ഇൻസ്റ്റഗ്രാമിൽ വ്യാജ അക്കൗണ്ട്, വഞ്ചിതരാകരുതെന്ന് ആരാധകരോട് ശാലു കുര്യൻ
ഏഷ്യനെറ്റിലെ ചന്ദന മഴ എന്ന പരമ്പരയിലൂടെ വില്ലത്തിയായി വന്ന് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ശാലു കുര്യൻ. വില്ലത്തിയായിട്ടാണ് എത്തിയതെങ്കിലും ശാലു പ്രേക്ഷകരുടെ മനസ്സിൽ വളരെ വേഗം സ്ഥാനം പിടിക്കുകയായിരുന്നു. വർഷ എന്ന കഥാപാത്രത്തിൽ തിളങ്ങിയ താരം ഇന്ന് എല്ലാവരുടേയും വിധുവാണ്. മായാവതി അമ്മയുടെ അമേരിക്കകാരിയായ മരുമകൾ.

ഇപ്പോഴിത തന്റെ പേരിൽ ആരംഭിച്ച വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിനെ കുറിച്ച് ശാലു. ലൈവിൽ എത്തിയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഫേസ്ബുക്കിൽ അക്കൗണ്ട് തുടങ്ങിയ സമയത്ത് ബ്ലൂ ടിക്ക് ഉണ്ടായിട്ടുകൂടി ഒരു ഫേക്ക് ഐ.ഡിയിൽ നിന്ന് ആരോ ഒരാൾ പലർക്കും മെസേജുകൾ അയക്കുകയും അതുപിന്നീട് കല്യാണ ആലോചനയിൽ വരെ എത്തിയിരുന്നു. എന്നാൽ ഇപ്പോഴത് ഇൻസ്റ്റഗ്രാമിലായിട്ടുണ്ട്.
നടി ഹേമ മാലിനി ആശുപത്രിയിൽ? ആശങ്കയോടെ ആരാധകർ, ഒടുവിൽ ലൈവിൽ പ്രത്യക്ഷപ്പെട്ട് നടി
ഇപ്പോൾ വീണ്ടും ഇൻസ്റ്റഗ്രാമിൽ തന്റെ പേരിൽ ഒരു വ്യാജ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട് എന്ന് ആരാധകരെ അറിയിച്ചിരിക്കുകയാണ് താരം. താനാണെന്ന് കരുതി ആരാധകർ വഞ്ചിതരാകരുതെന്നും താരം കൂട്ടിച്ചേർത്തു. ആ പോസ്റ്റിൽ ഇതും ഒറിജിനൽ ആണെന്ന് എന്ത് ഉറപ്പാണെന്ന് ചിലരൊക്കെ കമന്റ് ഇട്ടിരുന്നു. അതുകൊണ്ടാണ് ഇപ്പോൾ ലൈവിൽ വന്ന് ഈ കാര്യങ്ങൾ പറഞ്ഞതെന്നും ശാലു വ്യക്തമാക്കി . താൻ സോഷ്യൽ മീഡിയയിൽ അധികം ആക്ടീവ് അല്ലാത്ത ആളാണെന്നും താരം ലൈവിൽ എടുത്തു പറഞ്ഞിട്ടുണ്ട്. തന്റെ വിവാഹ നിശ്ചയത്തിനാണ് ആദ്യമായി ലൈവിൽ എത്തിയതെന്നും നടി കൂട്ടിച്ചേർത്തു. ശാലു മെൽവിൻ എന്നാണ് താരത്തിന്റെ ഇൻസ്റ്റഗ്രാം ഐഡി.
മികച്ച പ്രേക്ഷക പ്രതികരണമാണ് ശാലുവിന്റെ ലൈവിന് ലഭിച്ചിരിക്കുന്നത്. തട്ടീം മുട്ടീം പരമ്പരയിലെ വിധുബാല സൂപ്പറാണെന്നാണ് എല്ലാവരും പറയുന്നത് . തട്ടീം മുട്ടീം കൂടാതെ മഴവില്ല് മനോരമയിലെ തന്നെ മറ്റൊരു പരമ്പരയായ അക്ഷരതെറ്റിലും താരം ശാലു അഭിനയിക്കുന്നുണ്ട്. ഏറെ നാളുകൾക്ക് ശേഷമാണ് നടി ലൈവിൽ എത്തുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ എല്ലാവരും സുരക്ഷിതമായി വീടുകളിൽ ഇരിക്കാനും പ്രേക്ഷകരോട് പറയുന്നുണ്ട്.


Click it and Unblock the Notifications