അമ്മ വന്നപ്പോള്‍ കണ്ടത് തലമുറിഞ്ഞ് ചോരിയൊലിപ്പിച്ചു നില്‍ക്കുന്ന എന്നെ; ദാമ്പത്യം തകര്‍ന്നതിനെപ്പറ്റി നിഷ
മലയാളികള്‍ക്ക് ഒരു പരിചയപ്പെടുത്തലുകളുടേയും ആവശ്യമില്ലാത്ത താരമാണ് നിഷ സാരംഗ്. സ്വന്തം പേരിനേക്കാള്‍ നിഷയെ മലയാളികള്‍ ഇന്ന് അറിയുന്നത് നീലു എന്ന പേരിലായിരിക്കും. മലയാളികള്‍ക്ക്, പ്രായഭേദമന്യേ, നിഷ തങ്ങളുടെ നീലുവമ്മയാണ്. ഉപ്പും മുളകും എന്ന ജനപ്രീയ പരമ്പരയിലെ നിഷുടെ കഥാപാത്രമാണ് നീലു. ഉപ്പും മുളകും പരമ്പരയേയും ആ വീട്ടിലെ ഓരോ അംഗത്തേയും തങ്ങളുടെ കുടുംബത്തിലെ അംഗങ്ങളെ പോലെ സ്‌നേഹിക്കുന്നവരാണ് മലയാളികള്‍. അതുകൊണ്ട് നിഷ എന്നും അവര്‍ക്ക് നീലുവാണ്.
തന്റെ ജീവിതത്തില്‍ ധാരാളം പ്രതിസന്ധികളേയും വെല്ലുവിളികളേയും അതിജീവിക്കേണ്ടി വന്നിട്ടുണ്ട് നിഷയ്ക്ക്. പത്താം ക്ലാസ് കഴിഞ്ഞതിന് പിന്നാലെയായിരുന്നു നിഷയുടെ വിവാഹം. പത്തൊമ്പതാം വയസില്‍ വിവാഹ മോചിതയായി. വിവാഹ മോചിതയായപ്പോള്‍ നിഷ രണ്ട് മക്കളുടെ അമ്മയുമായിരുന്നു. ഭര്‍ത്താവില്‍ നിന്നുമുണ്ടായ പീഡനങ്ങളെ തുടര്‍ന്നായിരുന്നു നിഷ ആ ബന്ധം അവസാനിപ്പിക്കുന്നത്.

