For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അക്ഷയ് കുമാര്‍ സിനിമയിലെ നായിക വേഷം, 24 ലക്ഷം ഓഫര്‍, പക്ഷെ അഡ്ജസ്റ്റ് ചെയ്യണം! വര്‍ണികയുടെ ജീവിതകഥ

  |

  സിനിമാരംഗത്തു നിന്നും നേരിട്ട മോശം അനുഭവങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് നര്‍ത്തിക വര്‍ണി സിന്ധു. കഴിഞ്ഞ ദിവസം ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയെന്ന പരിപാടിയില്‍ എത്തിയപ്പോഴായിരുന്നു വര്‍ണിക സിന്ധുവെന്ന വിനോദിനി മനസ് തുറന്നത്. സിനിമാഗാനങ്ങളുടെ പശ്ചാത്തലത്തില്‍ ഡാന്‍സ് ചെയ്യുന്ന നര്‍ത്തകിയായ വര്‍ണികയുടെ ജീവിതം പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

  ചെന്നൈ മാങ്കാട് സ്വദേശിയാണ് വര്‍ണിക. അഭിനേത്രിയും നര്‍ത്തകിയുമാകാനാണ് ആഗ്രഹിച്ചതെങ്കിലും ജീവിതത്തില്‍ അപ്രതീക്ഷിതമായുണ്ടായ താളപ്പിഴകള്‍ കണക്കുകൂട്ടലുകളൊക്കെ തെറ്റിക്കുകയായിരുന്നു. കുന്ദംകുളം സ്വദേശിയാണ് വര്‍ണിക. സിനിമാ മോഹവുമായാണ് ചെന്നൈയിലേക്ക് പോകുന്നത്. ബാല്യകാലം മുതലേ അനാഥത്വം അനുഭവിക്കേണ്ടി വന്നു. പത്ത് വയസ്സ് മുതല്‍ പതിനാറ് വയസ്സു വരെയും അനാഥാലയത്തിലായിരുന്നു താമസിച്ചത്. സഹോദരങ്ങളെല്ലാം വിവാഹം ചെയ്തതോടെ ആരുമായും യാതൊരു ബന്ധവുമില്ലാതെ എല്ലാവരും അവരവരുടെ ജീവിതങ്ങളുമായി തിരക്കിലാകുകയായിരുന്നുവെന്നാണ് വര്‍ണിക പറയുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  Varnika Sindhu

  അമ്മയുണ്ടായിട്ടും അനാഥാലയത്തില്‍ കഴിയേണ്ടി വന്ന ബാല്യമാണ് വര്‍ണികയുടേത്. വര്‍ണികയുടെ ബാല്യം കഷ്ടപ്പാടുകളും ദുരിതവും നിറഞ്ഞതായിരുന്നു. അഞ്ചു മക്കളില്‍ ഏറ്റവും ഇളയ മകളാണ്. വളര്‍ത്താനുള്ള ചുറ്റുപാടില്ലാതെ വന്നപ്പോള്‍ അമ്മ തന്നെ ഒരു അനാഥാശ്രമത്തിലാക്കി എന്ന് വര്‍ണിക പറയുന്നു. അമ്മയുടെ സ്വത്തുക്കള്‍ ബന്ധുക്കള്‍ എഴുതിയെടുക്കുകയായിരുന്നു. മകളെ സിനിമയിലെത്തിക്കുക എന്നത് അമ്മയുടെ ആഗ്രഹമായിരുന്നു. അതിനായിട്ടായിരുന്നു നൃത്തം പഠിച്ചത്. സിനിമയില്‍ നായികയായി ഓഫറും ലഭിച്ചിരുന്നു. എന്നാല്‍ അത് വേണ്ടെന്നു വെക്കുകയായിരുന്നു. ആ കഥയും വര്‍ണിക പങ്കുവെക്കുന്നുണ്ട്.

