'ഇരുപതിൽ പ്രസവിക്കുന്നതാണ് നല്ലത്'; 34-ാം വയസ്സിൽ അമ്മയായപ്പോഴുള്ള ബുദ്ധിമുട്ടുകളെ കുറിച്ച് നടി നേഹ മർദ!
ബാലിക വധു എന്ന ഹിറ്റ് പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് നേഹ മർദ. ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടത്തിലൂടെയാണ് നേഹ ഇപ്പോൾ കടന്നുപോകുന്നത്. മാതൃത്വം ആസ്വദിക്കുകയാണ് താരം. ഗർഭിണിയായത് മുതൽ തന്റെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവയ്ക്കാറുണ്ടായിരുന്നു. 2023 ഏപ്രിൽ ഏഴിനാണ് നേഹയ്ക്കും ഭർത്താവ് ആയുഷ്മാൻ അഗർവാളിനും ഒരു പെൺകുഞ്ഞ് പിറന്നത്. വിവാഹം കഴിഞ്ഞ് ഏകദേശം പത്ത് വർഷങ്ങൾക്ക് ശേഷമാണ് ഇവർക്ക് കുഞ്ഞ് ജനിക്കുന്നത്.
ഇപ്പോഴിതാ, തന്റെ 34-ാം വയസ്സിൽ ആദ്യ കുഞ്ഞിനെ ഗർഭം ധരിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് നേഹ മർദ. ഗർഭകാലത്ത് താൻ നേരിട്ട അനുഭവങ്ങളും വെല്ലുവിളികളെ കുറിച്ചുമെല്ലാം മനസുതുറക്കുകയാണ് നേഹ. യുട്യൂബ് ചാനലിൽ പങ്കുവച്ച പുതിയ വീഡിയോയിലാണ് താരം ഇക്കാര്യങ്ങൾ പറയുന്നത്.

അമ്മയാകാൻ ആഗ്രഹിക്കുന്നവർ 30 വയസ്സിനു മുൻപ് ഗർഭം ധരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞാണ് നേഹ സംസാരിച്ചു തുടങ്ങുന്നത്. പ്രായം കൂടുംതോറും അണ്ഡത്തിന്റെ ഗുണനിലവാരം കുറഞ്ഞു വരും. അതുകൊണ്ട് തന്നെ 30 വയസാകുന്നതിന് മുൻപ് കുട്ടി ജനിക്കണം. ഇരുപതാം വയസിലാണ് താൻ ഗർഭിണി ആയിരുന്നതെങ്കിൽ അധികം സങ്കീർണതകൾ അഭിമുഖീകരിക്കേണ്ടി വരില്ലായിരുന്നു എന്നും നേഹ പറയുന്നുണ്ട്.
'സ്ത്രീകൾ എന്ന നിലയിൽ, ജനനസമയത്ത് തന്നെ നമ്മുക്ക് ആവശ്യമുള്ള അത്രയും അണ്ഡവുമായാണ് നമ്മൾ ജനിക്കുന്നത്. നമ്മുക്ക് പ്രായമാകുമ്പോൾ അണ്ഡത്തിനും പ്രായമാകും അതിനനുസരിച്ച് അവയുടെ ഗുണനിലവാരവും കുറയും. കുഞ്ഞിന് വേണ്ടി ഞാൻ ആറ് തവണ ശ്രമിച്ചതിന് ശേഷം ഒരു ഫെർട്ടിലിറ്റി വിദഗ്ധനെ സമീപിച്ചിരുന്നു',
'അതിനു ശേഷമാണ് 34-ാം വയസ്സിൽ ഞാൻ ഗർഭം ധരിക്കുന്നത്. ദൈവാനുഗ്രഹത്താൽ സങ്കീർണതകളൊന്നും ഉണ്ടായിരുന്നില്ല, എല്ലാം നല്ലരീതിയിൽ നടന്നു. എന്നാൽ 20-ാം വയസ്സിലായിരുന്നു ഞാൻ ഗർഭം ധരിച്ചിരുന്നെങ്കിൽ ഇത് കൂടുതൽ എളുപ്പമാകുമായിരുന്നു', നേഹ മർദ പറയുന്നു.
ഗർഭകാലത്ത് ഒരുപാട് ക്ഷീണം അനുഭവപ്പെടാറുണ്ടായിരുന്നുവെന്നും ഊർജം കുറവായിരുന്നുവെന്നും നേഹ വെളിപ്പെടുത്തി. വൈകിയുള്ള ഗർഭധാരണമായതിനാൽ പ്രസവശേഷം ജോലി ചെയ്യുമ്പോൾ വേദനയും പ്രശ്‌നങ്ങളും ഉണ്ട്. നിങ്ങൾ അമ്മയാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ 30 വയസാകും മുമ്പ് അത് പ്ലാൻ ചെയ്യുന്നതാണ് നല്ലത്. താൻ ഇതേക്കുറിച്ച് അൽപം നേരത്തെ ചിന്തിക്കേണ്ടത് ആയിരുന്നുവെന്നും നേഹ വ്യക്തമാക്കി. തനിക്ക് ഒരു പെൺകുഞ്ഞിനെ നൽകി അനുഗ്രഹിച്ചതിന് ദൈവത്തോട് നന്ദി പറഞ്ഞാണ് നേഹ വീഡിയോ അവസാനിപ്പിച്ചത്.

ഇന്നലെ കുഞ്ഞിനൊപ്പം നേഹ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഒരു വീഡിയോയും ശ്രദ്ധനേടുകയുണ്ടായി. കുഞ്ഞിനെ തോളത്ത് കിടത്തി ഉറക്കുന്നതായിരുന്നു വീഡിയോ. കുഞ്ഞ് കരയുന്നതിന്റെ കാരണം മനസിലാക്കാൻ ബുദ്ധിമുട്ടായിരിക്കും. അവർക്ക് സംസാരിക്കാൻ കഴിയാത്തതിനാൽ അത് പറയാൻ കഴിയില്ല. മനസിലാക്കിയെടുക്കാൻ നമുക്കും സമയമെടുക്കും എന്ന് കുറിച്ചുകൊണ്ടാണ് നേഹ വീഡിയോ പോസ്റ്റ് ചെയ്തത്. കുഞ്ഞുങ്ങൾ സാധാരണ കരയാൻ സാധ്യതയുള്ള കാരണങ്ങളും നേഹ വീഡിയോയിൽ പറയുന്നുണ്ട്.
റിയാലിറ്റി ഷോയിലൂടെയാണ് നേഹ മർദ ആദ്യമായി മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. പിന്നീടാണ് സീരിയലുകളുടെ ഭാഗമാകുന്നത്. ബാലിക വധുവിന് പുറമെ സാത്ത് രഹേങ്ക ഓൾവെയ്‌സ്, ദോലി അർമാനോ കി തുടങ്ങിയ പരമ്പരകളിലും ജലക് ധിക്ലാജ, ബോക്സ് ക്രിക്കറ്റ് ലീഗ് തുടങ്ങിയ ഷോകളിൽ മത്സരാർത്ഥിയായും നേഹ എത്തിയിട്ടുണ്ട്. ഹിന്ദി ടെലിവിഷൻ രംഗത്ത് ഒരുപാട് ആരാധകരുണ്ട് താരത്തിന്. ഗർഭിണി ആയതുമുതൽ അഭിനയത്തിൽ നിന്നൊക്കെ ഇടവേളയെടുത്ത് നിൽക്കുകയാണ് താരം.


Click it and Unblock the Notifications