സൂരജിന് പകരം ദേവയായി എത്തുന്നത് കാസര്‍ഗോഡുകാരന്‍ സൈനി; രൂപസാദൃശ്യം ചൂണ്ടിക്കാണിച്ച് പ്രേക്ഷകര്‍
ജനപ്രീയ പരമ്പരയാണ് പാടാത്ത പൈങ്കിളി. കഴിഞ്ഞ ദിവസങ്ങളില്‍ റേറ്റിംഗില്‍ ശക്തമായ മുന്നേറ്റം കാഴ്ചവെക്കാനും പാടാത്ത പൈങ്കിളിയ്ക്ക് സാധിച്ചിട്ടുണ്ട്. പരമ്പരയുടെ ആരാധകര്‍ എപ്പോഴും പറയുന്ന കാര്യമാണ് കണ്‍മണിയും ദേവയും തമ്മിലുള്ള കെമിസ്ട്രി. എന്നാല്‍ ആ ആരാധകരുടെ ഹൃദയം തകര്‍ക്കുന്ന വാര്‍ത്തയായിരുന്നു ദേവയായി അഭിനയിക്കുന്ന സൂരജ് ഇനി പരമ്പരയില്‍ ഉണ്ടാകില്ല എന്നത്. വാര്‍ത്ത പുറത്ത് വന്നത് മുതല്‍ പ്രേക്ഷകര്‍ ആകെ നിരാശയിലായിരുന്നു.
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ താന്‍ എന്തുകൊണ്ടാണ് പരമ്പരയില്‍ നിന്നും പിന്മാറിയതെന്ന് സൂരജ് വ്യക്തമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ആരോഗ്യകാരണങ്ങളെ തുടര്‍ന്നാണ് പരമ്പരയില്‍ നിന്നും പിന്മാറാന്‍ തീരുമാനിച്ചതെന്നാണ് സൂരജ് പറയുന്നത്. ഇപ്പോഴിതാ സൂരജിന് പകരം ദേവയായി എത്തിയ താരത്തെ വരവേല്‍ക്കുകയാണ് സോഷ്യല്‍ മീഡിയയും ആരാധകരും.

കാസര്‍ഗോഡ് സ്വദേശിയായ സൈനിയാണ് പരമ്പരയില്‍ ദേവയായി ഇനി എത്തുക. ഓഡിഷനിലൂടെയായിരുന്നു സൂരജിന്റെ പകരക്കാരനെ അണിയറ പ്രവര്‍ത്തകര്‍ കണ്ടെത്തിയത്. ചാനല്‍ പുറത്ത് വിട്ട പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. സൂരജുമായി സൈനിക്കുള്ള രൂപസാദൃശ്യത്തെ കുറിച്ചാണ് പ്രേക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. തങ്ങളുടെ പ്രിയതാരത്തെ മിസ് ചെയ്യുമെന്നും അവര്‍ പറയുന്നുണ്ട്.
'എന്റെ സ്വപ്നത്തിന്റെ ആദ്യ പടി ചവിട്ടിരിക്കുന്നു.ഇനി നിങ്ങളുടെ ഇഷ്ട പരമ്പരയില്‍ ഒരാള്‍ ആയി ഞാനും ഉണ്ടാകും .നിങ്ങളുടെ എല്ലാ വിധ പിന്തുണയും സ്‌നേഹവും ഉണ്ടാവും എന്ന പ്രതീക്ഷയോടെ ഞാന്‍ മുന്നോട്ടേക്കു പോകുന്നു. എല്ലാവര്‍ക്കും എന്റെ നന്ദി ഞാന്‍ അറിയിക്കുന്നു', എന്നാണ് ദേവയായി എത്തുന്നതിനെ കുറിച്ച് സൈനിയുടെ പ്രതികരണം. സൂരജിനെ പോലെ തന്നെ നല്ലൊരു ആരാധകവൃന്ദത്തെ സൃഷ്ടിക്കാന്‍ സൈനിയ്ക്കും സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സാരി മുതല്‍ മോഡേണ്‍ ഡ്രെസ് വരെ; സാക്ഷി ഹോട്ടാണ്!
Recommended Video
കമന്റുകളിലൂടെ ആരാധകര്‍ തങ്ങളുടെ പ്രതികരണം അറിയിക്കുന്നുണ്ട്. സൂരജിന് പകരക്കാരന്‍ ആകാന്‍ സാധിക്കില്ലെങ്കിലും ദേവയായി സൈനി നന്നാകുമെന്ന് തന്നെയാണ് പ്രേക്ഷകരുടെ പ്രതീക്ഷ. സൂരജുമായുള്ള രൂപത്തിലെ സാദൃശ്യം ഇതിന് സഹായിക്കുമെന്നും അവര്‍ പറയുന്നു. താരത്തിന്റെ പ്രകടനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍.


Click it and Unblock the Notifications