നിനക്ക് വേറെ പണിയില്ലേ കൊച്ചേ! പെണ്ണായാല്‍ ഇങ്ങനെ പ്രേമിക്കണം; ഋഷിയേയും ഐശ്വര്യയേയും പറ്റി നിഷ

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരനാണ് മുടിന്‍ എന്ന ഋഷി. ഡി ഫോര്‍ ഡാന്‍സിലൂടെ കടന്നു വന്ന ഋഷി പിന്നീട് ഉപ്പും മുളകും പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിങ്കരനായി മാറുകയായിരുന്നു. ഇന്ന് മുടിയനെ അറിയാത്ത മലയാളികളില്ല. ഋഷി എന്ന പേരിനേക്കാള്‍ മുടിയന്‍ വിഷ്ണു എന്നു പറഞ്ഞാലാകും ഋഷിയെ ആളുകള്‍ തിരിച്ചറിയുക. ഈയ്യടുത്ത് ബിഗ് ബോസിലും ഋഷി എത്തിയിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ മത്സരാര്‍ത്ഥിയായിരുന്നു ഋഷി.

ബിഗ് ബോസില്‍ പോയി ഹേറ്റേഴ്‌സില്ലാതെ മടങ്ങി വന്നവരില്‍ ഒരാളായിരിക്കും ഋഷി. തന്റെ നിഷ്‌കളങ്കതയും സത്യസന്ധമായ പെരുമാറ്റവും കൊണ്ട് ഋഷി അകത്തും പുറത്തും ജനപ്രീതി നേടിയിരുന്നു. ഇപ്പോഴിതാ ജീവിതത്തില്‍ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ് ഋഷി. താരം വിവാഹം കഴിക്കാന്‍ പോവുകയാണ്. ഐശ്വര്യയാണ് ഋഷിയുടെ വധു. പ്രൊപ്പോസല്‍ വീഡിയോ പങ്കുവച്ചാണ് ഋഷി വിവാഹത്തെക്കുറിച്ച് ആരാധകരോട് പറയുന്നത്.

Uppum Mulakum

കഴിഞ്ഞ ദിവസമായിരുന്നു വിവാഹത്തിന് മുന്നോടിയായുള്ള ഹല്‍ദി നടന്നത്. ചടങ്ങില്‍ ബിഗ് ബോസ് താരങ്ങളും ഉപ്പും മുളകും താരങ്ങളും പങ്കെടുത്തിരുന്നു. പരിപാടിയില്‍ ഉപ്പും മുളകും താരം നിഷ സാരംഗ് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ ചര്‍ച്ചയായി മാറുകയാണ്. ഉപ്പും മുളകളിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും അമ്മയേയും മകനേയും പോലെ തന്നെയാണ് നിഷയും ഋഷിയും. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

എനിക്ക് ഇവര്‍ രണ്ടുപേരും ഏറെ പ്രിയപ്പെട്ട മക്കള്‍ ആണെന്നാണ് നിഷ പറയുന്നത്. ഋഷി തന്റെ സ്വന്തം മകനെ പോലെയാണ്. ഋഷി തനിക്ക് കുറച്ച് സ്‌പെഷ്യല്‍ ആണെന്നും നിഷ പറയുന്നു. ഋഷിയിലൂടെയാണ് താന്‍ ഐശ്വര്യയെ പരിചയപ്പെടുന്നത്. ഋഷി കല്യാണം എന്ന് പറഞ്ഞപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നാണ് നിഷ പറയുന്നത്. ഈ ചെക്കന്‍ കല്യാണം കഴിക്കാനൊക്കെ ആയോ എന്നായിരുന്നുതാന്‍ ചിന്തിച്ചതെന്നും താരം പറയുന്നു. തന്റെ മനസില്‍ ഋഷി ഇപ്പോഴും കുഞ്ഞു പയ്യനാണ്. കുറച്ച് തടി വച്ചിട്ടുണ്ടെന്നല്ലാതെ വേറെ മാറ്റമൊന്നും ഇല്ലെന്നും താരം പറയുന്നു.

