മകളോടൊപ്പം കഴിയണമെന്നുണ്ട്, സര്‍ജറിയ്ക്കായി സെക്‌സ് വര്‍ക്ക് വരെ ചെയ്യേണ്ടി വന്നു; മനസ് തുറന്ന് അമയ

സമൂഹം അതിന്റെ അരികുകളിലേക്ക് മാറ്റി നിര്‍ത്തുന്നവരാണ് പലപ്പോഴും ട്രാന്‍സ് വ്യക്തികള്‍. എന്നാല്‍ ഇന്ന് കാലം മാറിയിരിക്കുകയാണ്. ഈ ലോകം തങ്ങളുടേത് കൂടിയാണെന്ന് വ്യക്തമാക്കി കൊണ്ട് ട്രാന്‍സ് സമൂഹവും തങ്ങളുടെ സാന്നിധ്യം പല മേഖലകളിലും അറിയിക്കുകയാണ്. സീരിയല്‍ രംഗത്ത് സജീവമായിക്കൊണ്ടിരിക്കുന്ന ട്രാന്‍സ്‌ജെന്റര്‍ താരമാണ് അമയ.

പ്രസാദില്‍ നിന്നും അമയയിലേക്കുള്ള തന്റെ യാത്ര ഏറെ പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നുവെന്നാണ് അമയ പറയുന്നത്. സീ കേരളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആണ്‍കുട്ടിയില്‍ നിന്നും പെണ്‍കുട്ടിയിലേക്കുള്ള തന്റെ യാത്രയെക്കുറിച്ച് അമയ മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

Amaya Prasad

26ാമത്തെ വയസിലാണ് പ്രസാദ് അമയ ആയി മാറിയത്. അംബികയുടെയും മോഹന്റെയും മകനായിട്ടായിരുന്നു പ്രസാദിന്റെ ജനനം. അമയ എന്ന് പേര് താന്‍ തിരഞ്ഞെടുത്ത കാരണവും അമയ പറയുന്നുണ്ട്. എ എന്ന അക്ഷരത്തിലുള്ള പേര് വേണമെന്നാഗ്രഹിച്ചിരുന്നു. അങ്ങനെയാണ് അമയ എന്ന പേര് സ്വീകരിച്ചത് എന്നാണ് താരം പറയുന്നത്.

കുട്ടിക്കാലം മുതലേ മനസുകൊണ്ട് പെണ്ണായിരുന്നു. പുച്ഛത്തോടെയായിരുന്നു പലരും മുന്‍പ് എന്നെ നോക്കിക്കണ്ടത്. ഒരുപാട് വിഷമങ്ങളും ത്യാഗങ്ങളുമൊക്കെ സഹിച്ചിട്ടുണ്ട്. മകനായി ജനിച്ച് മകനായി വളരാനാണ് വീട്ടുകാര്‍ ആഗ്രഹിച്ചത്. ഒരു ആണ്‍കുട്ടിയായിത്തന്നെയാണ് അവരെന്നെ കണ്ടത്. എന്നും താരം പറയുന്നു. എന്നാല്‍ അമ്മ എന്നെ അംഗീകരിച്ചു, അമ്മയ്ക്ക് എന്നെയിഷ്ടമാണ്. സഹോദരങ്ങളോ ബന്ധുക്കളോ ഒന്നും എന്നെ സ്വീകരിച്ചിരുന്നില്ലെന്നും അമയ പറയുന്നു.

തന്റെ മകള്‍ക്ക് 6 വയസായി. അവള്‍ സുഖമായിരിക്കുന്നു. വീട്ടുകാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു വിവാഹത്തിന് തയ്യാറായത്. എന്നാല്‍ ഭാര്യ മരണപ്പെട്ടു. മകളെ എപ്പോഴെങ്കിലും കാണാനും അവളോടൊപ്പം കഴിയാനുമൊക്കെ ആഗ്രഹമുണ്ടെന്നും അമയ പറയുന്നു. ഇപ്പോള്‍ ഭാര്യയുടെ വീട്ടിലാണ് മകള്‍ കഴിയുന്നത്. അച്ഛനായിരുന്നയാള്‍ ഇന്ന് അമ്മയായി മാറിയിരിക്കുകയാണെന്നും അമയ പറയുന്നു.

നാല് വര്‍ഷം മുമ്പായിരുന്നു പ്രസാദ് അമയയായി മാറുന്നതിനായുള്ള സര്‍ജറികള്‍ നടത്തിയത്. ഇപ്പോള്‍ താന്‍ മനസ് കൊണ്ട് മാത്രമല്ല ശരീരം കൊണ്ടും താന്‍ പെണ്ണായി മാറിയിരിക്കുകയാണെന്ന് അമയ പറയുന്നു. ഇങ്ങനെയുള്ള കാര്യങ്ങള്‍ ഞാനും ചെയ്തിട്ടുണ്ട്. ഉള്ളിലൊരു പെണ്ണുണ്ടെന്ന് ആദ്യമേ മനസിലാക്കിയിരുന്നു. ജന്മനാ കിട്ടുന്ന കാര്യമാണ് അത്. അല്ലാതെ വേഷം കെട്ടി നടക്കാനായി ചെയ്തതല്ലെന്നും താരം പറയുന്നു.

തനിക്ക് നേരിടേണ്ടി വന്ന അധിക്ഷേപങ്ങളെക്കുറിച്ചും അമയ മനസ് തുറക്കുന്നുണ്ട്. തന്നെ ചാന്തുപൊട്ടെന്നും ഒമ്പതെന്നും വിളിച്ച് പലരും കളിയാക്കിയിരുന്നുവെന്നാണ് ്അമയ ഓര്‍ക്കുന്നത്. അന്ന് തനിക്ക് ഒതുങ്ങിക്കൂടേണ്ടി വന്നിരുന്നുവെന്നും എന്നാല്‍ അമയയായി മാറിയതോടെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നുവെന്നും താരം പറയുന്നു. അതിനായുള്ള സര്‍ജറിക്ക് നല്ല ചെലവായിരുന്നുവെന്നും സെക്സ് വര്‍ക്കൊക്കെ ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും അമയ പറയുന്നു.

ഇപ്പോള്‍ സിനിമയിലും സീരിയലിലുമൊക്കെ സജീവമായിരിക്കുകയാണ്. നല്ല സപ്പോര്‍ട്ടീവായി കൂടെ നില്‍ക്കുന്നൊരാള്‍ വന്നാല്‍ വിവാഹിതയായേക്കുമെന്നും അമയ പറയുന്നു.

More from Filmibeat

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X