കുറേ ദിവസങ്ങളായി ഞാനും കാണുന്നു, ഞാനൊന്നും പറഞ്ഞിട്ടില്ല; വിവാഹമോചന വാര്‍ത്തകളോട് വരദ
പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് വരദ. സിനിമയിലൂടെയായിരുന്നു വരദയുടെ തുടക്കം. പിന്നീടാണ് സീരിയലിലേക്ക് എത്തുന്നത്. സീരിയില്‍ സ്വന്തമായൊരു ഇടം നേടിയെടുക്കാന്‍ വരദയ്ക്ക് സാധിച്ചു. നായികയായും വില്ലത്തിയായുമെല്ലാം കയ്യടി നേടാന്‍ വരദയ്ക്ക് സാധിച്ചിട്ടുണ്ട്. നടന്‍ ജിഷിനാണ് വരദയുടെ ഭര്‍ത്താവ്. അമല എന്ന സീരിയലാണ് വരദയുടെ കരിയറും ജീവിതവും മാറ്റി മറിച്ചത്.
വരദ നായികയായി എത്തിയ പരമ്പരയായിരുന്നു അമല. പരമ്പരയില്‍ അഭിനയിക്കുന്നതിനിടെയാണ് വരദ ജിഷിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നത്. പിന്നാലെ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് വരദയും ജിഷിനും. വിവാഹ ശേഷവും മകന്‍ ഉണ്ടായപ്പോഴും അഭിനയത്തില്‍ നിന്നും ചെറിയ ഇടവേളയെടുത്തുവെങ്കിലും അധികം വൈകാതെ തന്നെ വരദ ക്യാമറയ്ക്ക് മുന്നിലെത്തുകയായിരുന്നു.

അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ആരാധകരെ നിരാശപ്പെടുത്തുന്നതാണ്. വരദയും ജിഷിനും വിവാഹമോചിതരായെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. വരദയുടെ യൂട്യൂബ് വീഡിയോകളില്‍ ജിഷിനെ കാണാത്തതും ജിഷിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്തതുമൊക്കെയാണ് ചര്‍ച്ചകളുടെ ഉറവിടം. ഇതിനിടെ ഇപ്പോഴിതാ നടി അനു ജോസഫിന് വരദന നല്‍കിയ അഭിമുഖം ശ്രദ്ധ നേടുകയാണ്. മകനൊപ്പമാണ് വരദ അനുവിന്റെ ചാനലിലെത്തിയത്. വിശദമായി വായിക്കാം തുടര്‍ന്ന്.
വീഡിയോയുടെ തുടക്കത്തില്‍ തന്നെ കാണാനായി നില്‍ക്കുന്നവരെ അനു കാണിച്ചു തരുന്നുണ്ട്. എന്തിനാണ് മുടി മുറിച്ചതെന്ന ചോദ്യത്തിനും അനു മറുപടി നല്‍കുന്നുണ്ട്. മുടി ഡൊണേറ്റ് ചെയ്തതാണ്. ആറ് മാസത്തോളമായി വെട്ടിയിട്ട് എന്നും അനു പറയുന്നുണ്ട്. വരദയ്‌ക്കൊപ്പം വരദയുടെ മകനും അനുവിനെ കാത്തിരിക്കുന്നുണ്ടായിരുന്നു. സ്‌കൂളില്‍ പോയി വന്നതിന് ശേഷം തന്നെ റെഡിയായി കാത്തിരിക്കുകയായിരുന്നു ഇവന്‍. രണ്ട് മാസമായിരുന്നപ്പോള്‍ മുതല്‍ ഇവനെ ഞാന്‍ കാണുന്നുണ്ട്. യുകെജിയിലാണ് ഇപ്പോള്‍. അവന് കുറേനേരം കളിക്കണം, വേറെ പ്രശ്നങ്ങളൊന്നുമില്ല എന്ന് വരജയുടെ മകനെ പരിചയപ്പെടുത്തുകയാണ്.

