ഉപ്പും മുളകും ടീം തിരിച്ചുവരുന്നു, മറ്റൊരു പേരില്‍, മറ്റൊരു ചാനലില്‍; ഇത്തവണ ജൂഹിയുമുണ്ട്!

മലയാളത്തിലെ ജനപ്രീയ പരമ്പരയായിരുന്നു ഉപ്പും മുളകും. ബാലുവിന്റേയും നീലുവിന്റേയും കുടുംബത്തിലെ ഇണക്കങ്ങളും പിണക്കങ്ങളും തമാശകളുമെല്ലാം മലയാളികള്‍ നെഞ്ചേറ്റിയിരുന്നു. യുവാക്കളെ പോലും വല്ലാതെ ആകര്‍ഷിച്ച പരമ്പര സോഷ്യല്‍ മീഡിയയിലും വലിയ ഹിറ്റായിരുന്നു. ഓരോ കഥാപാത്രങ്ങളും പ്രേക്ഷകര്‍ കണ്ടിരുന്നത് തങ്ങളുടെ വീട്ടിലെയോ സുഹൃത്തുക്കളിലേയോ ഒരാള്‍ ആയിട്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് ഷോ അവസാനിച്ചപ്പോള്‍ അത് സഹിക്കാന്‍ സാധിക്കാത്ത വേദനയായി ആരാധകര്‍ക്ക് തോന്നിയത്.

എന്നാല്‍ ഇപ്പോഴിതാ ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്നൊരു വാര്‍ത്ത എത്തിയിരിക്കുകയാണ്. ഉപ്പും മുളകും ടീം തിരിച്ചുവരികയാണ്. പക്ഷെ കഥയിലൊരു ട്വിസ്റ്റുണ്ട്. നേരത്തെ സംപ്രേക്ഷണം ചെയ്തിരുന്ന ചാനലിലല്ലെന്ന് മാത്രം. സീ കേരളം ചാനലിലൂടെയാണ് ഉപ്പും മുളകും ടീമിന്റെ തിരിച്ചുവരവ്. എരിവും പുളിയും എന്ന പരിപാടിയിലൂടെയാണ് ടീമിന്റെ തിരിച്ചുവരവ്.

Uppum Mulakkum

എരിവും പുളിയും പരിപാടിയുടെ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഓണം നാളുകളില്‍ നാല് ദിവസത്തെ പരിപാടിയുടെ പ്രൊമോയാണ് പുറത്ത് വന്നിരിക്കുന്നത്. ഉപ്പും മുളകും പരമ്പരയിലുണ്ടായിരുന്ന എല്ലാ താരങ്ങളും എരിവും പുളിയിലുമുണ്ട്. എന്നാല്‍ ഇത് പുതിയ പരമ്പരയാണോ അതോ ഓണവുമായി ബന്ധപ്പെട്ടുള്ള പ്രത്യേക പരിപാടിയാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. എങ്കിലും തങ്ങളുടെ പ്രിയപ്പെട്ടവരെ വീണ്ടും ഒരുമിച്ച് കാണാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.

ഉപ്പും മുളകും പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്ന നിഷാ സാരംഗ്, ബിജു സോപാനം, അല്‍സാബിത്ത്, റിഷി കുമാര്‍, ശിവാനി, ജൂഹി രസ്തൂഗി തുടങ്ങിയവരും ഉപ്പും മുളകും കുടുംബത്തിലെ ഏറ്റവും ഇളയവളായ പാറുക്കുട്ടിയുമെല്ലാം എരിവും പുളിയിലുമുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവരെയെല്ലാം വീണ്ടും ഒരുമിച്ച് കൊണ്ടു വന്നതില്‍ ആരാധകര്‍ പരിപാടിയുടെ അണിയറ പ്രവര്‍ത്തകരോട് നന്ദി പറയുകയാണ്.

2015 ഡിസംബറിലായിരുന്നു ഉപ്പും മുളകും സംപ്രേക്ഷണം ആരംഭിക്കുന്നത്. ആദ്യ ഘട്ട ലോക്ക്ഡൗണിനിടെയാണ് പരമ്പര അവസാനിപ്പിക്കുന്നത്. എന്നാല്‍ പരമ്പരയുടെ തിരിച്ചുവരവിനായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. പക്ഷെ അതുണ്ടായില്ല. ചാനലില്‍ മറ്റൊരു പരിപാടി ആരംഭിച്ചതും ചാനല്‍ അധികൃതരുമായുണ്ടായ അഭിപ്രായ ഭിന്നതയുമെല്ലാമായിരുന്നു സീരിയില്‍ അവസാനിപ്പിക്കാന്‍ കാരണമായതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Read more about: uppum mulakum
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X