For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബീനയോട് വഴക്കിട്ട് മനു വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി, പിന്നീട് സംഭവിച്ചത്!; താരങ്ങൾ മനസ്സ് തുറന്നപ്പോൾ

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളാണ് നടി ബീന ആൻ്റണിയും ഭർത്താവ് മനു നായർ എന്ന മനോജും. കഴിഞ്ഞ പത്തൊമ്പത് വർഷമായി സന്തോഷകരമായ ദാമ്പത്യ ജീവിതവുമായി മുന്നോട്ട് പോവുകയാണ് ഇവർ. പ്രണയവിവാഹമായിരുന്നു ഇവരുടേത്. ചെറിയ പിണക്കത്തിൽ നിന്ന് തുടങ്ങിയ ബന്ധം സൗഹൃദമായി പിന്നീട് പ്രണയമായി വിവാഹത്തിലേക്ക് എത്തുകയായിരുന്നു.

  രണ്ടുപേരും ഇന്ന് അഭിനയത്തിൽ സജീവമാണ്. ഡബ്ബിങ് ആർട്ടിസ്റ്റായി ഉൾപ്പെടെ തിളങ്ങി നിൽക്കുകയാണ് മനുവും. സാമൂഹിക മാധ്യമങ്ങളിലും സജീവമാണ് ഇവർ. തങ്ങളുടെ പുതിയ വിശേഷങ്ങൾ ഇവർ നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

  Also Read: ചേട്ടനുമായി ഒരുമിച്ച് ജീവിച്ചാല്‍ പോരെ, കുഞ്ഞിനെയും കൊണ്ട് ദുബായിലേക്ക് പോവുകയാണെന്ന് നടി അനുശ്രീ

  ടെലിവിഷൻ പരിപാടികളിലും അഭിമുഖങ്ങളിലും പലപ്പോഴും ബീന ആന്റണിയും മനോജും ഒരുമിച്ചെത്താറുണ്ട്. ഒരിക്കൽ കൈരളി ടിവിയിലെ മനസിലൊരു മഴവില്ല് എന്ന പരിപാടിയിൽ അതിഥികൾ ആയി എത്തിയിരുന്നു. ദാമ്പത്യ ജീവിതത്തിലെ ചെറിയ ഇണക്കങ്ങളെയും പിന്നാക്കങ്ങളെയും കുറിച്ചൊക്കെ ദമ്പതികൾ ഷോയിൽ മനസ് തുറന്നിരുന്നു. ഇപ്പോഴിതാ, അതിന്റെ വീഡിയോയാണ് വീണ്ടും ശ്രദ്ധനേടുന്നത്.

  മനോജ് ഒരു ഇമോഷണൽ വ്യക്തിയാണോ എന്ന അവതാരക ഭാഗ്യലക്ഷ്മിയുടെ ചോദ്യത്തോട് പ്രതികരിക്കവെ മനോജിന്റെ ദേഷ്യത്തെ കുറിച്ചും വഴക്കിട്ട് വീട്ടിൽ നിന്ന് ഇറങ്ങി പോകുന്നതിനെ കുറിച്ചുമെല്ലാം സംസാരിക്കുന്നുണ്ട്. അവരുടെ വാക്കുകളിലേക്ക്.

  ഇമോഷണൽ എന്ന് പറഞ്ഞാൽ ഭയങ്കര ഇമോഷണൽ ആണ് എന്നാണ് ബീന പറയുന്നത്. 'എനിക്ക് വേഗം കണ്ണ് നിറയും അതുപോലെ ചിരിക്കും, ദേഷ്യപ്പെടും. നല്ല രീതിയിൽ ദേഷ്യം വരും,' മനു പറഞ്ഞു. ദേഷ്യമെന്ന് പറഞ്ഞാൽ ഭയങ്കര ദേഷ്യമാണ്. സിംഹ ഗർജനം പോലെ തോന്നും. പിന്നെ അത് പെട്ടെന്ന് മാറും. ദേഷ്യപ്പെട്ട ആളാണോ ഈ വരുന്നത് എന്ന് ആലോചിച്ച് നമ്മുക്ക് തന്നെ ചിരി വരും. എന്റെ ദേഹത്ത് ഒന്ന് നുള്ളുക പോലും ചെയ്‌തിട്ടില്ല ഇതുവരെയെന്നും ബീന ആന്റണി പറയുന്നുണ്ട്.

