പുറകിലൂടെ ആരോ നടക്കുന്നു, രാത്രി കതകില്‍ കൊട്ടും, പാത്രങ്ങള്‍ താനെ പൊട്ടും! വരദയുടെ പ്രേതാനുഭവം

പ്രേതം എന്നത് എപ്പോഴും ചര്‍ച്ച ചെയ്യാന്‍ ആളുള്ള വിഷയമാണ്. സ്ട്രീറ്റ് ലൈറ്റൊക്കെ വന്നതോടെ വഴിയരികില്‍ കാത്തു നിന്ന് മനുഷ്യന്മാരെ പേടിപ്പിക്കുന്ന പ്രേതങ്ങള്‍ ഇല്ലാതായെങ്കിലും പ്രേതത്തെക്കുറിച്ചുള്ള കഥകള്‍ ഒരിക്കലും അവസാനിക്കുന്നില്ല. പ്രേതം ആത്മാവ് എന്നൊക്കെ പറയുന്നത് യുക്തിയ്ക്ക് നിരക്കാത്തതാണെങ്കിലും പ്രേത സിനിമകള്‍ക്കും കഥകള്‍ക്കുമൊക്കെ ആരാധകരുണ്ട്. ഇതിലൊന്നും വിശ്വസിക്കാത്തവര്‍ പോലും പ്രേതകഥകള്‍ ആസ്വദിക്കാറുണ്ട്.

അതേസമയം പ്രേതകഥകളില്‍ വിശ്വസിക്കുന്നവരും കുറവല്ല. ഇന്നത്തെ കാലത്തും ഇത്തരം കഥകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത അതിന്റെ തെളിവാണ്. പ്രേതം ഉണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് ചര്‍ച്ചയ്ക്കില്ലെങ്കിലും ഇപ്പോള്‍ ചര്‍ച്ചയാകുന്നൊരു പ്രേതകഥയെക്കുറിച്ച് പറയാം. നടി വരദയാണ് ഇത്തരത്തിലൊരു അനുഭവം പങ്കുവച്ചിരിക്കുന്നത്. താന്‍ താമസിച്ചിരുന്ന വീട്ടില്‍ പ്രേതബാധയുണ്ടെന്ന് തോന്നിപ്പിച്ചതിനെക്കുറിച്ചാണ് വരദ സംസാരിക്കുന്നത്.

Varada

ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിതായിരുന്നു വരദ. ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി വരദ. പൃഥിരാജിന്റെ വാസ്തവം എന്ന സിനിമയിലാണ് നടി ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് യെസ് യുവര്‍ ഓണര്‍, സുല്‍ത്താന്‍, മകന്റെ അച്ഛന്‍, ഉത്തരാസ്വയംവരം, വലിയങ്ങാടി തുടങ്ങി ഒരുപിടി സിനിമകളില്‍ വരദ അഭിനയിച്ചു.

എന്നാല്‍ സീരിയില്‍ രംഗത്തേക്ക് ചുവടുവച്ചതോടെ വരദ താരമായി മാറുകയായിരുന്നു. അമല എന്ന പരമ്പരയാണ് വരദയെ താരമാക്കുന്നത്. ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന വരദയുടെ ജീവിതം എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോഴിതാ താരം ഒരു കോടിയിലെത്തുകയാണ്. പരിപാടിയുടെ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ഇതിലാണ് താരം പ്രേതബാധയെക്കുറിച്ച് സംസാരിക്കുന്നത്.

