ഞാന്‍ സ്‌നേഹിക്കുന്നവര്‍ ഈ ഷോയുടെ ഭാഗമാകരുതെന്ന് പറയാനുള്ള കാരണമിതാണ്; തുറന്ന് പറഞ്ഞ് ആര്യ

ജനപ്രീയ പരിപാടിയാണ് ബിഗ് ബോസ്. ഹിന്ദി മുതല്‍ മലയാളം വരെ വിവിധ ഭാഷകളില്‍ ബിഗ് ബോസ് അരങ്ങേറുന്നത്. ഹിന്ദിയില്‍ സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന ഷോ പതിനഞ്ച് സീസണുകള്‍ പിന്നിട്ടിരിക്കുകയാണ്. മലയാളത്തില്‍ നാല് സീസണുകള്‍ പിന്നിട്ടപ്പോഴേക്കും മലയാളത്തിലെ ഏറ്റവും ജനപ്രീയ ഷോയായി മാറിയിരിക്കുകയാണ് ബിഗ് ബോസ്.

ബിഗ് ബോസ് മലയാളം സീസണ്‍ 2 വിലെ താരമായിരുന്നു ആര്യ. വിന്നറാകാനുള്ള സാധ്യത കല്‍പ്പിച്ചിരുന്ന താരമായിരുന്നു ആര്യ. എന്നാല്‍ ഷോ പാതിവഴിയില്‍ അവസാനിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്ന വ്യക്തിയാണ് ആലിയ. ബിഗ് ബോസിനെക്കുറിച്ചും ആലിയ നിരന്തരം സംസാരിക്കാറുണ്ട്. കഴിഞ്ഞ സീസണില്‍ തന്റെ പ്രിയ മത്സരാര്‍ത്ഥി റിയാസ് സലീം ആണെന്ന് ആലിയ വ്യക്തമാക്കിയിരുന്നു.

സോഷ്യല്‍ മീഡിയ ആക്രമണം

ബിഗ് ബോസ് ഷോയുടെ നെഗറ്റീവ് വശമാണ് ഷോയ്ക്ക് ശേഷവും തുടരുന്ന സോഷ്യല്‍ മീഡിയ ആക്രമണം. മിക്ക താരങ്ങളും ഇപ്പോഴും സോഷ്യല്‍ മീഡിയയുടെ അതിക്രമങ്ങള്‍ നേരിടാറുണ്ട്. ആര്യയും തനിക്ക് നേരിടേണ്ടി വന്നിട്ടുളള സൈബര്‍ അറ്റാക്കുകളെക്കുറിച്ച് മനസ് തുറന്നിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് ലഭിച്ചൊരു മെസേജ് പുറത്ത് വിട്ടിരിക്കുകയാണ് ആര്യ. വിശദമായി വായിക്കാം തുടര്‍ന്ന്.

ആര്യയ്ക്ക് ഒരു വീട് സീസണ്‍ 2 എന്നാ തുടങ്ങുന്നത് എന്നായിരുന്നു താരത്തിന് ലഭിച്ച സന്ദേശം. അറിയിക്കാമെന്ന് ആര്യ മറുപടി നല്‍കുന്നുണ്ട്. തീര്‍ച്ചയായും, കാത്തിരിക്കുന്നുവെന്ന് മെസേജ് അയച്ചാള്‍ മറുപടി നല്‍കുന്നുണ്ട്. ഓക്കെ എന്ന് ആര്യയും തിരിച്ച് അയക്കുന്നുണ്ട്.

ഞാന്‍ സ്‌നേഹിക്കുന്നവര്‍

ഉഡായിപ്പ് പരിപാടിയായിരിക്കും. മനസിലാകില്ല എന്ന് കരുതരുത്. ഈ ഷോ കാണുന്ന പ്രേക്ഷകര്‍ക്ക് ഒരല്‍പ്പം വില എങ്കിലും നല്‍കണം. ആള്‍ക്കാരെ മണ്ടന്മാര്‍ ആക്കരുത്. സീസണ്‍ 2 വിന്നിംഗ് മെറ്റീരിയല്‍ സാബു മോന്‍. സീസണ്‍ 2 ആര്യ, സീസണ്‍ 3 മണിക്കുട്ടന്‍, സീസണ്‍ 4 ദില്‍ഷ. എല്ലാവരും ചാനലിന്റെ ആള്‍ക്കാര്‍. ബാക്കിയുള്ളവര്‍ നേര്‍ച്ചക്കോഴികള്‍. തെറി കേള്‍ക്കാനും പുറത്തെ സൈബര്‍ ആക്രമണം നേരിടാനുമെന്നും അയാള്‍ മെസേജ് അയക്കുന്നുണ്ട്.

