എന്നെ ഞാനാക്കിയത് അമ്മയാണ്; ഉയർന്ന ജോലി പോലും ഉപേക്ഷിച്ച് എന്റെ കൂടെ നിന്ന സൂപ്പർ വുമൺ: ശിവാനി പറയുന്നു

മലയാളത്തിലെ ഏറ്റവും ജനപ്രീയ പരമ്പരകളിൽ ഒന്നാണ് ഉപ്പും മുളകും. 2015 മുതല്‍ ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഷോ ഇപ്പോഴും വിജയകരമായി തുടരുകയാണ്. പ്രേക്ഷകര്‍ക്ക് അത്ര സുപരിചിതരല്ലാതിരുന്നവരും പുതുമുഖങ്ങളുമായി ആരംഭിച്ച പരമ്പരയ്ക്ക് പ്രേക്ഷകർക്കിടയിൽ ലഭിച്ച സ്വീകാര്യത അവിശ്വസനീയമായിരുന്നു. ബാലുവിന്റേയും നീലുവിന്റേയും വീട് മലയാളികൾക്ക് തങ്ങളുടെ തൊട്ടടുത്ത ബന്ധക്കളോ പ്രിയപ്പെട്ട് അയല്‍വാസികളോ ഒക്കെയായി മാറി. പരമ്പരയിലെ ഓരോ താരങ്ങളും വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ ഇഷ്ടം കവർന്നത്.

ഇന്ന് ഉപ്പും മുളകും പോലെ വിവിധ പരമ്പരകളും ഷോർട്ട് ഫിലിമുകളും വന്നെങ്കിലും ഒന്നിനും അതിനെ വെല്ലാൻ സാധിച്ചിട്ടില്ല എന്നതാണ് സത്യം. ഉപ്പും മുളകിന്റെ തുടക്കം മുതൽ പരമ്പരയുടെ ഭാഗമായ താരമാണ് ശിവാനി മേനോൻ. പരമ്പരയിൽ ശിവാനി എന്ന് തന്നെയാണ് കഥാപാത്രത്തിന്റെ പേരും. എട്ട് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് കുഞ്ഞ് ശിവാനി പരമ്പരയിൽ എത്തുന്നത്. ഇന്ന് നിരവധി ആരാധകരുള്ള താരമാണ് ശിവാനി.

shivani

നിരവധി ഉദ്‌ഘാടങ്ങൾക്കും മറ്റുമൊക്കെ ശിവാനി പോകാറുണ്ട്. ഇപ്പോഴിതാ, ഒരു പൊതുവേദിയിൽ സംസാരിക്കുന്ന ശിവാനിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. തന്റെ ജീവിതത്തിലെ ആദ്യ സൂപ്പർ ഹീറോ അമ്മയാണെന്ന് പറയുകയാണ് ശിവാനി. സ്വന്തം ജോലി പോലും വേണ്ടെന്ന് വെച്ച് അമ്മ തനിക്കൊപ്പം നിന്നത് കൊണ്ടാണ് ഇന്ന് കാണുന്ന നിലയിലേക്ക് തനിക്ക് എത്താൻ കഴിഞ്ഞതെന്ന് ശിവാനി പറയുന്നു.

'ഉപ്പും മുളകിന്റെ ഷൂട്ട് തുടങ്ങുമ്പോൾ അമ്മയ്ക്ക് ജോലി ഉണ്ടായിരുന്നു. അമ്മ ഒരു വിമാനക്കമ്പനിയിൽ ചീഫ് അക്കൗണ്ടന്റ് ആയിരുന്നു. എന്നാൽ ഷൂട്ട് തുടങ്ങി ഒരു ഒന്നൊന്നര വർഷം കഴിഞ്ഞപ്പോൾ ഷൂട്ടിങ് തിരക്കുകളിൽ പെട്ട് എനിക്ക് ഒരുപാട് സ്ഥലങ്ങളിൽ പോകേണ്ടതായി വന്നു.

അതിനു എന്റെ കൂടെ എപ്പോഴും ഒരാൾ വേണമായിരുന്നു. അങ്ങനെ അമ്മ ജോലി രാജിവയ്ക്കാമെന്ന് പറഞ്ഞു. അന്ന് മുതൽ ഇന്ന് വരെ എന്റെ കൂടെ നിന്ന സൂപ്പർ വുമണാണ് എന്റെ അമ്മ', ശിവാനി പറഞ്ഞു.

ഞാൻ പത്താം ക്ലാസ് കഴിഞ്ഞു, നല്ല റിസൾട്ടായിരുന്നു. എങ്ങനെയാണ് പഠനവും ഷൂട്ടിങ് തിരക്കുകളും എല്ലാം കൂടി കൊണ്ട് പോകുന്നതെന്ന് എല്ലാവരും ചോദിക്കും. അപ്പോൾ എന്റെ അമ്മയെ ആണ് കാണിക്കുക. എന്റെ അമ്മയാണ് എന്നെ ഇവിടം വരെ എത്തിച്ചത്. ഏറെ അഭിമാനത്തോടെ പറയും എന്റെ നേട്ടങ്ങൾക്ക് പിന്നിൽ അമ്മയാണെന്ന്. ഞാൻ ഒരിക്കൽ അമ്മയോട് പറഞ്ഞു. അമ്മയുടെ സ്വപ്നങ്ങൾ എനിക്കായി കളയരുതെന്ന്.

shivani

അന്ന് അമ്മ പറഞ്ഞത് അമ്മയുടെ ഏറ്റവും വലിയ ഡ്രീം ഞാൻ ആണെന്നാണ്. എന്നിലൂടെ വേണം അമ്മയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ എന്നാണ്. എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ളതും ഇന്ന് ഈ വേദിയിൽ നിന്ന് എനിക്ക് സംസാരിക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ അതിന്റെയെല്ലാം പിന്നിൽ എന്റെ അമ്മയും അച്ഛനും മാത്രമാണ്. അതിൽ എനിക്ക് അവരോട് ഒരുപാട് നന്ദിയുണ്ട്.

നാടിന്റെ ഭാവി കുട്ടികളിൽ ആണെന്ന് എല്ലാവരും പറയും, എന്നാൽ അവരെ സമൂഹത്തിനു ഉതകുന്ന മക്കളായി വളർത്തുന്ന രക്ഷിതാക്കകൾക്കും അതിൽ പങ്കുണ്ടെന്നും ശിവാനി വീഡിയോയിൽ പറയുന്നുണ്ട്. ശിവാനിയുടെ വാക്കുകൾക്ക് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.

More from Filmibeat

Read more about: uppum mulakum
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X