കുഞ്ഞുങ്ങളുടെ കാര്യം പറയുമ്പോഴെങ്കിലും ബോധം വേണം!, ഞങ്ങളുടെ കുടുംബം മുഴുവൻ വേദനിച്ചു; ടോഷ് പറയുന്നു

കുടുംബത്തെയാകെ വേദനിപ്പിച്ച വ്യാജ വാർത്തയ്‌ക്കെതിരെ തുറന്നടിച്ച് ടോഷ് ക്രിസ്റ്റി

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട താരജോഡിയാണ് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും. നിരവധി ഹിറ്റ്‌ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിട്ടുള്ള ഇവർ രണ്ടു വർഷം മുൻപാണ് വിവാഹിതരാകുന്നത്. ഇഷ്ട താരങ്ങൾ ജീവിതത്തിൽ ഒന്നയപ്പോൾ പ്രേക്ഷകർ അത് ആഘോഷമാക്കിയിരുന്നു.

2021 നവംബർ 10 ന് ആയിരുന്നു ഇവരുടെ വിവാഹം നടന്നത്. സ്വന്തം സുജാത എന്ന സെറ്റിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. ആ പരിചയം പ്രണയമാവുകയും ഇരുവരും വിവാഹിതരാകാമെന്ന് തീരുമാനിക്കുകയും ആയിരുന്നു. വ്യത്യസ്ത മതത്തില്‍ പെട്ടവരാണെങ്കിലും രണ്ട് വീട്ടുകാര്‍ക്കും വിവാഹത്തില്‍ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നില്ല.

chandra tosh

ഇരു വീട്ടുകാരുടെയും സമ്മതത്തോടെയും അനുഗ്രഹത്തോടെയും ഹിന്ദു വിശ്വാസ പ്രകാരവും ക്രിസ്ത്യന്‍ വിശ്വാസ പ്രകാരവും ടോഷിന്റെയും ചന്ദ്രയുടെയും വിവാഹം നടന്നത്. വീട്ടുകാർ സമ്മതിച്ചില്ലായിരുന്നില്ലെങ്കിൽ വിവാഹം നടക്കില്ലായിരുന്നു എന്ന് ഇരുവരും പലപ്പോഴും പറഞ്ഞിട്ടുണ്ട്.

അടുത്തിടെ ഇവർക്ക് ഒരു മകൻ ജനിച്ചിരുന്നു. സോഷ്യൽ മീഡിയയിലും യൂട്യൂബിലുമൊക്കെ സജീവമായ ഇരുവരുടെയും വിശേഷങ്ങൾ ഇപ്പോൾ ആരാധകർ അപ്പപ്പോൾ അറിയാറുണ്ട്. എന്നാൽ വിവാഹത്തിന് മുൻപ് ഇതായിരുന്നില്ല സ്ഥിതി. വിവാഹത്തിലേക്ക് എത്തുന്നതിന് മുൻപും വിവാഹ ശേഷവുമെല്ലാം ഇവരുടെയും പേരിൽ നിരവധി ഗോസിപ്പുകൾ വന്നിരുന്നു. പ്രത്യേകിച്ച് ചന്ദ്രയുടെ പേരിൽ.

വിവാഹ ശേഷവും ഇത് തുടർന്നിരുന്നു. ചന്ദ്ര അമേരിക്കയിൽ വെച്ച് വിവാഹിതയായി എന്നടക്കമുള്ള വാർത്തകൾ മുൻപ് പ്രചരിച്ചിരുന്നു. അടുത്തിടെ ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ എത്തിയപ്പോൾ ചന്ദ്ര ഇതേകുറിച്ച് പറഞ്ഞിരുന്നു. അതേസമയം, വിവാഹത്തിന് മുൻപോ ശേഷമോ വന്ന ഗോസിപ്പ് വാർത്തകളെക്കാളും തന്നെ വേദനിപ്പിച്ച ഒരു വാർത്തയുണ്ടെന്ന് പറയുകയാണ് ടോഷ് ഇപ്പോൾ.

