'ഞാൻ എനിക്ക് കംഫർട്ടബിൾ ആയ ഏത് വസ്ത്രവും ധരിക്കും; ആളുകളുടെ പെരുമാറ്റത്തിൽ മാറ്റം വരണം!', അവന്തിക മോഹൻ

ആളുകളുടെ ബഹുമാനം ലഭിക്കുന്നത് അവരോട് എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചാകുമെന്ന് പറയുകയാണ് നടി അവന്തിക മോഹൻ.

തൂവൽ സ്പർശം എന്ന പരമ്പരയിൽ ശ്രേയ നന്ദിനി എന്ന ഐപിഎസ് ഓഫീസറായി തിളങ്ങി നിൽക്കുകയാണ് നടി അവന്തിക മോഹൻ. മിനിസ്ക്രീൻ പ്രേക്ഷകർക്കും സിനിമ പ്രേക്ഷകർക്കുമൊക്കെ ഒരുപോലെ പരിചിതയാണ് നടി.

സിനിമയിൽ നിന്ന് കരിയർ ആരംഭിച്ച അവന്തിക പിന്നീട് സീരിയലുകളിലേക്ക് ചുവടു മാറ്റുകയായിരുന്നു. 2012 ൽ പുറത്തിറങ്ങിയ യക്ഷി ഫൈൽഫുള്ളി യുവേഴ്സ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അവന്തികയുടെ സിനിമ അരങ്ങേറ്റം.

ചിത്രം വലിയ വിജയമായിരുന്നിലെങ്കിലും നായികയായി എത്തിയ അവന്തിക മോഹൻ ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ക്രോക്കൊഡൈൽ ലൗ സ്റ്റോറി തുടങ്ങിയ സിനിമകളിലും അവന്തിക അഭിനയിച്ചു.

avanthika

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ആത്മസാക്ഷി എന്ന സീരിയലിലൂടെയാണ് നടി മിനിസ്ക്രീനിലേക്ക് എത്തുന്നത്. തുടർന്നാണ് ഏഷ്യാനെറ്റിലെ മൗനരാഗം, തൂവൽസ്പർശം അടക്കമുള്ള പരമ്പരകളിലേക്ക് അവന്തിക എത്തുന്നത്.

സാധാരണ കണ്ടു വരുന്ന സീരിയൽ കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തയാണ് തൂവൽ സ്പർശത്തിലെ അവന്തികയുടെ കഥാപാത്രം. യഥാർത്ഥ ജീവിതത്തിൽ ഐപിഎസ് ഓഫീസറാകാൻ കൊതിച്ച അവന്തിക പൊലീസ് വേഷത്തിൽ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്.

സമൂഹ മാധ്യമങ്ങളിലും വളരെ സജീവമാണ് താരം. ഷൂട്ടിങ് ലൊക്കേഷനിലെ കളി തമാശകളും ഡാൻസ് റീലുകളുമൊക്കെയായി താരം ആരാധകർക്ക് മുന്നിലേക്ക് എത്താറുണ്ട്.

ഇടയ്ക്ക് വസ്ത്രധാരണത്തിന്റെ പേരിലൊക്കെ താരത്തിന് മോശം കമന്റുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ, സീരിയൽ ടുഡെ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആളുകളുടെ കാഴ്ചപ്പാടിലും പെരുമാറ്റത്തിലും മാറ്റം വരേണ്ടതുണ്ടെന്ന് പറയുകയാണ് നടി.

തന്റെ ഇഷ്ടാനിഷ്ടങ്ങളെ കുറിച്ചൊക്കെ അവന്തിക അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. മഞ്ഞുള്ള കാലാവസ്ഥയാണ് തനിക്ക് ഏറെ പ്രിയപ്പെട്ടതെന്നും വെയിലും ചൂടുമൊക്കെ തനിക്ക് ഇഷ്ടമല്ലെന്നും നടി പറയുന്നു.

ഷൂട്ടിങ്ങിൽ പോലീസ് വേഷം ധരിച്ചു വെയിലത്ത് നിന്നിട്ട് കയ്യിൽ രണ്ടു തരം നിറങ്ങൾ ഇപ്പോൾ കാണാമെന്നുമൊക്കെ അവന്തിക പറയുന്നുണ്ട്. സോഷ്യൽ മീഡിയയിൽ താൻ കൂടുതൽ ഉപയോഗിക്കുന്നത് ഇൻസ്റ്റാഗ്രാം ആണ്, നേരത്തെ ടിക് ടോക് ആയിരുന്നു എന്നും നടി പറഞ്ഞു.

