ട്രോളും നെഗറ്റീവ് കമന്റും ശ്രദ്ധിക്കാറില്ല, പക്ഷെ ഇതെന്നെ സാരമായി ബാധിച്ചു; ഉപ്പും മുളകിലെ ദിയ പറയുന്നു

മലയാളത്തിലെ ഏറ്റവും ജനപ്രീയ പരമ്പരകളില്‍ ഒന്നാണ് ഉപ്പും മുളകും. സിറ്റ്‌കോം വിഭാഗത്തില്‍ മലയാളത്തില്‍ ഇതുവരെ വന്നിട്ടുള്ളതില്‍ ഏറ്റവും ജനകീയമായ പരമ്പര. ഉപ്പും മുളകും വീട്ടിലെ ഓരോ അംഗങ്ങളും ഇന്ന് മലയാളികളുടെ പ്രിയപ്പെട്ടവരാണ്. സീരിയലിലെ കഥാപാത്രങ്ങളായല്ല, തങ്ങളുടെ അടുത്ത ബന്ധുക്കളെ പോലെയാണ് അവരെ മലയാളികള്‍ സ്‌നേഹിക്കുന്നത്.

ഉപ്പും മുളകും കുടുംബത്തിലെ പുതിയ അംഗമാണ് പാര്‍വ്വതി അയ്യപ്പദാസ്. മുടിയന്റെ ഭാര്യ ദിയ ആയിട്ടാണ് പാര്‍വ്വതി പരമ്പരയിലേക്ക് എത്തിയത്. തുടക്കത്തില്‍ പലരും വിമര്‍ശിച്ചുവെങ്കിലും ഇന്ന് തന്നെ എല്ലാവരും ഇഷ്ടപ്പെടുന്നുണ്ടെന്നാണ് പാര്‍വ്വതി പറയുന്നത്. ട്രോളുകള്‍ മാനസികമായി ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നാണ് മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍വ്വതി പറഞ്ഞത്.

Parvathy Ayyappas

ഞാന്‍ ടിവിയില്‍ കണ്ടു ആസ്വദിച്ചിരുന്ന ഒരു ടീമിനൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞുവെന്നത് തന്നെ സന്തോഷം നല്‍കുന്ന കാര്യമാണ്. ഋഷിച്ചേട്ടന്റെ ഭാര്യയുടെ വേഷമാണ്. ഓണ്‍ സ്‌ക്രീനില്‍ നമ്മള്‍ കാണുന്നതു പോലെ ഓഫ് സ്‌ക്രീനിലും വളരെ ചില്‍ഡായ ഫാമിലിയാണ് ഉപ്പും മുളകിലേതും. അവരെല്ലാം വര്‍ഷങ്ങളായി ഒരുമിച്ച് വര്‍ക്ക് ചെയ്യുന്നവരാണ്. ശരിക്കും ഒരു വീട്ടിലെ അച്ഛനേയും മക്കളേം പോലെ. അതിലേക്ക് പുതിയൊരു ആള്‍ വരുന്നത് പ്രേക്ഷകര്‍ക്ക് പെട്ടെന്ന് സ്വീകരിക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ചെറിയൊരു ആശങ്കയുണ്ടായിരുന്നുവെന്നാണ് താരം പറയുന്നത്.

പിന്നെ ബാലു അച്ഛനായാലും നീലു അമ്മയായാലും അത്രയും സീനിയറായ ആര്‍ട്ടിസ്റ്റുമാരാണ്. അവരില്‍ നിന്നെല്ലാം ഒരുപാട് പഠിക്കാനുണ്ട്. ഉപ്പും മുളകിനും കുടൂതലും യുട്യൂബ് പ്രേക്ഷകരാണ്. എന്റെ എന്‍ട്രി സമയത്ത് ബാലു അച്ഛന്‍ ഓണ്‍ സ്‌ക്രീനില്‍ ഇല്ലായിരുന്നു. ആ സമയത്ത് കൂടുതലും വരുന്നത് നെഗറ്റീവ് കമന്റുകളായിരുന്നു. അതെന്നെ മാനസികമായി തളര്‍ത്തി. അത്രയും ഹിറ്റായ ഒരു പ്രോഗ്രാം ഞാന്‍ വന്നതിന് ശേഷം നെഗറ്റീവ് കമന്റ് ആയപ്പോള്‍ സങ്കടം തോന്നിയെന്നും പാര്‍വ്വതി പറയുന്നു.

മുന്‍പും പല സമയത്തും നെഗറ്റീവ് കമന്റുകളും ട്രോളുകളും വന്നപ്പോഴും ഞാന്‍ ശ്രദ്ധിക്കാതെ വിട്ടിട്ടുണ്ട്. പക്ഷെ ഇതെന്നെ സാരമായി ബാധിച്ചിരുന്നു. ബാലു അച്ഛന്‍ വന്നതിനു ശേഷമുള്ള എപ്പിസോഡുകള്‍ ക്ലിക്കായി. എന്റേയും ബാലു അച്ഛന്റേയും കോമ്പോ ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് ഒരുപാട് കമന്റുകള്‍ വന്നുവെന്നും തരാം ചൂണ്ടിക്കാണിക്കുന്നു. ഇന്ന് പ്രേക്ഷകരുടെ സ്‌നേഹത്തിന് പാത്രമാവുകയാണ് പാര്‍വ്വതി.

Parvathy Ayyappas

മുന്‍പ് ചെയ്തതെല്ലാം ഡിജിറ്റില്‍ മേഖലയില്‍ ആയതുകൊമ്ട് തന്നെ എന്റെ സമപ്രായക്കാരുടെ കൂടെയാണ് വര്‍ക്ക് ചെയ്തിട്ടുള്ളത്. അതില്‍ നിന്നും തികച്ചും വ്യത്യസ്തമായ അനുഭവമാണ് ഉപ്പും മുളകും. നീലു അമ്മയായി വേഷമിടുന്ന നിഷ ചേച്ചിയെല്ലാം ഓരോ ദിവസവും എന്നെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. കരയുന്ന സീനെല്ലാം ഗ്ലിസറിന്‍ പോലും ഉപയോഗിക്കാതെ വളരെ സിംപിളായി കരയും. ബാലു അച്ഛനാണെങ്കിലും സെക്കന്റുകള്‍ കൊണ്ട് കൗണ്ടറുകള്‍ പറയും.

അവരോട് സംശങ്ങള്‍ ചോദിക്കാറുണ്ട്. അവരുടെ അടുത്ത് നിന്നെല്ലാം ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. അതുപോലെ സജിത ബേട്ടി എന്ന നടിയുടെ തിരിച്ചുവരവില്‍ ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞതും സന്തോഷം നല്‍കുന്ന കാര്യമാണെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X