വിവാഹ ശേഷം വന്ന നെഗറ്റീവ് കമന്റുകളും വാർത്തകളും ഒന്നും പ്രശ്‌നമല്ലെന്നും എന്നാൽ ഇത് ഏറെ വേദനിപ്പിച്ച സംഭവമാണെന്നാണ് ടോഷ് പറഞ്ഞത്. ഇന്ത്യഗ്ലിറ്റ്‌സ് മലയാളത്തിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് ടോഷ് ഇക്കാര്യം പറഞ്ഞത്. ആ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.

'മോൻ ജനിച്ച ശേഷം നമ്മളെ വേദനിപ്പിക്കുന്ന ഒരു സംഭവം ഉണ്ടായിട്ടുണ്ട്. ഞാനും യൂട്യൂബ് ചാനലൊക്കെ ചെയ്യുന്നതാണ്. അഭിമുഖങ്ങളും ഒക്കെ കൊടുക്കാറുണ്ട്. പക്ഷെ അറ്റെൻഷൻ കിട്ടാൻ വേണ്ടി എന്തും എഴുതി പിടിപ്പിക്കാമെന്ന വൃത്തികെട്ട പരിപാടിയാണ് ചിലർ ചെയ്യുന്നത്. എല്ലാവർക്കും കോമണായി അറിയുന്നതാണ്,'

'ഒരിക്കൽ ചന്ദ്ര പോസ്റ്റ്പാർട്ടം റിക്കവറി മോഡ് എന്ന് സ്റ്റാറ്റസ് ഇട്ടു. സ്റ്റാറ്റസിൽ ഇട്ടത് മുഴുവൻ പോസിറ്റീവായ കാര്യങ്ങളാണ്. പക്ഷെ അവർ അതിനെ പോസ്റ്റ് പാർട്ടം ഡിപ്രഷനിലാണ് എന്നാക്കി. നമ്മുടെ ഫോട്ടോയൊക്കെ വെച്ചിട്ട്, പോസ്റ്റ് പാർട്ടം ഡിപ്രഷൻ കാരണം കുഞ്ഞിനെ അമ്മ കൊന്ന സംഭവങ്ങളൊക്കെ പറയുകയാണ്,'

tosh chandra

'കല്യാണത്തിന് വന്ന ഗോസ്സിപ്പുകളൊക്കെ നമ്മുക്ക് പോട്ടെയെന്ന് വെക്കാം. പക്ഷെ കുഞ്ഞുങ്ങളുടെ കാര്യമൊക്കെ പറയുമ്പോൾ എന്താണ് പറയുന്നത് ബോധം ഉണ്ടാവണം. അല്ലാതെ തന്റെ ചാനലിന് ശ്രദ്ധ കിട്ടാനായി എന്തും എഴുതി വിടുന്നതിനേക്കൾ നല്ലത് ഒരു മനുഷ്യനെ പച്ചക്ക് മുറിച്ചു കഴിക്കുന്നതാണ്. ആ സംഭവം മാത്രമാണ് ഒരു ബുദ്ധിമുട്ട് ഉണ്ടാക്കിയത്,'

'മറ്റുള്ളതൊന്നും നമ്മൾ മൈൻഡ് ചെയ്യാറില്ല. അവർ എന്തെങ്കിലും എഴുതി വിടട്ടെ എന്നാണ് ചിന്തിക്കുക. ഞങ്ങളുടെ കുടുംബത്തിൽ ഉള്ളവർക്ക് തന്നെ വേദനിച്ച സംഭവം ആയിരുന്നു അത്. ഇങ്ങനെയുള്ള വാർത്തകൾ ഉണ്ടാക്കി വിടുന്നത് നല്ല പ്രവണതയല്ല. എനിക്കും യൂട്യൂബ് ചാനലൊക്കെ ഉള്ളതാണ്,' ടോഷ് പറഞ്ഞു.

Read more about: chandra lakshman
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X