ഇപ്പോഴിതാ മനോരമ ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ദാമ്പത്യ ജീവിതത്തിലുണ്ടായ പ്രതിസന്ധികളെക്കുറിച്ച് സംസാരിക്കുകയാണ് നിഷ സാരംഗ്. എന്തുകൊണ്ടാണ് താന്‍ വളരെ ചെറിയ പ്രായത്തില്‍ തന്നെ വിവാഹം കഴിച്ചതെന്നും തുടര്‍ന്ന് നേരിടേണ്ടി വന്ന പ്രശ്‌നങ്ങളുമൊക്കെ നിഷ സാരംഗ് തുറന്നു പറയുന്നുണ്ട്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
''അച്ഛന്‍ അത്യാവശ്യം പ്രായമായ ശേഷമാണ് വിവാഹം കഴിച്ചത്. ഞാന്‍ ജനിച്ചപ്പോഴേക്കും അച്ഛന് നല്ല പ്രായമുണ്ട്. അതുകൊണ്ട് എന്റെ വിവാഹം നേരത്തെ നടത്തണം എന്ന് അച്ഛന്‍ ആഗ്രഹിച്ചു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ തന്നെ എനിക്ക് വിവാഹാലോചനകള്‍ വന്നു തുടങ്ങി. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു ആലോചന ഏറെക്കുറെ ഉറപ്പിച്ചു. അപ്പോഴാണ് അച്ഛന്റെ സഹോദരിയുടെ മകന്‍ എന്നെ ഇഷ്ടമാണ്, വിവാഹം കഴിക്കണം എന്ന് അച്ഛനോട് വന്ന് പറയുന്നത്. അച്ഛന് അത്ര താല്‍പര്യമൊന്നും ഉണ്ടായിരുന്നില്ല. മനസില്ലാ മനസ്സോടെയാണ് വിവാഹം നടത്തിയത്'' നിഷ സാരംഗ് പറയുന്നു.
താനും ഭര്‍ത്താവും മത്മില്‍ നല്ല പ്രായ വ്യത്യാസമുണ്ടായിരുന്നു. താന്‍ അദ്ദേഹത്തെ അണ്ണന്‍ എന്നായിരുന്നു വിളിച്ചിരുന്നത്. അമ്മയ്ക്ക് തിരക്കുള്ളപ്പോള്‍ തങ്ങളെ സ്‌കൂളില്‍ വിടുന്നതും ചോറു വാരിത്തരുന്നതുമൊക്കെ അണ്ണനായിരുന്നുവെന്നും നിഷ പറയുന്നു. അതിനാല്‍ തനിക്ക് വിവാഹത്തോട് ഇഷ്ടക്കേടൊന്നും ഉണ്ടായിരുന്നില്ല. തന്നെ അദ്ദേഹത്തിന് വലിയ ഇഷ്ടമായിരുന്നുവെന്നും നിഷ പറയുന്നു. എന്നാല്‍ പ്രതീക്ഷിച്ചത് പോലെ സന്തോഷകരമായൊരു ദാമ്പത്യ ജീവിതമായിരുന്നില്ല നിഷയെ കാത്തിരുന്നത്.
''ഭയങ്കര പൊസസീവ്‌നെസ് ആയിരുന്നു. സ്‌നേഹക്കൂടുതല്‍ കൊണ്ടുണ്ടായ വഴക്കുകളാണ് മിക്കതും. എന്റെ വീട്ടുകാര്‍ പോലും എന്ന് സനേഹിക്കുന്നത് ഇഷ്ടമായിരുന്നില്ല. ഈ സ്വാര്‍ത്ഥതയില്‍ നിന്നാണ് വഴക്കുകള്‍ ഉണ്ടായിരുന്നത്. പക്ഷ ഞാനൊന്നും വീട്ടില്‍ പറഞ്ഞിരുന്നില്ല. ഒരിക്കല്‍ അമ്മ വന്നപ്പോള്‍ ഞാന്‍ തല മുറിഞ്ഞ് ചോരിയൊലിപ്പിച്ചു നില്‍ക്കുന്നതാണ് കണ്ടത്. അമ്മ അപ്പോള്‍ തന്നെ അച്ഛനെ വിളിച്ചുവരുത്തി'' നിഷ പറയുന്നു.

അയല്‍ക്കാരില്‍ നിന്നും വീട്ടില്‍ സ്ഥിരം വഴക്കും ബഹളവുമാണെന്ന് അച്ഛും അമ്മയും അറിഞ്ഞു. അതോടെ ഇനി അവിടെ നില്‍ക്കേണ്ടെന്ന് നിഷോട് അവര്‍ പറഞ്ഞു. അച്ഛനെ ഭയങ്കര പേടിയായതിനാല്‍ പിന്നീട് ഭര്‍ത്താവ് തന്നെ തേടി വീട്ടിലേക്ക് വന്നില്ലെന്നും നിഷ പറയുന്നു.
ഭര്‍ത്താവിനെ വിഷമിപ്പിക്കരുത്, അച്ഛനേയും അമ്മേയയും വിഷമിപ്പിക്കരുത് എന്നൊക്കെ കരുതിയാണ് താന്‍ ജീവിച്ചത്. അതിനിടയില്‍ താന്‍ വിഷമിക്കുന്നത് ആരും കണ്ടില്ലെന്ന് നിഷ പറയുന്നു. തന്റെ പത്തൊമ്പതാം വയസില്‍ രണ്ട് മക്കളും കുറച്ച് കോഴിയും ആടുമൊക്കെയായി താന്‍ വീട്ടിലേക്ക് തിരികെ വന്നുവെന്നാണ് നിഷ പറയുന്നു. അതേസമയം കുറച്ച് വര്‍ഷം മുമ്പ് മുന്‍ ഭര്‍ത്താവിന്റെ പേഴ്‌സില്‍ തന്റെ ഫോട്ടോ കണ്ടിരുന്നുവെന്ന് മകള്‍ പറഞ്ഞുവെന്നും നിഷ പറയുന്നുണ്ട്.


Click it and Unblock the Notifications











