ജൂഹിയെ വിളിച്ചിരുന്നു, എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയില്ല; വികാരഭരിതയായി നിഷ സാരംഗ്

കഴിഞ്ഞ ദിവസമായിരുന്നു ഉപ്പും മുളകും പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ജൂഹി റുസ്തഗിയുടെ അമ്മ മരിച്ചത്. വാഹനാപകടത്തെ തുടര്‍ന്നായിരുന്നു മരണം. അമ്മയുടെ മരണത്തില്‍ തകര്‍ന്നു പോയ ജൂഹിയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയേയും ആരാധകരേയും ഏറെ വേദനിപ്പിച്ചിരുന്നു. ഇപ്പോഴിതാ ജൂഹിയുടെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള നടി നിഷ സാരംഗിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഉപ്പും മുളകും പരമ്പരയില്‍ ജൂഹിയുടെ അമ്മയായി അഭിനയിച്ചത് നിഷയായിരുന്നു.

യൂട്യൂബ് ചാനലുകളിലൂടെയാണ് നിഷയുടെ പ്രതികരണം ചര്‍ച്ചയായി മാറിയിരിക്കുന്നത്. കൂടുതല്‍ പേരും ജൂഹിയുടെ അവസ്ഥ അറിയാനായി തന്നോട് ചോദിക്കുന്നുണ്ടെന്നാണ് നിഷ പറയുന്നത്. എല്ലാവരും ജൂഹിയുടെ കാര്യത്തില്‍ ആകെ വിഷമത്തിലാണ്. താന്‍ ജൂഹിയെ വിളിച്ചിരുന്നുവെന്നും ബന്ധുക്കളെല്ലാം അവള്‍ക്കൊപ്പമുണ്ടെന്നും നിഷ പറയുന്നു. അതേസമയം എന്ത് പറഞ്ഞാണ് ജൂഹിയെ ആശ്വസിപ്പിക്കേണ്ടത് എന്ന് അവര്‍ക്ക് അറിയില്ലെന്നും അമ്മയുടെ മരണം ആദ്യം ജൂഹിയ്ക്ക് അംഗീകരിക്കാന്‍ സാധിച്ചിരുന്നില്ലെന്നും നിഷ പറയുന്നു.

എല്ലാം സഹിക്കാനുള്ള ത്രാണി

അമ്മയും സഹോദരനും ആശുപത്രിയിലാണ് എന്ന് മാത്രമായിരുന്നു ജൂഹിയോട് ആദ്യം പറഞ്ഞിരുന്നത്. ജൂഹി സ്‌കൂളില്‍ പഠിക്കുമ്പോഴായിരുന്നു അച്ഛന്‍ മരിച്ചത്. പിന്നീടിതുവരെ അമ്മയുടെ തണലിലായിരുന്നു ജൂഹിയും സഹോദരനും വളര്‍ന്നത്. അതിനാല്‍ തന്നെ അമ്മയുടെ വേര്‍പാടിന്റെ ഷോക്ക് ഇതുവരെ പോയിട്ടില്ലെന്നും ജൂഹിയ്ക്ക് എല്ലാം സഹിക്കാനുള്ള ത്രാണി ദൈവം കൊടുക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായും നിഷ സാരംഗ് പറഞ്ഞു.

ഉപ്പും മുളകും

ഉപ്പും മുളകും എന്ന ജനപ്രീയ പരമ്പരയിലൂടെയാണ് ജൂഹി മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. ജൂഹിയോടൊപ്പം ഉപ്പും മുളകും ലൊക്കേഷനില്‍ എന്നും അമ്മ ഭാഗ്യലക്ഷ്മിയും എത്തിയിരുന്നു. ഒരിക്കല്‍ പരമ്പരയില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ജൂഹിയുടെ അമ്മ ഭാഗ്യലക്ഷ്മി പ്രേക്ഷകര്‍ക്കും പരിചിതയായിരുന്നു. ജൂഹിയുടെ അമ്മയുടെ മരണവാര്‍ത്ത ആരാധകരേയും വേദനിപ്പിക്കുന്നതായിരുന്നു. വാഹനാപകടത്തെ തുടര്‍ന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ മരണം. ഭാഗ്യലക്ഷ്മിയും മകനും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന്റെ പിന്നില്‍ ലോറി വന്നിടിക്കുകയായിരുന്നു. ഭാഗ്യലക്ഷ്മി അപകട സ്ഥലത്ത് വച്ചു തന്നെ മരിക്കുകയായിരുന്നു.

