പ്രണയ വാര്‍ത്തകള്‍ കാരണം നായകന്‍ മിണ്ടാതായി; കാരണമായത് ആ പരിപാടി; തുറന്ന് പറഞ്ഞ് വരദ

മലയാള ടെലിവിഷന്‍ രംഗത്തെ മിന്നും താരമാണ് വരദ. സിനിമയിലൂടെയാണ് അഭിനയ ജീവിതം ആരംഭിക്കുന്നതെങ്കിലും വരദയെ താരമാക്കുന്നത് പരമ്പരകളാണ്. അമല എന്ന പരമ്പരയിലൂടെ മലയാളികളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെയായി മാറുകയായിരുന്നു അമല. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് വരദ. താരത്തിന്റെ യൂട്യൂബ് ചാനലിനും ഒരുപാട് ആരാധകരുണ്ട്.

അതേസമയം വരദയുടെ വ്യക്തിജീവിതവും കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലെ കമന്റുകളെക്കുറിച്ച് മനസ് തുറക്കുകയാണ് വരദ. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തിലാണ് വരദ മനസ് തുറന്നത്.

Varada

''സോഷ്യല്‍ മീഡിയയില്‍ പലരും ഊഹാപോഹങ്ങളാണ് എഴുതിയിടാറുള്ളത്. പല തെറ്റായ വാര്‍ത്തകളും കണ്ട് പലപ്പോഴും പ്രതികരിക്കാന്‍ തോന്നിയിട്ടുണ്ട്. പിന്നെ തോന്നു നെഗറ്റീവ് പബ്ലിസിറ്റി ഉണ്ടാക്കുന്നവരെ നമ്മളായിട്ട് വളര്‍ത്തേണ്ട ആവശ്യമില്ലല്ലോയെന്ന്. വരുന്ന പല കമന്റുകളും ഞാന്‍ തന്നെ ഡിലീറ്റ് ചെയ്തിട്ടുണ്ട്. അവര്‍ക്ക് ഞാന്‍ കാരണം പബ്ലിസിറ്റി കിട്ടേണ്ട എന്നു വിചാരിച്ചാണ് മിണ്ടാതിരിക്കുന്നത്. ചിലപ്പോഴൊക്കെ എന്റെ യൂട്യൂബ് ചാനലിന്റെ താഴേയും ഇത്തരത്തിലുളള മോശം കമന്റുകള്‍ വരാറുണ്ട്. മറുപടി കൊടുക്കണമെന്ന് വിചാരിക്കുമെങ്കിലും പിന്നീട് ഞാന്‍ തന്നെ വേണ്ടെന്ന് വെക്കാറുണ്ട്'' വരദ പറയുന്നു.

തന്റെ കരിയറില്‍ പലതരം ഗോസിപ്പുകളുടേയും ഇരയായിട്ടുണ്ട് വരദ. വരദയും കൂടെ അഭിനയിക്കുന്ന നടനും തമ്മില്‍ പ്രണയത്തിലാണെന്ന് ഒരുകാലത്ത് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഇതോടെ ആ നടന്‍ തന്നോട് മിണ്ടാതായെന്നാണ് വരദ പറയുന്നത്.

''അഭിനേതാക്കള്‍ എല്ലാവരും നേരിടുന്ന പ്രശ്‌നമാണ് ഗോസിപ്പുകള്‍. എന്നെ സംബന്ധിച്ച് ഏറ്റവുമധികം ഗോസിപ്പുകള്‍ കേട്ടിട്ടുള്ളത് അമലയില്‍ അഭിനയിച്ച സമയത്താണ്. ആ സമയം എന്റെയൊപ്പം അഭിനയിച്ച നായകനടനേയും ചേര്‍ത്തു കൊണ്ട് പല വാര്‍ത്തകളും പുറത്തു വന്നിരുന്നു. ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്നുള്‍പ്പടെ പലതും എഴുതി പിടിപ്പിച്ചിരുന്നു. ഒരുപാട് സൗഹൃദ വലയം കാത്തുസൂക്ഷിക്കാത്ത ആളാണ് ഞാന്‍. അതുകൊണ്ട് തന്നെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നടക്കുന്ന എല്ലാ ഗോസിപ്പുകളും എല്ലാവരും അറിഞ്ഞതിന് ശേഷം മാത്രമേ എന്റെ ചെവിയില്‍ എത്താറുള്ളൂ'' വരദ പറയുന്നു.

Varada

ഈ വാര്‍ത്ത പരന്ന സമയം മുതല്‍ അദ്ദേഹം എന്നോട് മിണ്ടാതായി. എനിക്ക് സംഭവം എന്താണെന്ന് മനസിലായിട്ടുണ്ടായിരുന്നില്ല. പിന്നീട് മിണ്ടാത്തതിന്റെ കാരണം ചോദിച്ചപ്പോഴായിരുന്നു സത്യം പുറത്തു വന്നത്. അന്ന് എനിക്ക് ഒരുപാട് വിഷമമായി. ആ സമയത്ത് തന്നെ ഞങ്ങള്‍ രണ്ടു പേരും ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ അതിഥികളായി പോയിരുന്നു. അതൊക്കെ കണ്ടിട്ടായിരിക്കാം പ്രേക്ഷകര്‍ ഞങ്ങള്‍ പ്രണയത്തിലാണെന്ന് വിലയിരുത്തിയതെന്നാണ് വരദ പറയുന്നത്.

ആ സമയം എനിക്ക് ഒരുപാട് വിഷമം തോന്നിയെങ്കിലും പിന്നീടങ്ങോട്ട് ഞാന്‍ അഭിനയിച്ച പല സീരിയലുകളിലേയും താരങ്ങളെ ചേര്‍ത്തുവച്ച് പല വാര്‍ത്തകളും പുറത്തു വന്നപ്പോള്‍ എല്ലാം വെറും തമാശയായി മാറിയെന്നും വരദ പറയുന്നു. അതേസമയം വരദയുടെ ദാമ്പത്യ ജീവിതം ഈയ്യടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. വരദയും ഭര്‍ത്താവായ നടന്‍ ജിഷിന്‍ മോഹനും പിരിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതേക്കുറിച്ച് തുറന്ന് സംസാരിക്കാന്‍ ഇരുവരും തയ്യാറായില്ല. ഇതിനിടെയാണ് കഴിഞ്ഞ ദിവസം വരദയ്‌ക്കൊപ്പമുള്ള ചിത്രം ജിഷിന്‍ പങ്കുവച്ചത്. ഇതും വാര്‍ത്തകളില്‍ ഇടം നേടി.

Read more about: varada
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X