മെഹന്തിയും വളകളും ബന്ധുക്കളും സുഹൃത്തുക്കളും, വളകാപ്പ് ആഘോഷമാക്കി സൗഭാ​ഗ്യ

നടി താരകല്യാണിന്റെ മകളും ടിക്ക് ടോക്ക് താരവുമായ സൗഭാ​ഗ്യ വെങ്കിടേഷിനെ അറിയാത്താവർ ആരുമില്ല. സുഹൃത്തും നടനുമായ അർജുൻ സോമശേഖറിനെയാണ് സൗഭാ​ഗ്യ വിവാഹം ചെയ്തത്. വിവാഹത്തിന് മുമ്പ് തന്നെ ഇരുവരും സോഷ്യൽമീഡിയകളിലൂടെ എല്ലാവർക്കും സുപരിചിതരാണ്. സൗഭാ​ഗ്യയ്ക്കൊപ്പം നൃത്തം അവതരിപ്പിക്കാൻ അർജുനും കൂടാറുണ്ട്.

Also Read: ഇടവേള അവസാനിക്കുന്നു, തിരിച്ചുവരവിനൊരുങ്ങി മിനിസ്ക്രീൻ താരം റിച്ചാർഡ് ജോസ്

ചക്കപ്പഴം എന്ന സീരിയലിലൂടെ അടുത്തിടെ അഭിനയത്തിലും ഒരു കൈ നോക്കിയിരുന്നു അർജുൻ. ചില ‍ടെലിവിഷൻ ഷോകളിലേയും ശ്രദ്ധേയ സാന്നിധ്യമാണ് അർജുൻ. ഇപ്പോൾ ഇരുവരും മാതാപിതാക്കളാകാനുള്ള തയ്യാറെടുപ്പിലാണ്. സൗഭാ​ഗ്യ ഏഴ് മാസമായി ​ഗർഭിണിയാണ്. പുതിയൊരു അം​ഗം കൂടി കുടുംബത്തിലേക്ക് വരുന്ന വിവരം സൗഭാ​ഗ്യയും അർജുനും നേരത്തെ തന്നെ ആരാധകരെ അറിയിച്ചിരുന്നു.

Also Read: 'ട്രോളുകൾ ബാധിക്കാറില്ല, ആര്‍ജെയായി ജോലി ചെയ്യുമ്പോൾ ഒരാളെ തല്ലിയിട്ടുണ്ട്'-രചനാ നാരായണൻ കുട്ടി

ഒരുക്കങ്ങൾ

ഇപ്പോൾ സൗഭാ​ഗ്യയുടെ വളകാപ്പ് ചടങ്ങ് ആഘോഷമായി നടത്തിയിരിക്കുകയാണ് അർജുനും കുടുംബവും. കഴിഞ്ഞ ദിവസം മുതൽ അതിനായുള്ള ഒരുക്കത്തിലായിരുന്നു സൗഭാ​ഗ്യയും കുടുംബവും കൈയ്യിൽ മെഹന്തിയണിയുന്നതിന്റെയും മറ്റ് ഒരുക്കങ്ങളുടേയും വീഡിയോകൾ കഴിഞ്ഞ ദിവസങ്ങളിൽ സൗഭാ​ഗ്യ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. നിറവയറിലും നൃത്തം ചെയ്യുന്ന സൗഭാ​ഗ്യയുടെ വീഡിയോകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ആഘോഷമായ വളകാപ്പ്

വിവാഹത്തിനോട് കിടപിടിക്കുന്ന തരത്തിലുള്ള ഒരുക്കങ്ങളാണ് സൗഭാ​ഗ്യ വളകാപ്പിന് വേണ്ടി നടത്തിയിരുന്നത്. സിനിമാ ടെലിവിഷൻ രം​ഗത്ത് നിന്നുള്ളവരും വളകാപ്പിൽ പങ്കെടുത്തു. മനോഹരമായ കടുംപച്ച നിറത്തിലുള്ള സാരിയും അതിനോട് ഇണങ്ങുന്ന ആഭരണങ്ങളും മുല്ലപ്പൂ ചൂടി അതീവ സുന്ദരിയായിട്ടാണ് സൗഭാ​ഗ്യ വളകാപ്പ് ചടങ്ങിനായി എത്തിയത്. രസകരമായ ചോദ്യത്തര റൗണ്ടുകളും മത്സരങ്ങളുമെല്ലാം വളകാപ്പിനോട് അനുബന്ധിച്ച് നടത്തിയിരുന്നു. മനസ് നിറഞ്ഞായിരുന്നു താര കല്യാണ്‍ മകളുടെ വളക്കാപ്പ് ചടങ്ങില്‍ പങ്കെടുത്തത്. ജീവിതത്തില്‍ ഏറ്റവും വലിയ സമ്പാദ്യം ഒരമ്മയ്ക്ക് മകള്‍ തന്നെയാണെന്നും ആ മകള്‍ക്കൊരു കുഞ്ഞുണ്ടാവുമ്പോള്‍ ഇരട്ടി മധുരമാണെന്നും അവളെനിക്ക് തന്ന സന്തോഷത്തിന്റെ ആയിരം ഇരട്ടി അത്രയും സന്തോഷം അവള്‍ക്ക് അവളുടെ കുഞ്ഞിലൂടെ ലഭിക്കട്ടെയെന്നും അര്‍ജുനെ മരുമകനായല്ല മകനായാണ് കാണുന്നതെന്നുമായിരുന്നു താര കല്യാണ്‍ പറഞ്ഞത്.