ബിഗ് ബോസില്‍ കണ്ടത് ഋഷിയുടെ യഥാര്‍ത്ഥ സ്വഭാവമാണെന്നും നിഷ പറയുന്നത്. ഇവിടുത്തെ പോലെ തന്നെയായിരുന്നു ഋഷി ബിഗ് ബോസിലും. അവിടെ ചെന്നും കരയന്നു. ഇവിടേയും കരയുന്നു. ഋഷിയുടെ സ്വഭാവം എന്നും ഒരുപോലെയാണെന്നാണ് താരം സാക്ഷ്യപ്പെടുത്തുന്നത്. പെട്ടെന്ന് ദേഷ്യം വരുന്ന, അതുപോലെ തന്നെ പെട്ടെന്ന് സങ്കടം വരുന്നതാണ് ഋഷിയുടെ പ്രകൃതം. പെട്ടെന്ന് കരയുകയും ചെയ്യുന്ന ഋഷി ജെനുവിന്‍ ആണെന്നും നിഷ പറയുന്നു.

പ്രമോഷന് ഒക്കെ ചെല്ലുമ്പോള്‍ അവന്‍ എന്താ ബിഗ് ബോസില്‍ അങ്ങനെ എന്ന് തന്നോട് പലരും ചോദിക്കുമായിരുന്നു. അവന്‍ അങ്ങനെയാണ് അവന്റെ ഒര്‍ജിനല്‍ സ്വഭാവം അങ്ങനെയാണ് എന്നായിരുന്നു താന്‍ നല്‍കിയിരുന്ന മറുപടിയെന്നും നിഷ പറയുന്നു. ഋഷി തനിക്ക് തന്റെ മകനെ പോലെ തന്നെയാണെന്നും നിഷ പറയുന്നുണ്ട്. ഋഷിയുടെ അമ്മയെക്കുറിച്ചും നിഷ സംസാരിക്കുന്നുണ്ട്. ഋഷിയെ പോലെ തന്നെ സാധുവാണ് അമ്മ. മക്കളുടെ ഭാഗ്യമാണ് അമ്മ എന്നും നിഷ പറയുന്നു. പിന്നാലെ ഐശ്വര്യയെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്.

Uppum Mulakum

വളരെ നല്ല കുട്ടിയാണ് ഐശ്വര്യ. അവളെ തന്നെ നീ വിവാഹം കഴിക്കണം എന്ന് താന്‍ ഋഷിയോട് എപ്പോഴും പറയുമായിരുന്നു എന്നാണ് നിഷ പറയുന്നത്. അവന്റ കൂടെ എന്തിനും ക്ഷമയോട് കൂടി നില്‍ക്കുന്ന ആളാണ് ഐശ്വര്യ. എന്ത് കൊണ്ടും നിനക്ക് ചേരുന്ന കുട്ടിയാണ് ഐശ്വര്യ എന്നും താരം പറയുന്നു. അതേസമയം, ഇവനെയും ഐശ്വര്യയെയും തെറ്റിക്കാന്‍ ഞാന്‍ നോക്കി എങ്കിലും യാതൊരു രക്ഷയും ഇല്ലെന്ന് നിഷ തമാശയായി പറയുന്നുണ്ട്.

നിനക്ക് വേറെ പണിയില്ലേ കൊച്ചേ എന്നൊക്കെ ഞാന്‍ ചോദിച്ചിട്ടുണ്ട്, എന്നാല്‍ അതില്‍ ഒന്നും അവളുടെ മനസ്സ് മാറിയിട്ടില്ലെന്നും നിഷ പറയുന്നു. അവന്‍ പാവമാണ് എന്നാകും അപ്പോള്‍ ഐശ്വര്യ പറയുകയെന്നും നിഷ പറയുന്നുണ്ട്. ഇങ്ങനെ വേണം പെണ്‍കുട്ടികള്‍ പ്രേമിക്കാന്‍ എന്നാണ് തന്റെ അഭിപ്രായമെന്നും നിഷ പറയുന്നുണ്ട്. കുത്തിതിരുപ്പില്‍ ഒന്നും വീഴാതെ അവള്‍ അവനെ തന്നെ സ്‌നേഹിച്ചു എന്നാണ് നിഷ പറയുന്നത്.

Read more about: uppum mulakum
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X