ഞാനവിടെ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. എനിക്കവിടെ മറ്റൊരാള്‍ കൂടെ ഉള്ളതായി ഫീല്‍ കിട്ടി തുടങ്ങി. അടുക്കളയില്‍ നില്‍ക്കുമ്പോള്‍ ഗ്ലാസിലൂടെ പുറകിലൂടെ ആരോ നടക്കുന്നതിന്റെ റിഫ്‌ളക്ഷന്‍ കിട്ടും. പക്ഷെ പോയി നോക്കുമ്പോള്‍ ആരേയും കാണില്ലെന്നാണ് വരദ ഓര്‍ക്കുന്നത്. രാത്രി മുറിയില്‍ കൊട്ടുന്നത് കേള്‍ക്കാം. പാത്രങ്ങളൊക്കെ താനെ ഇരുന്ന് പൊട്ടും. കുറച്ചൂടെ കഴിഞ്ഞപ്പോള്‍ എന്റെ കയ്യില്‍ നിന്നും പോയെന്നും വരദ പറയുന്നു. വരദ പങ്കുവച്ച കഥയുടെ ക്ലൈമാക്‌സ് അറിയണമെങ്കില്‍ പരിപാടി കാണേണ്ടി വരും.

സ്‌നേഹക്കൂട് എന്ന സീരിയലായിരുന്നു ആദ്യം ചെയ്തത്. പിന്നീടാണ് അമലയിലേക്ക് എത്തുന്നത്. ഇതില്‍ അഭിനയിക്കുമ്പോഴാണ് വരദ ജിഷിനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതുമെല്ലാം. അതേസമയം, അടുത്തിടെയാണ് വരദ കൊച്ചിയിലൊരു ഫ്‌ലാറ്റ് സ്വന്തമാക്കിയത്. ഗൃഹപ്രവേശന ചടങ്ങിന്റെ ഫോട്ടോ വരദ പങ്കുവെച്ചിരുന്നു.

ബിഹൈന്റ്വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് വരദ കൊച്ചിയില്‍ വാങ്ങിയ തന്റെ പുതിയ ഫ്‌ലാറ്റ് പരിചയപ്പെടുത്തുന്നത്. തൃശൂരില്‍ വീടുണ്ടെങ്കിലും ജോലിക്ക് എറണാകുളത്ത് നില്‍ക്കുന്നതിനാല്‍ സ്വന്തമായി ഇവിടെ ഒരു വീട് വേണമെന്നുണ്ടായിരുന്നെന്ന് വരദ പറയുന്നു. മകന്‍ തൃശൂരില്‍ തന്നെയാണ് സ്‌കൂളില്‍ പഠിക്കുന്നത്. വൈകാതെ പുതിയ വീട്ടിലേക്ക് വരുമെന്ന് നടി പറഞ്ഞിരുന്നു.

Varada

താന്‍ കോടികളുടെ ആഢംബര ഫ്‌ളാറ്റ് വാങ്ങിയെന്ന വാര്‍ത്തകളോടും താരം പ്രതികരിച്ചിരുന്നു. എല്ലാവര്‍ക്കും അറിയാം ഞാന്‍ സീരിയലാണ് ചെയ്യുന്നതെന്നും കോടികളുടെ ഫ്‌ലാറ്റുണ്ടാക്കാനുള്ള സെറ്റപ്പൊന്നും എനിക്കില്ലെന്നുമാണ് വരദ പറയുന്നത്. ഞങ്ങള്‍ സാധാരണ ഒരു ബഡ്ജറ്റ് ഫ്രണ്ട്‌ലി ഫ്‌ലാറ്റ് വാങ്ങിച്ചതാണെന്നും താരം പറയുന്നുണ്ട്.

അതേസമയം, കഴിഞ്ഞ കുറച്ച് നാളുകളായി വരദയുടെ വ്യക്തി ജീവിതം സംബന്ധിച്ച് ചില അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയിലും മറ്റുമായി പ്രചരിക്കുന്നുണ്ട്. വരദയും ഭര്‍ത്താവ് ജിഷിനും അകല്‍ച്ചയിലാണെന്നാണ് വിവരം. ഇരുവരും വേര്‍പിരിഞ്ഞെന്നും ഗോസിപ്പുകള്‍ വന്നിരുന്നു.

Read more about: varada
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X