സിനിമാ സീരിയൽ താരങ്ങൾ അതിഥികൾ

നടി മഞ്ജുപിള്ളയും വളകാപ്പിൽ പങ്കെടുത്തിരുന്നു. സൗഭാഗ്യക്കുട്ടിക്കും സൗഭാഗ്യയുടെ കുട്ടിക്കും എല്ലാവിധ ആശംസകളും നേരുന്നു. കുഞ്ഞിനെ കാണാനായും വരുന്നുണ്ട്. ഈയൊരു കുടുംബത്തിലെ അംഗമാവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട് എന്നായിരുന്നു മഞ്ജു പിള്ള പറഞ്ഞത്. വളക്കാപ്പ് ചടങ്ങിനിടയിൽ ഒരു പെൺകുഞ്ഞിനെ ആണ് താൻ ആഗ്രഹിക്കുന്നതെന്നും അച്ഛന്റെ പുന്നാര മകളായി അവളെ വളർത്തണമെന്നും സൗഭാ​ഗ്യയെ നോക്കി അർജുൻ പറഞ്ഞത് എല്ലാവരിലും സന്തോഷം നിറച്ചു. സൗഭാഗ്യയോട് എന്ത് കുഞ്ഞിനെയാണ് ആഗ്രഹമെന്ന് ചോദിച്ചപ്പോൾ 'നീ ആയിരിക്കുന്ന അവസ്ഥയിൽ നിന്നെ സ്നേഹിക്കാൻ ആണ് എനിക്കിഷ്ടം, എന്റെ അമ്മ എന്നെ സ്നേഹിച്ചത് പോലെ എനിക്ക് നിന്നെയും സ്നേഹിച്ച് വളർത്തണം' സൗഭാഗ്യ പറഞ്ഞു. താരയുടെ അമ്മയും നടിയുമായ സുബ്ബലക്ഷ്മിയും ചടങ്ങിൽ പങ്കെടുത്തിരുന്നു.

Recommended Video

എടാ അർജു, നിനക്ക് സ്വൈര്യം കിട്ടില്ലെടാ..സൗഭാഗ്യക്ക് ചക്കര ഉമ്മ നൽകുന്ന മഞ്ജു പിള്ള
പ്രണയവും വിവാഹവും

രണ്ട് വർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു അർജുന്റേയും സൗഭാഗ്യയുടേയും വിവാഹം. 2020 ഫെബ്രുവരിയിൽ ആയിരുന്നു ഇവരുടെ വിവാഹം. ഗുരുവായൂർ അമ്പലത്തിൽ വെച്ച് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു വിവാഹം. താരകല്യാണിന്റെ ശിഷ്യനുമായിരുന്ന അർജുൻ. നടനായ രാജാറാമായിരുന്നു സൗഭാ​ഗ്യയുടെ അച്ഛൻ. ഏകമകളാണ് സൗഭാഗ്യ വെങ്കിടേഷ്. മികച്ച നർത്തകനായ രാജാറാം വിവിധ പരമ്പരകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു. അടുത്തിടെയാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം സംഭവിച്ചത്. താര കല്യാൺ ഇപ്പോൾ സീരിയലുകളിലാണ് സജീവമായി പ്രവർത്തിക്കുന്നത്. നല്ല നർത്തകി കൂടിയായതിനാൽ മയിൽപ്പീലിക്കാവ് തുടങ്ങിയ സിനിമകളിൽ കൊറിയോ​ഗ്രാഫറായും താര പ്രവർത്തിച്ചിട്ടുണ്ട്. ചെമ്പരത്തി എന്ന സീരിയലിലാണ് താര കല്യാൺ ഇപ്പോൾ അഭിനയിക്കുന്നത്. സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരയാണിത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X