അതേസമയം. വരദ ഒറ്റമോളല്ലേ എന്ന് അനു ചോദിച്ചപ്പോള്‍ അല്ല എനിക്കൊരു സഹോദരനുണ്ടെന്നും അവന്‍ ദുബായിലാണെന്നും ലര വ്യക്തമാക്കുന്നുണ്ട്. തന്റെ യൂട്യൂബ് ചാനലിനെക്കുറിച്ചും വരദ സംസാരിക്കുന്നുണ്ട്. നേരത്തെ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമുമൊക്കെയായിരുന്നു നോക്കിയിരുന്നത്. എങ്കിലും വല്ലപ്പോഴും വന്ന് ഒരു ഫോട്ടോ ഇടുമെന്നല്ലാതെ മെസ്സേജൊന്നും നോക്കാറില്ലായിരുന്നുവെന്നും വരദ പറയുന്നു. ഈ അടുത്താണ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. കഴിഞ്ഞ ഒരു വര്‍ഷമായി യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ എല്ലാവരും പറയുന്നുണ്ടായിരുന്നു. പക്ഷെ ഇപ്പോഴാണ് സമയം കിട്ടിയതെന്നും വരദ പറയുന്നു.
സോഷ്യല്‍ മീഡിയയിലെ തന്നെക്കുറിച്ചുള്ള വാര്‍ത്തകളോടും വരദ പ്രതികരിക്കുന്നുണ്ട്.
സോഷ്യല്‍മീഡിയ എടുത്ത് കഴിഞ്ഞാല്‍ വരദ അത് പറഞ്ഞു, ഇത് പറഞ്ഞു എന്നൊക്കെയാണ് കാണുന്നത്, ആക്ച്വലി അതേക്കുറിച്ച് വരദയ്ക്ക് എന്താണ് പറയാനുള്ളതെന്ന് അനു ജോസഫ് ചോദിക്കുകയായിരുന്നു. എന്നാല്‍ എനിക്കൊന്നും പറയാനില്ല എന്നായിരുന്നു വരദയുടെ മറുപടി. കഴിഞ്ഞ കുറേ ദിവസങ്ങളായി ഞാനും ഇത് കാണുന്നുണ്ട്. ഞാനൊന്നും പറഞ്ഞിട്ടില്ല. എന്റെ ഗര്‍ഭം ഇങ്ങനല്ലെന്ന് പറയുന്ന വരദ ഇപ്പോള്‍ ചേച്ചിയുടെ അടുത്താണെങ്കിലും എനിക്കൊന്നും പറയാനില്ലെന്നാണ് പറയുന്നത്.

ഒരാളുടെ പേഴ്സണല്‍ ലൈഫിലേക്ക് ഒളിഞ്ഞ് നോക്കുന്നതേ തെറ്റ്, ഒളിഞ്ഞ് നോക്കിയിട്ട് അറിയാന്‍ വയ്യാത്തത് എഴുതുന്നത് അതിലും വലിയ തെറ്റ് എന്നും താരം പറയുന്നു. ശരിയോ തെറ്റോ ആയിക്കോട്ടെ അത് ഓരോരുത്തരുടെ പേഴ്സണല്‍ കാര്യമാണെന്നും താരം ഓര്‍മ്മിപ്പിക്കുന്നുണ്ട്. അതേക്കുറിച്ച് ഒരു പബ്ലിക് പ്ലാറ്റ്ഫോമില്‍ നമ്മളെക്കുറിച്ച് ഉള്ളതോ ഇല്ലാത്തതോ എഴുതാന്‍ വേറൊരാള്‍ക്കും സ്വാതന്ത്ര്യമില്ലെന്നും താരം അഭിപ്രായപ്പെടുന്നു. അതേസമയം, എന്റെ ലൈഫ് ഞാന്‍ ജീവിക്കട്ടെ എന്ന് പറയുകയാണ് വരദ.

തന്റെ കുടുംബത്തെക്കുറിച്ചും വരദ സംസാരിക്കുന്നുണ്ട്. വരദ ഗുജറാത്തിലാണ് ജനിച്ചത്. പപ്പയും മമ്മിയുമൊക്കെ അവിടെ ജോലി ചെയ്യുകയായിരുന്നു. പക്ഷെ വളര്‍ന്നത് ഇവിടെയാണ്. അതേസമയം, മലയാളികളാണെങ്കിലും ഞങ്ങളുടെ വീട്ടില്‍ അവിടത്തെ സ്വാധീനമുണ്ടെന്നും വരദ പറയുന്ന. എനിക്ക് ഗുജറാത്തി അറിയില്ല. വല്ലപ്പോഴുമൊക്കെ പോവുന്ന സ്ഥലം, ആ ഒരു ബന്ധമേയുള്ളൂ ഇപ്പോഴെന്നും വരദ പറയുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
അതേസമയം അനുവിന്റെ വീഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകൡും മിക്കതും ജിഷിനെക്കുറിച്ചുള്ള ചോദ്യങ്ങളാണ്. റിപ്പോര്‍ട്ടുകള്‍ക്ക് പിന്നിലെ വസ്തുത എന്താണെന്ന് അറിയാനായി പലരും കമന്റിലൂടെ ചോദ്യങ്ങളുമായി എത്തുന്നുണ്ട്.


Click it and Unblock the Notifications