For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉപ്പും മുളകും സംവിധായകൻ ഞാനല്ല! തെറിവിളിച്ചാല്‍ നിയമ നടപടി സ്വീകരിക്കും, പേര് കൊടുത്ത എട്ടിന്റെ പണി

  |

  സിനിമ മേഖലയിൽ നിന്ന് സ്ത്രീകൾ നേരിടുന്ന പ്രശ്നം ചില്ലറയും ശിഷ്ടവുമല്ല. മനസിൽ കഞ്ഞു കൊണ്ടാണ് ഇവർ പ്രേക്ഷകരെ ചിരിപ്പിച്ചു കൊണ്ടിരിക്കുന്നത്. സ്ത്രീ സുരക്ഷയിൽ മുന്നിലാണെന്ന് അടിക്കടി എടുത്തു പറയുനന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലെ കാലാകാരികൾ അനുഭവിക്കുന്നത് കേട്ടൽ ഞെട്ടുന്ന കഥകളാണ്. വളരെ ചുരുക്കുന്ന സമയം കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തിൽ കയറി കൂടിയ പരമ്പരയാണ് ഉപ്പും മുളകും. അച്ഛനമും അമ്മയും നാലു കുട്ടികളുമായി ആരംഭിച്ച പരമ്പര വളരെ വേഗം പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായി മാറി.

  ബിഗ് ബോസിനെതിരെ അടപടലം ട്രോളുകൾ!! നിർത്തിക്കൂടെ എന്ന് സോഷ്യൽ മീഡിയ, ലാലേട്ടന്റെ മറുപടി ഇങ്ങനെ

  മികച്ച വിജയം നേടി മുന്നേറി കൊണ്ടിരിക്കുന്ന ഈ പരമ്പരയെ കുറിച്ച് അത്ര സുഖകരമായ വാർത്തകളല്ല പുറത്തു വരുന്നത്. സീരിയലിലെ പ്രധാന കഥാപാത്രമായ നിഷ സാരഗ് സംവിധായകനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. തന്നോട് മോസമായി പെരുമാറി എന്ന ആരോപണമാണ് നടി ഉയർത്തിയിരിക്കുന്നത്. ആർ ഉണ്ണി കൃഷ്ണനാണ് പരമ്പരയുടെ സംവിധായകൻ. എന്നാൽ ഇയാളുടെ പേരിൽ തെറി വിളികൾ കേൾക്കുന്നത് ഉണ്ണികൃഷ്ണൻ എന്നു പേരുള്ളമറ്റൊരു സംവിധായകനാണ്. സംഭവം ഇങ്ങനെ

  ഉപ്പും മുളകും സംവിധായകന് കിട്ടിയത് എട്ടിന്റെ പണി!! നീലുവിനെ കൊണ്ടു വന്നില്ലെങ്കിൽ ഇനി പണി പാളും

   വിഷയം ഏറ്റൊടുത്തു സോഷ്യൽ മീഡിയ

  വിഷയം ഏറ്റൊടുത്തു സോഷ്യൽ മീഡിയ

  ഏറെ ജനപ്രീതി നേടിയ പരമ്പരയാണ് ഉപ്പും മുളകും. അതിലെ നിഷ ഉൾപ്പെടെയള്ള എല്ലാ തരങ്ങളേയും പ്രേക്ഷകർ സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് കരുതിയിരിക്കുന്നത്. അത്രയ്ക്ക് പ്രേക്ഷക പിന്തുണയാണ് ഇവർക്ക് ലഭിക്കുന്നത്. അതിനാൽ തന്നെ ഈ വിഷയം സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. താരത്തിനോട് അപമര്യാദയായി പെരുമാറിയ സംവിധായകന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പൊങ്കാലയിടുകയാണ് ആരാധകർ. കൂടാതെ ഫ്ളവേഴ്സ് ടിവിയുടെ ഓഫിഷ്യൽ ഫേസ്ബുക്ക് പേജിലും പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

