For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മിമിക്രിയും പെയിന്റിംഗ് പണിയും, വഴിത്തിരിവായി ഷോ; ബിനു അടിമാലിയുടെ ജീവിതകഥ അറിയാം

  |

  മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ബിനു അടിമാലി. വര്‍ഷങ്ങളായി വിവിധ ചാനല്‍ പരിപാടികളിലൂടേയും സിനിമകളിലൂടെയുമെല്ലാം ബിനു മലയാളികളെ കുടുകുടെ ചിരിപ്പിക്കുന്നു. ഉരുളയ്ക്ക് ഉപ്പേരി പോലെ വരുന്ന കൗണ്ടറുകളാണ് ബിനുവിനെ താരമാക്കി മാറ്റുന്നത്. ഏത് സന്ദര്‍ഭത്തേയും കോമഡിയാക്കി മാറ്റാനും ഞൊടിയിടയില്‍ മറുപടി നല്‍കാന്‍ കഴിയുന്നതുമാണ് ബിനുവിന്റെ വിജയം. ഇടുക്കിയുടെ തനത് ശൈലിയും ബിനുവിന് കൈയ്യടി നേടിക്കൊടുക്കാന്‍ കാരണമായിട്ടുണ്ട്.

  വീണ്ടും ഗ്ലാമറസായി സാക്ഷി അഗര്‍വാള്‍; ചിത്രങ്ങള്‍ കാണാം

  ഇന്ന് എല്ലാവര്‍ക്കും അറിയുന്ന, കൗണ്ടറുകളുടെ രാജാവായ ബിനു അടിമാലിയായി മാറിയെങ്കിലും ഇവിടെ വരെയുള്ള യാത്ര വളരെ കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു. തന്റെ ജീവിതയാത്രയെ കുറിച്ച് ബിനു അടിമാലി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. നേരത്തെ മനോരമയ്ക്ക് നല്‍കിയൊരു അഭിമുഖത്തിലായിരുന്നു ബിനു അടിമാലി തന്റെ ജീവിതകഥ പറഞ്ഞത്. ബിനു അടിമാലിയുടെ ജീവിതകഥ വായിക്കാം തുടര്‍ന്ന്.

  പേരിന്റെ കൂടെ തന്നെ തന്റെ നാടിനേയും കൊണ്ട് നടക്കുന്ന കലാകാരനാണ് ബിനു അടിമാലി. അച്ഛനും അമ്മയും അഞ്ച് മക്കളും അടങ്ങുന്നതായിരുന്നു ബിനുവിന്റെ കുടുംബം. അച്ഛന്‍ കര്‍ഷകനായിരുന്നു. അതുകൊണ്ട് തന്നെ ആഹാരത്തിന് ബുദ്ധിമുട്ടുണ്ടായിരുന്നില്ലെന്നാണ് അഭിമുഖത്തില്‍ ബിനു തന്റേതായ ശൈലിയില്‍ പറയുന്നത്. ചെറുപ്പം മുതല്‍ക്കു തന്നെ ബിനുവും സഹോദരങ്ങളും കലാരംഗത്ത് മികവ് തെളിയിച്ചിരുന്നു. സ്‌കൂള്‍ കാലത്ത് തന്നെ മിമിക്രി രംഗത്ത് കഴിവ് തെളിയിച്ചിരുന്നു.

  പ്രീഡിഗ്രിയ്ക്ക് ശേഷം പഠനം അവസാനിപ്പിച്ചു. പിന്നാലെ ബിനു സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് മിമിക്രി ട്രൂപ്പ് ആരംഭിക്കുകയായിരുന്നു. അടിമാലി സാഗര എന്നായിരുന്നു ട്രൂപ്പിന്റെ പേര്. സീസണ്‍ സമയത്ത് പരിപാടികള്‍ അവതരിപ്പിക്കുകയും സീസണ്‍ അല്ലാത്തപ്പോള്‍ പെയിന്റിംഗ് പണിക്ക് പോയുമായിരുന്നു അന്ന് മുന്നോട്ട് പോയിരുന്നത്. ജീവിതം ഇങ്ങനെ പോകുന്നതിനിടെയാണ് ടെലിവിഷന്‍ പരിപാടികളിലേക്ക് എത്തുന്നത്. രസികരാജ നമ്പര്‍ വണ്‍ എന്ന പരിപാടിയിലേക്ക് എത്തുന്നതോടെ ജീവിതത്തില്‍ അതൊരു വഴിത്തിരിവാകുന്നു. മിമിക്രി ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ജീവിതം മാറി മറിയുന്നു. പിന്നാലെ കോമഡി സ്റ്റാര്‍സിലേക്ക്.

  ഇതോടെ ചാനല്‍ പരിപാടികളും ഷോകളുമൊക്കെ ലഭിച്ചു തുടങ്ങി. അങ്ങനെ മിമിക്രി കൊണ്ട് ജീവിക്കാം എന്ന ആത്മവിശ്വാസം ബിനുവിന് ലഭിച്ചു. പിന്നാലെയാണ് സിനിമയിലേക്ക് എത്തുന്നത്. തല്‍സമയം ഒരു പെണ്‍കുട്ടിയായിരുന്നു അരങ്ങേറ്റ ചിത്രം. ഇതിന് ശേഷം നിരവധി സിനിമകളില്‍ അഭിനയിച്ചു. ഈ സമയത്തും ടിവിയിലും ബിനു സജീവമായിരുന്നു. അങ്ങനെ മിമിക്രിയിലൂടെ നേടിയ സമ്പാദ്യം കൊണ്ട് കഴിഞ്ഞ വര്‍ഷം ബിനു പുതിയ വീട് വച്ചു. ധന്യയാണ് ബിനുവിന്റെ ഭാര്യ. ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. മൂന്ന് മക്കളാണ് ബിനുവിനും ധന്യയ്ക്കുമുള്ളത്.

  The only Malayalam actor Which Mohanlal follow on Instagram | FilmiBeat Malayalam


  ഇപ്പോള്‍ സ്റ്റാര്‍ മാജിക്കിലെ താരമാണ് ബിനു അടിമാലി. തന്റെ കൗണ്ടറുകളിലൂടെ ബിനു മലയാളികളെ കുടുകുടെ ചിരിപ്പിക്കുകയാണ്. ബിനുവിന്റെ ഡയലോഗുകളുടെ വീഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. മിമിക്രിയിലെന്നത് പോലെ പാട്ടിലും പുലിയാണ് ബിനു. സ്റ്റാര്‍ മാജിക്കില്‍ പലപ്പോഴും ബിനു പാട്ട് പാടിയിട്ടുണ്ട്. ഇതിനിടെ താരത്തിന്റെ താരത്തിന്റെ കോമഡികളിലെ പൊളിറ്റിക്കല്‍ പ്രശ്‌നങ്ങള്‍ വിമര്‍ശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

  Read more about: television
  English summary
  This Is How Binu Adimali Became One Of The Most Favourite Comedian Of Kerala, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X