

അതേസമയം വിവാഹത്തോടെ താരം അഭിനയത്തില്‍ നിന്നും പിന്മാറുമോ എന്ന സംശയവും ആരാധകര്‍ക്കുണ്ട്. താരം തുടര്‍ന്നും അഭിനയത്തില്‍ സജീവമായി തന്നെയുണ്ടാകണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. ജൂലെെ ആറിനാണ് വിവാഹം. ഡി ഫോർ ഡാന്‍സിലൂടെ ശ്രദ്ധ നേടിയ സാറ തട്ടീം മുട്ടീം പരമ്പരയിലൂടെയാണ് അഭിനേത്രിയാകുന്നത്. പിന്നീട് നിരവധി ഷോകളുടെ ഭാഗമായിട്ടുണ്ട് സാറ. ഇപ്പോള്‍ ഏഷ്യാനെറ്റിലെ കുക്ക് വിത്ത് കോമഡിയുടേയും ഭാഗമാണ് സാറ. താരത്തിന്റേയും തേജസിന്റേയും വിവാഹത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X