അവരെന്നെ പറ്റിച്ചു, മുഖത്ത് കറുപ്പടിക്കുമെന്ന് അറിയില്ലായിരുന്നു! ഞാന്‍ വിവാഹിതയാണെന്നും കാണിക്കുന്നുണ്ട്‌

തൂവ്വല്‍സ്പര്‍ശം എന്ന പരമ്പരയില്‍ ലേഡി റോബിന്‍ഹുഡ് ആയി എത്തി കയ്യടി നേടിയ നടിയാണ് സാന്ദ്ര ബാബു. പരമ്പരയിലെ സാന്ദ്രയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നേരത്തെ സൂര്യ ടിവിയിലെ ചോക്ലേറ്റ് എന്ന പരമ്പരയിലും സാന്ദ്ര അഭിനയിച്ചിരുന്നു. ഈ പരമ്പരയിലൂടെയാണ് താരമാകുന്നത്. ഇപ്പോഴിതാ ചോക്ലേറ്റിലേക്ക് താന്‍ എത്തിയതിന്റെ കഥ പങ്കുവെക്കുകയാണ് സാന്ദ്ര.

സീരിയല്‍ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സാന്ദ്ര ആ കഥ പങ്കുവെക്കുന്നത്. പരമ്പരയില്‍ തന്റെ കഥാപാത്രം എങ്ങനെയായിരിക്കുമെന്ന് തനിക്ക് നേരത്തെ അറിയില്ലായിരുന്നുവെന്നാണ് സാന്ദ്ര പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം.

Sandra Babu

''ആദ്യം ചെയ്തത് മക്കള്‍ എന്ന സീരിയലായിരുന്നു. അത് കഴിഞ്ഞ് ആളുകള്‍ കരുതുന്നത് കറുത്തമുത്ത് ആണെന്നാണ്. വിക്കി പീഡിയയിലും അങ്ങനെയാണുള്ളത്. പക്ഷെ അതല്ല. ചോക്ലേറ്റ് എന്ന സീരിയലാണ് ഞാന്‍ ചെയ്തത്. 2019 ലാണ് ആ സീരിയില്‍ സംപ്രേക്ഷണം ചെയ്തത്. ശ്യാമിലി എന്ന കറുത്ത കുട്ടിയായിട്ടാണ് ചെയ്തത്. മേക്കപ്പിട്ട് കറുപ്പിക്കുകയായിരുന്നു'' എന്നാണ് സാന്ദ്ര പറയുന്നത്.

''ഞാനത് ചാടിക്കേറി ഓക്കെ പറഞ്ഞതാണ്. ചെയ്യാന്‍ പോകുമ്പോഴൊന്നും കറുത്ത പെയിന്റ് അടിക്കുന്നതാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ നന്നായി ഫെയ്ഷ്യലൊക്കെ ചെയ്ത്, പുരികമൊക്കെ ത്രെഡ് ചെയ്താണ് പോകുന്നത്. അവിടെ ചെന്നപ്പോള്‍ മുഖത്ത് കറുത്ത പെയിന്റ് എടുത്ത് പൂശി. ഇതെന്താ എന്ന് ചോദിച്ചപ്പോഴാണ് ഇതാണ് സംഭവം എന്നറിയുന്നത്. അത് പോട്ടെ. കറുപ്പിന് സൗന്ദര്യം ഇല്ല എന്നില്ലല്ലോ. കറുപ്പും സൗന്ദര്യമാണ് '' സാന്ദ്ര പറയുന്നു.

പക്ഷെ എന്നെ വിരൂപയാക്കി കളഞ്ഞു. പുരികമൊന്നും ത്രെഡ് ചെയ്യാത്ത, ബ്യൂട്ടി കോണ്‍ഷ്യസ് അല്ലാത്തൊരു പെണ്‍കുട്ടിയായിരുന്നു. തുടക്കത്തില്‍ അമ്മേ പോയാലോ എന്ന് തോന്നിയിട്ടുണ്ട്. പക്ഷെ നമ്മള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് തീര്‍ത്തിട്ടേ പോകാന്‍ പാടുള്ളൂ. അങ്ങനെ ചെയ്തു. ഞാന്‍ വിഷമിക്കുമ്പോള്‍ ഇയാള്‍ കുറച്ച് കഴിയുമ്പോള്‍ വെളുത്ത് മോഡേണ്‍ ആകുമെന്ന് സംവിധായകന്‍ പറയുമായിരുന്നുവെന്നും താരം പറയുന്നു.

Sandra Babu

അതെങ്ങനെ എന്ന് ഞാന്‍ ചോദിക്കുമ്പോള്‍ അവര്‍ പറയുക ഞാന്‍ സാമ്പാറില്‍ വീഴുമെന്നും പിന്നെ വെളുത്തിരിക്കുമെന്നൊക്കെയാണ്. എന്നെ അങ്ങനെ പറഞ്ഞ് അവര്‍ കളിയാക്കുമായിരുന്നു. നൂറ് ദിവസം കഴിയുമ്പോള്‍ സുന്ദരിയാകുമെന്നാണ് അവര്‍ പറഞ്ഞത്. എനിക്കന്ന് 19 വയസാണ്. അവര്‍ പറയുന്നത് കേട്ട് ഞാന്‍ വിശ്വസിച്ചു. അങ്ങനെ 50 ദിവസമാകുന്നതും 60 ദിവസമാകുന്നതുമൊക്കെ എണ്ണി ഞാന്‍ കാത്തിരുന്നു. പക്ഷെ ഒന്നും നടന്നില്ല. പിന്നെ എനിക്ക് മനസിലായി അവര്‍ എന്നെ പറ്റിക്കുകയാണെന്ന്. പക്ഷെ പ്രേക്ഷകരില്‍ നിന്നും ഒരുപാട് സ്വീകാര്യത ലഭിച്ച സീരിയലും കഥാപാത്രവുമായിരുന്നു അതെന്നും സാന്ദ്ര പറയുന്നു.

അതേസമയം തന്നെക്കുറിച്ചുള്ള തെറ്റിദ്ധാരണകളെക്കുറിച്ചും വ്യാജ വാര്‍ത്തകളെക്കുറിച്ചും സാന്ദ്ര സംസാരിക്കുന്നുണ്ട്. കറുത്ത മുത്തില്‍ ഞാന്‍ അഭിനയിച്ചിട്ടേയില്ലെന്നാണ് സാന്ദ്ര പറയുന്നത്. പക്ഷെ ഗൂഗിളിലും വിക്കി പീഡിയയിലും അങ്ങനെയാണ് കാണിക്കുന്നത്. അവിടെ തെറ്റായ വിവരങ്ങളുമുണ്ട്. ഞാന്‍ വിവാഹിതയാണെന്നും കാണിച്ചിട്ടുണ്ട്. അതൊന്നും സത്യമല്ലെന്നും സാന്ദ്ര വ്യക്തമാക്കുന്നു.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X