ആദ്യ സിനിമാ സെറ്റില്‍ വച്ച് മുറിയില്‍ പൂട്ടിയിട്ടു, സ്ത്രീകളായി മമ്മിയും ഞാനും മാത്രം; തുറന്നടിച്ച് വരദ
മലയാളികള്‍ക്ക് പ്രിയങ്കരിയും സുപരിചിതയുമായ നടിയാണ് വരദ. പൃഥിരാജ് നായകനായ വാസ്തവം എന്ന സിനിമയിലാണ് വരദ ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് യെസ് യുവര്‍ ഓണര്‍, സുല്‍ത്താന്‍, മകന്റെ അച്ഛന്‍, ഉത്തരാസ്വയംവരം, വലിയങ്ങാടി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. പക്ഷെ സിനിമയേക്കാള്‍ കൂടുതല്‍ വരദയെ ജനപ്രീയയാക്കുന്നത് ടെലിവിഷന്‍ പരമ്പരകളാണ്.
നായികയായി അഭിനയിച്ച അമല എന്ന പരമ്പരയാണ് വരദയെ താരമാക്കുന്നത്. മലയാളികള്‍ നെഞ്ചേറ്റിയ പരമ്പരയും കഥാപാത്രവുമായിരുന്നു അമല. ആ പരമ്പരയില്‍ അഭിനയിക്കുമ്പോഴാണ് വരദ ജിഷിനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതുമെല്ലാം. എന്നാല്‍ ഈയ്യടുത്തായി വരദയും ജിഷിനും പിരിഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകളും സജീവമാണ്. ഇതിനിടെ ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയില്‍ അതിഥിയായി എത്തുകയാണ് വരദ.

തന്റെ കരിയറിലേയും ജീവിതത്തിലേയും ഒരുപാട് അനുഭവങ്ങള്‍ വരദ ഷോയില്‍ പങ്കുവെക്കുന്നുണ്ട്. താരം തന്നെ ഹോട്ടല്‍മുറിയില്‍ പൂട്ടിയിട്ട അനുഭവം പങ്കുവെക്കുന്ന പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. എന്റെ ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത സംഭവങ്ങളിലൊന്നാണ് എന്നാണ് സംഭവത്തെക്കുറിച്ച് വരദ പറയുന്നത്. നായികയായിട്ടുള്ള ആദ്യത്തെ സിനിമയാണ്. ഇന്‍ഡസ്ട്രിയില്‍ എക്‌സ്പീരിയന്‍സൊന്നുമില്ല. അവര്‍ ഗേറ്റ് പൂട്ടി. അവര്‍ പിന്നെ ഒന്നും പറയുന്നില്ല. അവസാനം ബഹളം വച്ചു. ഗെയ്‌റ്റൊക്കെ ചവിട്ടി തുറന്നു. ഞാനും മമ്മിയും മാത്രമാണ് പെണ്ണുങ്ങളായുള്ളതെന്നും താരം പറയുന്നു.
കൂൂതെ തന്റെ കരിയറിന്റെ തുടക്കകാലത്തെക്കുറിച്ചും താരം സംസാരിക്കുന്നതായി പ്രൊമോയില്‍ കാണാം. സീരിയലിനെക്കുറിച്ച് അറിയത്തേയില്ലായിരുന്നു. എത്ര പ്രതിഫലം വാങ്ങണം എന്നു പോലും അറിയില്ലായിരുന്നുവെന്നാണ് വരദ പറയുന്നത്. ആവശ്യമില്ലാതെ സംസാരിച്ചു തുടങ്ങി. നിങ്ങളിങ്ങനെ സഹകരിക്കാതെ നടന്നോളൂവെന്ന് പറഞ്ഞുവെന്നും വരദ പറയുന്നതായി പ്രൊമോ വീഡിയോയില്‍ കാണിക്കുന്നുണ്ട്.
സിനിമയില്‍ നിന്നുമുണ്ടായ മോശം അനുഭവവും താരം പങ്കുവെക്കുന്നുണ്ട്. എന്ത് ചെയ്താലും ചീത്ത. മനപ്പൂര്‍വ്വമാണെന്നും നമ്മളെ അവരുടെ വഴിയ്ക്ക് വരുത്താനുള്ള ഹരാസ്മെന്റാണെന്നും നമുക്ക് മനസിലാകുമെന്നാണ് വരദ പ്രൊമോയില്‍ പറയുന്നത്. അതേസമയം, തനിക്കുണ്ടായ പ്രേതാനുഭവങ്ങളും താരം പങ്കുവെക്കുന്നുണ്ടെന്നാണ് പ്രൊമോ വീഡിയോ സൂചിപ്പിക്കുന്നത്. ഞാനവിടെ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. എനിക്കവിടെ മറ്റൊരാള്‍ കൂടെ ഉള്ളതായി ഫീല്‍ കിട്ടി തുടങ്ങിയെന്നാണ് വരദ പ്രൊമോ വീഡിയോയില്‍ പറയുന്നത്.

അടുക്കളയില്‍ നില്‍ക്കുമ്പോള്‍ ഗ്ലാസിലൂടെ പുറകിലൂടെ ആരോ നടക്കുന്നതിന്റെ റിഫ്ളക്ഷന്‍ കിട്ടും. പക്ഷെ പോയി നോക്കുമ്പോള്‍ ആരേയും കാണില്ലെന്നാണ് വരദ ഓര്‍ക്കുന്നത്. രാത്രി മുറിയില്‍ കൊട്ടു കേള്‍ക്കാം. പാത്രങ്ങളൊക്കെ താനെ ഇരുന്ന് പൊട്ടും. കുറച്ചൂടെ കഴിഞ്ഞപ്പോള്‍ എന്റെ കയ്യില്‍ നിന്നും പോയെന്നും വരദ പറയുന്നു. പ്രൊമോ വീഡിയോ താരത്തിന്റെ വാക്കുകള്‍ കേള്‍ക്കാനുള്ള ആകാംഷ ജനിപ്പിച്ചിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ കുറച്ച് നാളുകളായി വരദയുടെ വ്യക്തി ജീവിതം സംബന്ധിച്ച് ചില അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയിലും മറ്റുമായി പ്രചരിക്കുന്നുണ്ട്. വരദയും നടനായ ഭര്‍ത്താവ് ജിഷിനും പിരിഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ ദിവസം വരദയുടെ പുതിയ വീടിനെക്കുറിച്ച് സംസാരിക്കുന്ന വീഡിയോയില്‍ ജിഷിന്‍ ഉണ്ടായിരുന്നില്ല. ഇതും ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടിയിരുന്നു. എന്നാല്‍ വാര്‍ത്തകളോട് വരദയോ ജിഷിനെ പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications