ഹരിചന്ദനത്തിലെ ഉണ്ണിമായയെ മലയാളി എങ്ങനെ മറക്കും! സുജിത ഇവിടെയുണ്ട്, പുത്തന്‍ വിശേങ്ങള്‍!

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സുജിത. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും സുജിത ഒരുപോലെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മലയാള സിനിമയിലെ വലിയ താരങ്ങള്‍ക്കൊപ്പവും സുജിത അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ നിന്നുമാണ് സുജിത സീരിയലുകളിലേക്ക് എത്തുന്നത്. മലയാളികള്‍ നെഞ്ചേറ്റിയ ഹരിചന്ദനം എന്ന പരമ്പരയിലെ ഉണ്ണിമായ എന്ന നായിക കഥാപാത്രമാണ് സുജിത കേരളത്തിലെ ഓരോ വീടുകളിലേയും അംഗമാക്കി മാറ്റിയത്.

സിമ്പിള്‍ ലുക്കില്‍ സെക്‌സിയായി ഡെയ്‌സി ഷാ; ചിത്രങ്ങള്‍ ഇതാ

ഉണ്ണിമായയെ സ്വന്തം സഹോദരിയെ പോലെയും മകളെ പോലെയും മലയാളികള്‍ സ്‌നേഹിക്കുകയായിരുന്നു. പിന്നീട് വിവാഹത്തോടെ സുജിത മലയാളത്തില്‍ നിന്നും അപ്രതക്ഷ്യയാവുകയായിരുന്നു. തുടര്‍ന്ന് താരം തമിഴിലും തെലുങ്കിലുമെല്ലാം സജീവമായി മാറുകയും ചെയ്തു. മലയാളികള്‍ തങ്ങളുടെ ഹൃദയത്തില്‍ സ്ഥാനം നല്‍കിയ സുജിത ഇപ്പോള്‍ എന്തു ചെയ്യുവെന്നും അവരുടെ വിശേഷങ്ങളുമെല്ലാം വിശദമായി വായിക്കാം.

ബാലതാരമായി

ബാലതാരമായിട്ടായിരുന്നു സുജിത സിനിമയിലെത്തുന്നത്. അതും ജനിച്ച് വെറും 41 ദിവസം മാത്രം പ്രായമുള്ളപ്പോള്‍. കെആര്‍ വിജയയുടെ പേരക്കുട്ടിയായിട്ടായിരുന്നു സുജിത നന്നേ ചെറുപ്പത്തില്‍ തന്നെ സിനിമയിലെത്തുന്നത്. തിരുവനന്തപുരം സ്വദേശിയായ സുജിതയുടെ സഹോദരന്‍ സൂര്യ കിരണ്‍ സംവിധായകന്‍ ആണ്. സുജിതയുടെ നാത്തൂന്‍ ആകട്ടെ മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന നടി കാവേരിയും. മലയാളത്തിലും മറ്റ് ഭാഷകളിലുമെല്ലാം അഭിനയിച്ചിട്ടുണ്ട് സുജിത. എന്നാല്‍ താരമായി മാറുന്നത് ഹരിചന്ദനത്തിലൂടെയായിരുന്നു.

ഉണ്ണിമായ

ഉണ്ണിമായ എന്ന നായികയായിട്ടാണ് ഹരിചന്ദനത്തില്‍ സുജിത എത്തിയത്. പരമ്പര വന്‍ വിജയമായി മാറുകയായിരുന്നു. റെക്കോര്‍ഡ് എപ്പിസോഡുകള്‍ പിന്നിട്ട പരമ്പരയായിരുന്നു ഹരിചന്ദനം. സീരിയല്‍ ലോകത്തെ മിന്നും താരമായി മാറിയിരുന്നു സുജിത. പിന്നീട് വിവാഹ ശേഷം സുജിത മലയാളത്തില്‍ നിന്നും പിന്മാറി. എന്നാല്‍ തമിഴിലും മറ്റും സജീവമായി തുടരുകയായിരുന്നു. പരസ്യ സംവിധായകനും നിര്‍മ്മാതാവുമായ ധനുഷ് ആണ് സുജിതയുടെ ഭര്‍ത്താവ്. വിവാഹ ശേഷം ഇരുവരും ചെെൈന്നയിലേക്ക് മാറുകയായിരുന്നു. മകനും ഭര്‍ത്താവിനുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട് താരം.

പാണ്ഡ്യന്‍ സ്റ്റോഴ്‌സ്

തമിഴ് സീരിയല്‍ ലോകത്ത് ഇന്ന് താരമാണ് സുജിത. മലയാളത്തിലെ ഹിറ്റ് പരമ്പരയായ സാന്ത്വനത്തിന്റെ തമിഴ് പതിപ്പിലെ പ്രധാന വേഷത്തിലാണ് സുജിത അഭിനയിച്ചു കൊണ്ടിരിക്കുന്നത്. പാണ്ഡ്യന്‍ സ്റ്റോഴ്‌സ് എന്ന തമിഴ് പരമ്പരയാണ് മലയാളത്തില്‍ സാന്ത്വനമായി എത്തിയത്. മലയാളത്തില്‍ ചിപ്പിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ധനലക്ഷ്മിയെന്നാണ് തമിഴില്‍ സുജിത അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. പരമ്പരയ്ക്കും സുജിതയും വന്‍ പിന്തുണയാണ് തമിഴ് ജനതയില്‍ നിന്നും ലഭിക്കുന്നത്.

Recommended Video

Ananya from Kudumbavilakk serial wedding video | FilmiBeat Malayalam
അവസാനമായി അഭിനയിച്ച മലയാള സിനിമ

ആയിരത്തില്‍ ഒരുവന്‍ ആയിരുന്നു സുജിത അവസാനമായി അഭിനയിച്ച മലയാള സിനിമ. പിന്നീട് താരം തെലുങ്കിലും തമിഴിലും മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. തെലുങ്കിലും തമിഴിലുമായി ഇറങ്ങിയ ദിയയിലാണ് സുജിത അവസാനമായി അഭിനയിച്ചത്. 2018 ലായിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്. ഇതിന് ശേഷം സിനിമയില്‍ അഭിനയിച്ചിട്ടില്ല. സീരിയല്‍ രംഗത്ത് സജീവമായി മാറുകയായിരുന്നു. സുജിത മലയാളത്തിലേക്ക് തിരികെ വരുമെന്നാണ് ആരാധകരുടെ പ്രതീക്ഷയും ആഗ്രഹവും.

More from Filmibeat

Read more about: sujitha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X