ഒരോ ദിവസും എനിക്ക് നേരിടേണ്ടി വരുന്ന കാര്യങ്ങള്‍ ആണിതെന്ന് പറഞ്ഞാണ് ആര്യ ഈ മെസേജിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചിരിക്കുന്നത്. ഞാന്‍ സ്‌നേഹിക്കുന്നവര്‍ ആരും ഈ ഷോയുടെ ഭാഗമാകരുതെന്ന് ഞാന്‍ പറയാനുള്ള കാരണമിതാണെന്നും ആര്യ പറയുന്നുണ്ട്. ഷോയെ ഷോയായി കാണാതെ സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ ആര്യ മുതല്‍ ഏറ്റവും ഒടുവിലത്തെ സീസണിലെ താരങ്ങള്‍ വരെ രംഗത്തെത്തിയിരുന്നു.

പാമ്പുകള്‍ ഇഴയുന്ന സ്മൈലി

ഇപ്പോള്‍ ഞാനേത് ഫോട്ടോ ഇട്ടാലും അതിന് താഴെ വരുന്ന കമന്റില്‍ ഒരെണ്ണമെങ്കിലും നാലഞ്ച് പച്ചില പാമ്പുകള്‍ ഇഴയുന്ന സ്മൈലി ആയിരിക്കും. ഇതൊക്കെ ചിരിച്ച് തള്ളും. ചിലത് വിഷമം വരുമ്പോള്‍ ഞാന്‍ പ്രതികരിക്കാറുണ്ടെന്നും ആര്യ പറയുന്നു. പ്രേക്ഷകരാണ് ഞാനടക്കമുള്ളവരെ വളര്‍ത്തിയത്. എന്നാല്‍ അതിര് കടന്ന ഇമോഷന്‍സാണ് പ്രശ്‌നം. ചെയ്യുന്ന കഥാപാത്രങ്ങളുടെയും റിയാലിറ്റി ഷോയുടെയും പേരില്‍ ആരെയും വിധിക്കരുതെന്നും നേരത്തെ ഒരു അഭിമുഖത്തില്‍ ആര്യ പറഞ്ഞിരുന്നു.

Recommended Video

Dilsha Rapid-Fire Round: ഡോക്ടറിന്റെ ദേഷ്യം ഇഷ്ടമാണോ? കലിപ്പന്റെ കാന്താരിയായി ദിൽഷ | *Interview
ബിഗ് ബോസ് മലയാളം സീസണ്‍ 4

അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 4 ന് തിരശ്ശീല വീണിരിക്കുകയാണ്. ചരിത്രം കുറിച്ചാണ് ഇത്തവണത്തെ സീസണ്‍ അവസാനിച്ചത്. ആദ്യമായി ബിഗ് ബോസ് മലയാളത്തിലൊരു വനിത വിജയിയായിരിക്കുകയാണ്. ദില്‍ഷ പ്രസന്നന്‍ ആണ് ഈ സീസണിലെ വിജയി. ബ്ലെസ്ലി രണ്ടാമത് എത്തിയപ്പോള്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി വന്ന റിയാസ് സലീം മൂന്നാമതുമെത്തി. ധന്യയും ലക്ഷ്മി പ്രിയയുമായിരുന്നു ടോപ് ഫൈവിലെത്തിയ മറ്റ് രണ്ടുപേര്‍.

അതേസമയം ഒരിടവേളയ്ക്ക് ശേഷം ആര്യ അവതാരകയായി എത്തുന്ന സ്റ്റാര്‍ട്ട് മ്യൂസിക് തിരികെ വന്നിരുന്നു. ബിഗ് ബോസ് താരങ്ങള്‍ പങ്കെടുത്ത ഷോ വലിയ ജനശ്രദ്ധ നേടുകയും ചെയ്തിരുന്നു. അവതാരക എന്ന നിലയിലും അഭിനേത്രിയെന്ന നിലയിലുമെല്ലാം ആര്യയിന്ന് പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X