നാലാം ക്ലാസില്‍ പഠിക്കുമ്പോഴുണ്ടായ ബാഡ് ടച്ച്; അയാള്‍ക്ക് എന്റെ അച്ഛന്റെ പ്രായമുണ്ട്!
കുട്ടിക്കാലത്ത് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കിട്ട് ഗൗരി ഉണ്ണിമായ. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആശുപത്രിയില്‍ പോയപ്പോഴുണ്ടായ അനുഭവമാണ് താരം പങ്കുവെക്കുന്നത്. ഉപ്പും മുളകും എന്ന പരമ്പരയിലൂടെ ശ്രദ്ധ നേടിയാണ് നടിയാണ് ഗൗരി ഉണ്ണിമായ. സോഷ്യല്‍ മീഡിയയിലും താരമാണ് ഗൗരി. താരത്തിന്റെ റീലുകളും ഡാന്‍സുകളുമൊക്കെ വൈറലായി മാറാറുണ്ട്.
താന്‍ ബോള്‍ഡ് ആയത് അനുഭവങ്ങളിലൂടെയാണെന്നാണ് ഗൗരി പറയുന്നത്. സ്‌കൂളില്‍ നിന്നുണ്ടായ സംഭവത്തിലൂടെയാണ് താന്‍ മാറുന്നതെന്നാണ് ഗൗരി പറയുന്നത്. പിന്നാലെയാണ് തനിക്കുണ്ടായ മറ്റൊരു അനുഭവം താരം പങ്കുവെക്കുന്നത്. തന്റെ അതേ പ്രായമുള്ള കുട്ടിയുടെ അച്ഛനില്‍ നിന്നാണ് മോശം അനുഭവമുണ്ടായതെന്നാണ് ഗൗരി പറയുന്നത്. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

''ചികിത്സയ്ക്കായി ആശുപത്രിയില്‍ പോയപ്പോഴും മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്. അതും എന്റെ അതേ പ്രായമുള്ള കുട്ടിയുടെ അച്ഛനില്‍ നിന്നുമായിരുന്നു. അത്ര ചെറുതായിരുന്നു. ഇത്തരം അനുഭവങ്ങളിലൂടെ പ്രതികരിക്കാന്‍ പഠിക്കും. സംഭവം നടക്കുമ്പോള്‍ ഞാന്‍ നാലിലോ അഞ്ചിലോ പഠിക്കുകയാണ്. ആയുര്‍വേദ ചികിത്സയ്ക്കായി പോയതായിരുന്നു. വളരെ ചെറിയൊരു സംഭവമാണ്. പക്ഷെ അതുണ്ടാക്കിയ ട്രോമ വളരെ വലുതായിരുന്നു. ബാഡ് ടച്ചായിരുന്നു'' ഗൗരി ഓര്‍ക്കുന്നു.
അതിന് ശേഷം എനിക്ക് ആ ആശുപത്രിയിലേക്ക് പോകാന്‍ പേടിയായി. ദുസ്വപ്‌നങ്ങള്‍ കാണുമായിരുന്നു. അവര്‍ ഓവര്‍ കം ചെയ്ത് വന്നതാണ്. അച്ഛനും അമ്മയും അടിപൊളി ആയതിനാല്‍ അവര്‍ മാറ്റിക്കൊണ്ടു വന്നുവെന്നും താരം പറയുന്നു. തന്റെ സഹോദരിയ്ക്ക് നേരിടേണ്ടി വന്ന അനുഭവവും താരം പങ്കുവെക്കുന്നുണ്ട്.
അനിയത്തിയ്ക്കും ബസില്‍ വച്ച് മോശം അനുഭവമുണ്ടായി. ഒരാളില്‍ നിന്നു തന്നെ രണ്ട് വട്ടം. അവള്‍ വീട്ടില്‍ വന്നു പറഞ്ഞു, ഇനി എന്തെങ്കിലും ഉണ്ടായാല്‍ അടി കൊടുക്കണം എന്ന് അച്ഛന്‍ പറഞ്ഞു. മൂന്നാമതും അയാള്‍ മോശമായി പെരുമാറിയപ്പോള്‍ നല്ല അടി കൊടുത്തു. അന്ന് അവള്‍ വീട്ടില്‍ വന്നു പറഞ്ഞത് ഇന്നെനിക്ക് നല്ല സമാധാനം ഉണ്ടെന്നാണ്. അനുഭവങ്ങളാണ് നമ്മളെ ബോള്‍ഡ് ആക്കുന്നതെന്നാണ് ഗൗരി പറയുന്നത്.

പ്ലസ് വണ്ണില്‍ പഠിക്കുമ്പോള്‍ സഹപാഠിയില്‍ നിന്നും മോശം അനുഭവമുണ്ടായി. അവന് ഒരു അടിയുടെ കുറവുണ്ടായിരുന്നു. അതിനാല്‍ താന്‍ അടി കൊടുത്തുവെന്നാണ് ഗൗരി പറയുന്നത്. ആ സംഭവത്തോടെയാണ് താന്‍ മാറുന്നത്. ആളുകളെ കൂടുതല്‍ ശ്രദ്ധിക്കാനും പ്രതികരിക്കാനും തുടങ്ങിയെന്നാണ് താരം പറയുന്നത്. ആ സഹപാഠിയോട് താന്‍ പിന്നീട് ഒരിക്കലും സംസാരിച്ചിട്ടില്ലെന്നും ഗൗരി പറയുന്നുണ്ട്.
ജനപ്രീയ പരമ്പരയാണ് ഉപ്പും മുളകും. പരമ്പരയുടെ പുതിയ സീസണിലാണ് ഗൗരിയെത്തുന്നത്. ഉപ്പും മുളകും കുടുംബത്തിലെ പുതിയ അംഗമായി കടന്നു വന്ന ഗൗരിയെ ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇന്ന് എവിടെ പോയാലും തന്നെ ആളുകള്‍ തിരിച്ചറിയുന്നത് ഉപ്പും മുളകിലേയും കഥാപാത്രത്തിന്റെ പേരിലാണെന്നും താരം പറയുന്നു. പരമ്പരയിലെ ഗൗരിയുടെ കഥാപാത്രത്തിന്റെ പേരും ഗൗരി എന്ന് തന്നെയാണ്.


Click it and Unblock the Notifications