   ആളുമാറി

  ആളുമാറി

  എന്നാൽ സംവിധായകൻ ആർ ഉണ്ണി കൃഷ്ണൻ ചെയ്ത പ്രവർത്തിയ്ക്ക് സോഷ്യൽ മീഡിയയിൽ നിന്ന് മറ്റൊരു വ്യക്തിയും തെറിവിളികൾ ഏറ്റുവാങ്ങുന്നുണ്ട്. ആർ ഉണ്ണികൃഷ്ണന് ലഭിക്കേണ്ട തെറിവിളിയുടെ കൂടുതൽ ഭാഗവും കേൾക്കുന്ന ഇതേ പേരിലുളള മറ്റൊരു സംവിധായകനാണ്. ടെലിവിഷൻ രംഗത്തെ പ്രമുഖ സംവിധായകനായ ഉണ്ണികൃഷ്ണനാണ് മനസാവാച കർമ്മണ അറിയാത്ത കാര്യത്തിന് തെറിവിളികൾ ഏറ്റവു വാങ്ങി കൊണ്ടിരിക്കുന്നത്. പേരിന്റെ പേരിൽ പുലിവാല് പിടിച്ചിരിക്കുകയാണ് അദ്ദേഹം.

  നിയമനനടപടിയ്ക്കൊരുങ്ങും

  നിയമനനടപടിയ്ക്കൊരുങ്ങും

  അളമുട്ടിയാൽ ചേരയും കടയ്ക്കും എന്നു പറയുന്നതു പോലെ തെറിവിളികൾ രൂക്ഷമായപ്പോൾ ഇതിനെതിരെ ശക്തമായി പ്രതികരിച്ച് സംവിധായകൻ ഉണ്ണികൃഷ്ണൻ രംഗത്തെത്തിയിട്ടുണ്ട്. തന്നെ തെറിവിളിക്കുന്നവർക്കെതിര നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്.

   അയാൾ ഞാനല്ല

  അയാൾ ഞാനല്ല

  ഉപ്പും മുളകും പരിപാടിയുടെ സംവിധായകൻ ഞാനല്ല എന്നു പറഞ്ഞു കൊണ്ടാണ് ഉണ്ണികൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.പേര് ഒന്നായതു കൊണ്ട് ഒരാളെ ക്രൂശിക്കുന്നത് ശരിയാണോ? ഇത്ര അധപതിച്ചോ മലയാളിയുടെ സാമൂഹ്യബോധം.ഇനിയും എന്റെ പ്രൊഫൈലിൽ തെറി വിളി നടത്തിയാൽ നിയമ നടപടി സ്വീകരിക്കും. എന്റെ ഫോട്ടോ വ്യാപകമായി പ്രചരിപ്പിക്കുന്നവരും ശ്രദ്ധിക്കുക. നിലവിൽ തെറി വിളി നടത്തിയവർക്കും ഫോട്ടോ പ്രചരിപ്പിച്ചവർക്കും എതിരെ സൈബർ നിയമപ്രകാരം നടപടി എടുക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കൂടാതെ നടൻ ശ്രീരാമൻ മരിച്ചുവെന്ന് വ്യാജ വാർത്ത പുറത്തു വിട്ട് യുവാവിനെ പോലീസ് പിടി കൂടി എന്നുള്ള പത്രത്തിലെ വാർത്തയും ഈ പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്. സൈബർ നിയമം ശക്തമാണെന്ന് ബോധ്യപ്പെടുത്താൻ വേണ്ടിയാണ് വാർത്ത ഇതോടൊപ്പം ചേർത്തതെന്നും അദ്ദേഹം പറയുന്നു

   പിന്തുണ പ്രഖ്യാപിച്ച കലാകേരളം

  പിന്തുണ പ്രഖ്യാപിച്ച കലാകേരളം

  താരത്തിന് പിന്തുണ പ്രഖ്യാപിച്ച് അമ്മ, ഡബ്യൂസിസി, ഫ്ലവേഴ്സ് ടിവി എന്നിവർ രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ സമൂഹിക പ്രവർത്തകയും അഭിനയത്രിയുമായ മാല പാർവതി, എഴുത്തുകാരി ശാരദക്കുട്ടി എന്നിവരും രംഗത്തെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നിന്ന് വൻ പിന്തുണയാണ് നടിയ്ക്ക് ലഭിച്ചിരിക്കുന്നത്. അവൾക്കൊപ്പം എന്ന ഹാഷ്ടാഗിൽ സോഷ്യ്ൽ മീഡിയ ക്യാംപെയ്നും നടക്കുന്നുണ്ട്.

  English summary
  uppu mulakum issue. i'm not uppum mulakum director says unnikrishnan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X