അവനൊരു അടിയുടെ കുറവുണ്ട്, ഞാനത് കൊടുത്തു; പ്ലസ് ടുവില്‍ വച്ചുണ്ടായ മോശം അനുഭവം പങ്കിട്ട് ഗൗരി

അനുഭവങ്ങളാണ് തന്നെ ബോള്‍ഡ് ആക്കി മാറ്റയിയതെന്ന് നടി ഗൗരി ഉണ്ണിമായ. ഉപ്പും മുളകും പരമ്പരയിലൂടെ താരമായി മാറിയ നടിയാണ് ഗൗരി ഉണ്ണിമായ. ഉപ്പും മുളകിന്റേയും പുതിയ സീസണില്‍ പുതിയ കഥാപാത്രമായി ഉപ്പും മുളകും വീട്ടിലേക്ക് എത്തിയ ആളായിരുന്നു ഗൗരി. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ആരാധകരുടെ ഇഷ്ടം നേടിയെടുക്കാന്‍ ഗൗരിയ്ക്ക് സാധിച്ചു. ഇപ്പോള്‍ താരത്തെ എവിടെ പോയാലും ആളുകള്‍ ഉപ്പും മുകളിലെ ഗൗരി മമ്മായി ആയിട്ടാണ് കാണുന്നത്.

ഇപ്പോഴിതാ ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ അനുഭവം പങ്കുവെക്കുകയാണ് ഗൗരി. തന്നെ ബോള്‍ഡ് ആക്കി മാറ്റിയ സ്‌കൂളിലെ അനുഭവമാണ് താരം പങ്കുവെക്കുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Gouri Unnimaya

ആറ്-ഏഴ് ക്ലാസ് വരെ തൊട്ടാല്‍ കരയുന്ന ആളായിരുന്നു ഞാന്‍. പതിയെ ബോള്‍ഡ് ആയി മാറിയതാണ്. ജീവിതത്തില്‍ നിന്നും പഠിക്കുമല്ലോ. തുടക്കത്തില്‍ സിറ്റിയിലെ സ്‌കൂളിലായിരുന്നു പഠിച്ചത്. പിന്നെ ഒരു ഗ്രാമത്തിലേക്ക് മാറി. അവിടുത്തെ ടൗണിലെ സ്‌കൂളിലായിരുന്നു പോയിരുന്നത്. അവിടുത്ത ആളുകളൊക്കെ പരമ്പരാഗത ചിന്തയുള്ളവരായിരുന്നു, കൂടുതല്‍ പേരും. ഏഴിലും എട്ടിലുമൊക്കെ എനിക്ക് കണക്ട് ചെയ്യാന്‍ പറ്റിയ വൈബുണ്ടായിരുന്നത് ആണ്‍കുട്ടികള്‍ക്കായിരുന്നു.

ആ സമയത്ത് ടീച്ചര്‍മാര്‍ ഗൗരി അവിടെ ഇരിക്കരുത്, അങ്ങനെ ചെയ്യരുത്, അവരുടെ കയ്യില്‍ നിന്നും ബുക്ക് വാങ്ങരുത് എന്നൊക്കെ പറയുമായിരുന്നു. എനിക്കതൊന്നും അംഗീകരിക്കാന്‍ സാധിക്കില്ലായിരുന്നു. ഇതോടെ ഞാന്‍ തിരിച്ചു പറഞ്ഞു തുടങ്ങി. പ്ലസ് വണ്‍ പ്ലസ് ടു ആയപ്പോള്‍ ചില സംഭവങ്ങളുണ്ടായി. ഇതോടെ ഇങ്ങനെ പാവമായി ഇരുന്നിട്ട് കാര്യമില്ല, കുറച്ച് ബോള്‍ഡ് ആകണം എന്ന് തീരുമാനിച്ചു. അച്ഛനും അമ്മയും നല്ല പിന്തുണയായിരുന്നു. അവരും ചേര്‍ന്നാണ് മോള്‍ഡ് ചെയ്തത്.

പ്ലസ് വണ്ണില്‍ വച്ച് വളരെ മോശമായൊരു അനുഭവമുണ്ടായി. ഒരു ആണ്‍ കുട്ടിയില്‍ നിന്നായിരുന്നു. അതിന് ശേഷം ഞാന്‍ പൂര്‍ണമായും മാറി. അവനെ ഞാന്‍ തല്ലിയിട്ടുണ്ട്. ആളുകളെ കുറച്ചുകൂടി ശ്രദ്ധിക്കണം എന്ന് ആ സംഭവം എന്നെ പഠിപ്പിച്ചു. മോശമായി പെരുമാറിയതായിരുന്നു. എന്റെ കൂടെ പഠിക്കുന്ന ആളായിരുന്നു. അത്ര ചെറിയ പ്രായത്തില്‍ അങ്ങനൊരു ചിന്ത മനസില്‍ വരണമെങ്കില്‍ അവന്‍ വളര്‍ന്നു വരുന്ന സാഹചര്യം ശരിയല്ലെന്ന് തോന്നി. അവന് ഒരു അടിയുടെ കുറവുണ്ടെന്ന് എനിക്ക് മനസിലായി.

Gouri Unnimaya

അതുവരെ എല്ലാവരോടും ചിരിക്കുന്നവര്‍ നല്ല കുട്ടി എന്ന ചിന്തയായിരുന്നു എനിക്ക്. അതിന് ശേഷം ഞാന്‍ ആളുകളെ ശ്രദ്ധിക്കാന്‍ തുടങ്ങി. എല്ലാവരോടും ചിരിക്കുന്ന കുട്ടിയാണെന്ന് കരുതി നല്ല കുട്ടി ആകണമെന്നില്ലെന്ന് മനസിലായി. ജീവിതത്തില്‍ ഒരാളുമായി അകലം പാലിച്ചിട്ടുണ്ടെങ്കില്‍ അത് അവനോട് മാത്രമാണ്. അതിന് ശേഷം അവനോട് സംസാരിച്ചിട്ടില്ല. ഒത്തിരി തവണ കണ്ടിട്ടുണ്ട്.

ഇപ്പോഴും അവന്‍ എന്തൊക്കെയോ പറയുന്നുണ്ട്. പക്ഷെ ഞാന്‍ സംസാരിച്ചിട്ടില്ല ഇതുവരെ. ഞാന്‍ സംസാരിക്കാതായ ഒരേയൊരാള്‍ അവനാണ്. അത്രയും മോശമായാണ് പെരുമാറിയത്. കൂടാതെ സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കാണുകയും കേള്‍ക്കുകയും വായിക്കുകയും ചെയ്യുന്ന കാര്യങ്ങളും നമ്മളെ മാറ്റുമല്ലോ എന്നും താരം പറയുന്നുണ്ട്.

Read more about: uppum mulakum
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X