ഒരുപാട് ആരാധകർ തന്നെ ഫോളോ ചെയ്യുന്നുണ്ടെന്നും നടി. വസ്ത്രങ്ങളിലേക്ക് വന്നാൽ സാരി വളരെ ഇഷ്ടമാണ്. കംഫർട്ടബിൾ ആയ എല്ലാ വസ്ത്രങ്ങളും ധരിക്കും.

ഇഷ്ടമില്ലാത്തതായുള്ള വസ്ത്രങ്ങൾ ഒന്നുമില്ല. എനിക്ക് കംഫർട്ടബിൾ ആയ എന്തും ഞാൻ ധരിക്കും. സൗന്ദര്യ സംരക്ഷണത്തിന് താൻ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും അവന്തിക വിഡിയോയിൽ പറഞ്ഞു.

എന്നാൽ അതൊന്നും ഇപ്പോൾ പറയില്ല. തന്റെ യൂട്യൂബ് ചാനലിലൂടെ മാത്രമേ വെളിപ്പെടുത്തു എന്നാണ് നടി പറഞ്ഞത്. ഇതുവരെ താൻ ചെയ്ത കഥാപാത്രങ്ങളിൽ തന്നെ ഏറ്റവും പ്രിയപ്പെട്ടതാണ് ശ്രേയ നന്ദിനിയെന്നും നടി പറയുന്നുണ്ട്.

പണ്ട് ആൽബങ്ങളിൽ അഭിനയിച്ചതൊക്കെ വളരെ സ്പെഷ്യലാണ്. എക്സ്പെരിമെന്റലായി ചെയ്തതാണ്. എന്നാൽ തമിഴിൽ ഒരു വേഷം ചെയ്തത് ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ട്.

നല്ല പേയ്‌മെന്റ് കിട്ടിയെങ്കിലും അത് നല്ലൊരു വേഷമായിരുന്നില്ല. അനുഭവങ്ങളാണ് നമ്മളെ ഇവിടെ വരെ എത്തിക്കുന്നത്. കുറെ തോല്വികള്ക്ക് ശേഷമാണ് സക്സസ് വരുക.

അങ്ങനെ ഒന്നായെ കാണുന്നുള്ളൂ എന്നും അവന്തിക പറഞ്ഞു. ജീവിതത്തിൽ ആളുകൾ നിങ്ങളെ ബഹിമാനിക്കുന്നതും ബഹുമാനിക്കാതിരിക്കുന്നതും നിങ്ങൾ അവരോട് എങ്ങനെ പെരുമാറി എന്നതിനെ ആശ്രയിച്ചാകുമെന്നും നടി പറഞ്ഞു.

നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും വസ്ത്രം ധരിക്കാം. മേക്കപ്പിടാം. പക്ഷെ ബഹുമാനം കിട്ടുന്നത് ആളുകളോട് എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചാകും

avathiuka mohan

അതുകൊണ്ട് അത് മനസ്സിൽ വെച്ച് വേണം നിൽക്കാൻ. ഞാൻ അതാണ് പിന്തുടരുന്നത്.

സോഷ്യൽ മീഡിയയിൽ ഒക്കെ എന്തോരം മോശം കമന്റുകളാണ്. നിങ്ങൾ ഇഷ്ടമല്ലെങ്കിൽ വീഡിയോ കാണാതെ ഇരിക്കാം. അല്ലാതെ ഇങ്ങനെ കമന്റ് ചെയ്യുന്നത് എന്തിനാണ്.

എല്ലാവരോടും നന്നായി പെരുമാറുക. സ്നേഹത്തോടെ ഇരിക്കുക എന്നാണ് തനിക്ക് പറയാനുള്ളതെന്നും അവന്തിക പറഞ്ഞു.

ഇതേ അഭിമുഖത്തിൽ തന്റെ തപ്രണയവിവാഹത്തെ കുറിച്ചുമൊക്കെ അവന്തിക സംസാരിച്ചിരുന്നു. പ്രണയത്തിലായ ശേഷം എത്രയും വേഗം വിവാഹം കഴിച്ചു കുട്ടികളാവുക എന്നത് മാത്രമായിരുന്നു ചിന്തയെന്നാണ് അവന്തിക പറഞ്ഞത്.

More from Filmibeat

Read more about: avanthika mohan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X