ഭാഗ്യലക്ഷ്മിയെക്കുറിച്ച് നിഷ

ഭാഗ്യലക്ഷ്മിയെക്കുറിച്ച് നിഷ വനിത ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലെ പ്രതികരണവും ആരാധകരുടെ ഹൃദയം തകര്‍ക്കുന്നതായിരുന്നു. പരാതികളോ പരിഭവങ്ങളോ ഇല്ലാത്ത, സ്നേഹമുള്ള, മക്കളെക്കുറിച്ച് വലിയ പ്രതീക്ഷകളുണ്ടായിരുന്ന വ്യക്തിയായിരുന്നു ഭാഗ്യലക്ഷ്മി എന്നാണ് നിഷ സാരംഗ് പറയുന്നത്. ജൂഹിയുടെ അമ്മ തന്നെ എപ്പോഴും നിഷാമ്മേ എന്നായിരുന്നു വിളിച്ചിരുന്നതെന്നും ജൂഹിയ്ക്ക് തന്നേക്കാള്‍ ഇഷ്ടം നിഷാമ്മേനെ ആണെന്ന് ഭാഗ്യലക്ഷ്മി എപ്പോഴും പറയുമായിരുന്നുവെന്നും നിഷ ഓര്‍ക്കുന്നു. ഭാഗ്യലക്ഷ്മി ഉപ്പും മുളകും ലൊക്കേഷനില്‍ എപ്പോഴും ഉണ്ടാകും. മക്കളെക്കുറിച്ച് ഒരുപാട് സ്വപ്‌നങ്ങളുണ്ടായിരുന്നു. മകന്‍ പഠിച്ച് ഒരു ജോലി നേടുന്നതായിരുന്നു തന്റെ ഏറ്റവും വലിയ സ്വപ്നം എന്ന് എപ്പോഴും പറയുമായിരുന്നുവെന്നും നിഷ പറയുന്നു.

Recommended Video

Actress Nisha Sarang About Juhi's mother
നിഷാമ്മേ എന്ന ഭാഗ്യലക്ഷ്മിയുടെ വിളി

അപ്രതീക്ഷിതമായിരുന്നു മരണമെന്നും കേട്ടത് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ലെന്നും നിഷ പ്രതികരിച്ചിരുന്നു. പിന്നാലെ താന്‍ അവസാനമായി ഭാഗ്യലക്ഷ്മിയെ കണ്ടതിനെക്കുറിച്ചും നിഷ ഓര്‍മ്മ പങ്കുവെക്കുന്നുണ്ട്. കുറച്ച് ദിവസം മുമ്പ് മാത്രമായിരുന്നു നിഷ ഭാഗ്യലക്ഷ്മിയെ അവസാനമായി കണ്ടത്. ഒരു ചാനലിലെ പരിപാടിയില്‍ താനും ജൂഹിയുമുണ്ടായിരുന്നു. ഇവിടെ വച്ചായിരുന്നു ഭാഗ്യലക്ഷ്മിയെ അവസാനമായി കണ്ടത്. ഉപ്പും മുളകും ലൊക്കേഷനില്‍ തന്റെ ബാഗ് എപ്പോഴും സൂക്ഷിച്ചിരുന്നത് ഭാഗ്യലക്ഷ്മിയായിരുന്നുവെന്നും ഈ ശീലം അവസാനം കണ്ടപ്പോഴും ആവര്‍ത്തിച്ചുവെന്നും നിഷ പറയുന്നുണ്ട്. ഒരുപാട് സംസാരിച്ചുവെന്നും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചുവെന്നും നിഷ പറയുന്നു.

നിഷാമ്മേ എന്ന ഭാഗ്യലക്ഷ്മിയുടെ വിളിയില്‍ നിറയെ സ്‌നേഹമായിരുന്നുവെന്നും അതൊന്നും തന്റെ മനസില്‍ നിന്നും പോകുന്നില്ലെന്നും തനിക്ക് ഉറക്കം നഷ്ടമായെന്നും നിഷ സാരംഗ് പറഞ്ഞു. ഭാഗ്യലക്ഷ്മിയെ അവസാന നോക്ക് കാണാനായി ചെന്നപ്പോള്‍ അമ്മയെ കെട്ടിപ്പിടിച്ചു കൊണ്ട് ജൂഹി തന്നെ നോക്കിയ നോട്ടം മനസില്‍ നിന്നും മായുന്നില്ലെന്നും തന്റെ നെഞ്ച് പിടഞ്ഞു പോയെന്നും നിഷ പറയു്‌നനു. തിരിച്ചു വന്നതിന് ശേഷവും താന്‍ അതിന്റെ ഞെട്ടലിലായിരുന്നുവെന്നും താരം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X