  'ആൾ ഒരിക്കലും എന്റെ മുന്നിൽ അഭിനയിച്ചിട്ടില്ല. കല്യാണത്തിന് മുന്നേ എനിക്ക് ആളെ മനസിലായിട്ടുണ്ടായിരുന്നു. പെട്ടെന്ന് ദേഷ്യം വരും. പെട്ടെന്ന് വിഷമം വരും. ഒക്കെ എനിക്ക് അറിയാമായിരുന്നു. പിന്നെ നമ്മളും മനുഷ്യർ അല്ലെ. നമ്മുക്കും തോന്നും ഇത് സഹിക്കാൻ പറ്റില്ലെന്ന് ഒക്കെ. പക്ഷെ ഞാൻ വെറുതെ ഒന്ന് സംസാരിച്ചാൽ അപ്പോൾ തീരും വഴക്കൊക്കെ. ഞാൻ കുറച്ച് ബലം പിടിച്ചൊക്കെ നിക്കാറുണ്ട്. പെട്ടെന്ന് ആളുടെ മൂഡ് പോകും. അത് ചിലപ്പോൾ നമ്മുടെ ഒരു ദിവസം കളയും,' ബീന പറഞ്ഞു.

  ആൾ അങ്ങനെ കള്ളത്തരം കാണിക്കുന്ന ആൾ ഒന്നും അല്ലെന്നും ഒരു തുറന്ന പുസ്‌തകം ആണെന്നും ബീന പറയുന്നുണ്ട്. വഴക്കിട്ട് കഴിയുമ്പോൾ ഇറങ്ങി പോകുന്ന മനുവിന്റെ രീതിയെ കുറിച്ചും ഇരുവരും സംസാരിക്കുന്നുണ്ട്. ആദ്യമൊക്കെ ഇറങ്ങി പോകുമ്പോൾ തന്റെ ഹൃദയം തകർന്ന്. പോകല്ലേ എന്നൊക്കെ പറഞ്ഞു കരയുമായിരുന്നു എന്നും പിന്നീട് മൈൻഡ് ചെയ്യാതെ ആയെന്നും നടി പറഞ്ഞു.

  Also Read: ടോയ്‌ലെറ്റിൽ ഇരിക്കുമ്പോൾ പോലും ഫോട്ടോയ്ക്കായി എത്തുന്ന ആരാധകർ; ഉമ്മർ വെച്ച ഡിമാൻഡ്!, വീഡിയോ വൈറൽ

  അതേസമയം, മകനെ വിട്ട് സെന്റിമെന്റ്സ് കാണിക്കാൻ ബീന ശ്രമിക്കുമായിരുന്നു അപ്പോൾ കുഞ്ഞിന് വേണ്ടി എന്നൊക്കെ പറഞ്ഞു താൻ പോക്ക് ഒഴിവാക്കും. ഇറങ്ങി പോകാൻ നേരത്ത് ബൈക്കിനാണ് പോവുക. രണ്ടു തവണ ബൈക്ക് ഓൺ ആക്കി ഓഫ് ആക്കി കിക്കർ ഒക്കെ അടിച്ചിട്ടാണ് പോവുക. വിളിക്കട്ടെ എന്ന് കരുതി.

  എന്നാൽ വിളി ഒന്നും ഇല്ലാതെ ആയപ്പോൾ താൻ ചുമ്മാ രണ്ട് റൗണ്ട് കറങ്ങി തിരിച്ചുവരുമെന്നും മനു പറയുന്നു. ഇതെല്ലാം കാണിക്കുമ്പോഴും അത് മൈൻഡ് ചെയ്യാതെ ടിവി കണ്ട് ഇരിക്കുകയാകും ബീനയെന്നും താരം പറഞ്ഞു. എന്റെ ഭാര്യയെയും മോനെയും വിട്ട് ഞാൻ എവിടെ വരെ പോകുമെന്നും മനു ചോദിക്കുന്നുണ്ട്.

  Read more about: Beena Antony
  English summary
  Throwback: When Actress Beena Antony Opened Up About Her Husband Manu Nair's Anger - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X