For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കരിയറിന്റെ തുടക്കത്തില്‍ വെല്ലുവിളികള്‍; വില്ലത്തിയില്‍ നിന്നും നായികയിലേക്ക്; സോനുവിന്റെ ജീവിതകഥ

  |

  മലയാളി കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി സോനു സതീഷ്. സിനിമ പോലെയോ സീരിയല്‍ പോലെയോ നാടകീയമായൊരു ജീവിതമാണ് സോനുവിന്റേത്. ജീവിതത്തിലും ഒരുപാട് വെല്ലുവിളികള്‍ അതിജീവിച്ചാണ് സോനു വിജയം നേടിയത്. ഇന്ന് ജനപ്രീയ താരമാണെങ്കിലും ഇതൊന്നും അത്ര എളുപ്പത്തില്‍ നേടിയെടുത്തതല്ല സോനു. താരത്തിന്റെ ജീവിതകഥയെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: പത്ത് വർഷങ്ങൾക്ക് ശേഷവും അതേ ആവേശം തന്നെ, സിംഗപ്പൂർ വിശേഷങ്ങളുമായി ആഹാനയും കുടുംബവും

  നൃത്തത്തിലൂടെയാണ് സോനുവിന്റെ തന്റെ കരിയര്‍ ആരംഭിയ്ക്കുന്നത്. പഠിയ്ക്കുന്ന കാലത്ത് കലാതിലകമായിരുന്നു സോനു. പങ്കെടുക്കുന്ന എല്ലാ പരിപാടിയിലും സമ്മാനങ്ങള്‍ സ്വന്തമാക്കുന്നതായിരുന്നു സോനുവിന്റെ ശീലം. അങ്ങനെയിരിക്കെ ഒന്‍പതാം ക്ലാസില്‍ പഠിയ്ക്കുമ്പോള്‍ അവതരാകയായി മാറുകയായിരുന്നു. മലയാളത്തിലെ എക്കാലത്തേയും ജനപ്രീയ പരിപാടികളിലൊന്നായ വാല്‍ക്കണ്ണാടിയുടെ അവതാരകയായിട്ടായിരുന്നു തുടക്കം.

  Sonu Satheesh

  തന്റെ ടെലിവിഷന്‍ കരിയറിന്റെ തുടക്കത്തില്‍ തന്നെ സോനു വിവാഹിതയായി. നടനുമായി പ്രണയത്തിലാവുകയായിരുന്നു. ഇന്റസ്ട്രിയില്‍ അന്ന് സോനു ഒട്ടും സജീവമായിരുന്നില്ല. എന്നാല്‍ ആ ദാമ്പത്യ ജീവിതത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. അധികം വൈകാതെ ആ ബന്ധം വേര്‍പിരിഞ്ഞു. പക്ഷെ ജീവിതത്തിലും കരിയറിലും പൊരുതാന്‍ ഉറച്ച സോനു പിന്നീട് ശക്തമായി തിരികെ വരികയായിരുന്നു.

  ബാഗ്ലൂര്‍ അലയന്‍സ് യൂണിവേഴ്സിറ്റിയില്‍ നിന്നും കുച്ചുപ്പുടിയില്‍ എം എ നേടിയ താരം നൃത്തത്തില്‍ വീണ്ടും സജീവമായി. അതിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുകയായിരുന്നു. ടെലിവിഷന്‍ പരമ്പരയിലൂടെയായിരുന്നു സോനുവിന്റെ തിരിച്ചുവരവ്. സൂപ്പര്‍ ഹിറ്റായി മാറിയ സ്ത്രീധനം എന്ന സീരിയലില്‍ വാണി എന്ന നെഗറ്റീവ് വേഷം ചെയ്തുകൊണ്ടാണ് സോനു പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഇതോടെ സോനുവിന്റെ ജീവിതവും കരിയറും മാറി മറഞ്ഞു.

  പിന്നാലെ താരത്തെ തേടി നിരവധി അവസരങ്ങളെത്തി. വീട്ടമ്മമാർ വെറുത്ത വില്ലത്തിയില്‍ നിന്നും നേരെ നായിക വേഷത്തിലേക്കായിരുന്നു സോനുവിനെ പിന്നെ കണ്ടത്. വാണി എന്ന കഥാപാത്രമായി വന്നപ്പോള്‍ വെറുത്തവര്‍ പോലും ഭാര്യയിലെ സോനുവിന്റെ ഫാന്‍സ് ആയി. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സുമംഗലി ഭവ എന്ന സീരിയലിലാണ് ഏറ്റവും ഒടുവില്‍ സോനു അഭിനയിച്ചത്. ഇതും ജനപ്രീതി നേടി.

  ഇതിനിടെയിലായിരുന്നു സോനുവിന്റെ രണ്ടാം വിവാഹം. ഭാര്യ സീരിയല്‍ അഭിനയിച്ചു കൊണ്ടിരിയ്ക്കുന്ന സമയത്തായിരുന്നു വിവാഹം നടക്കുന്നത്. ബാംഗ്ലൂരില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന ആന്ധ്ര സ്വദേശി അജയ് ആണ് സോനുവിന്റെ ഭര്‍ത്താവ്. ബാംഗ്ലൂരില്‍ പഠിയ്ക്കുന്ന സമയത്തെ പ്രണയമാണ് വിവാഹത്തില്‍ എത്തിച്ചത്. വിവാഹം കഴിഞ്ഞുവെങ്കിലും കരിയര്‍ ഉപേക്ഷിക്കാന്‍ തയ്യാറാകാതിരുന്ന സനു അഭിനയത്തില്‍ സജീവമായി തുടര്‍ന്ന്.

  പിന്നാലെയാണ് സോനു ഗര്‍ഭിണിയാകുന്നത്. ഇതോടെ അഭിനയത്തില്‍ നിന്നും ചെറിയൊരു ഇടവേളയെടുക്കുകയായിരുന്നു. കുഞ്ഞ് ജനിച്ച സന്തോഷ വാര്‍ത്ത സോനു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ആശംസകളുമായി നിരവധി പേരാണ് ഓടിയെത്തിയത്. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമാണ് സോനു. തന്റെ ഓരോ പുതിയ വിശേഷങ്ങളും സോനു പങ്കുവയ്ക്കാറുണ്ട്. അധികം വൈകാതെ സോനു അഭിനയത്തിലേക്കും തിരിച്ചെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

  Read more about: sonu satheesh
  English summary
  This Is How Sonu Satheesh Rise To Fame After Early Marriage And Seperation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X