  അമ്മയ്ക്ക് മക്കളെ സിനിമയിലെത്തിക്കാന്‍ വലിയ ഇഷ്ടമായിരുന്നു. എന്നാല്‍ എനിക്ക് സൈക്കോളജി ഡോക്ടറോ ഫുട്‌ബോള്‍ പ്ലെയറോ ആകാനായിരുന്നു ഇഷ്ടം എന്നാണ് വര്‍ണിക പറയുന്നു. അമ്മ ഒരിക്കല്‍ പഴയകാലനടി ശ്രീപ്രിയയുടെ വീട്ടില്‍ അടുക്കള ജോലിയ്ക്ക് നിന്നിരുന്നു. അന്ന് അവിടെ ശ്രീപ്രിയചേച്ചിയെ കാണാന്‍ പോയപ്പോള്‍ അവര്‍ പറഞ്ഞു നല്ല കുട്ടിയാണല്ലോ നടിയാകാനാഗ്രഹമുണ്ടെങ്കില്‍ ഡാന്‍സ് പഠിച്ചാല്‍ മതിയെന്നും നടിയാകാനാകുമെന്നും പറഞ്ഞു. അങ്ങനെ കലാമാസ്റ്ററുടെ അടുത്ത് ഡാന്‍സിന് ചേര്‍ന്നു. അവിടെ ഫീസടയ്ക്കാന്‍ വകയില്ലാത്തതിനാല്‍ അമ്മ ആ വീട്ടില്‍ തന്നെ ജോലിയ്ക്ക് നില്‍ക്കുകയായിരുന്നു. അങ്ങനെ അവിടെ ഡാന്‍സ് പഠിച്ചുകൊണ്ടിരിക്കുന്നതിനിടെ തന്നെ ചില പാട്ടുകള്‍ക്കൊക്കെ ഡാന്‍സ് ചെയ്ത് തുടങ്ങി?' അങ്ങനെയാണ് വര്‍ണികയുടെ സിനിമാ ജീവിതം ആരംഭിക്കുന്നത്.

  തുടക്കം കന്നഡയിലൂടെയായിരുന്നു. ഗിരിജ മാസ്റ്ററുടെ കൂടെ. പിന്നീട് തമിഴിലും ഹിന്ദിയിലുമൊക്കെ വര്‍ണികയെ തേടി അവസരമെത്തി. ചീത്ത കേട്ട് കേട്ട് പഠിച്ചതാണ്. ഇന്നും നന്നായി പഠിച്ചെന്നൊന്നും പറയാന്‍ പറ്റില്ല. പഠിച്ചുകൊണ്ടിരിക്കുകയാണ്. പലപ്പോഴും ഇറക്കിവിട്ടിട്ടൊക്കെയുണ്ട്. അങ്ങനെ പഠിച്ചതാണ് ഡാന്‍സ് എന്നാണ് തന്റെ ഡാന്‍സിനെക്കുറിച്ച് അവര്‍ പറയുന്നത്. അവസരങ്ങള്‍ കൂടിയപ്പോള്‍ ട്രൂപ്പ് മാറി. ഹിന്ദിയിലെത്തിയപ്പോള്‍ ഗ്രൂപ്പും സോളോയുമൊക്കെയായി അവസരം കിട്ടി എന്നും അവര്‍ പറയുന്നു. ഇതിന് ശേഷമായിരുന്നു നായികയായി ക്ഷണം കിട്ടുന്നത്. ആ കഥയും അവര്‍ പങ്കുവെക്കുന്നുണ്ട്..

  24 ലക്ഷം രൂപയായിരുന്നു ആ ചിത്രത്തില്‍ തരാമെന്ന് പറഞ്ഞിരുന്നത്. ചിത്രത്തിലെ നായകന്‍ അക്ഷയ് കുമാറായിരുന്നുവെന്നും വര്‍ണിക പറയുന്നു. എന്നാല്‍ ആ സിനിമ വര്‍ണിക വേണ്ടെന്ന് വെക്കുകയായിരുന്നു. ''ഒരു മാനേജരാണെന്ന് തോന്നുന്നു, ഫോണില്‍ വിളിച്ചിട്ട് രണ്ടു മൂന്നു പേര്‍ക്ക് അഡ്ജസ്റ്റ് ചെയ്യുമോ എന്ന് ചോദിച്ചു. അപ്പോള്‍ അയാളെ അടിക്കാനായി ഞാന്‍ ഓങ്ങിയതാണ്. അടിച്ചില്ല. പക്ഷേ അതോടെ അഭിനയത്തോടുള്ള മോഹം അടങ്ങി. അങ്ങനെയാണ് ഗ്രൂപ്പ് ഡാന്‍സിലേക്ക് മാറിയത്. എനിക്ക് ഒരുപാട് പണമൊന്നും വേണ്ട. ജീവിക്കാനുള്ളത് മതി. ഏത് മേഖലയാണെങ്കിലും യെസ് എന്ന വാക്കിനും നോ എന്ന വാക്കിനും ഒരു വിലയുണ്ട്'' എന്നാണ് വര്‍ണിക പറയുന്നത്.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ആ സംഭവത്തിന് ശഏഷം വന്ന സിനിമാ ഓഫറുകള്‍ മുന്‍ അനുഭവത്തിന്റെ ഭയം മൂലം താന്‍ നിരസിച്ചിട്ടുണ്ടെന്നും വര്‍ണിക പറയുന്നു. ജീവിച്ച് പോയാല്‍ മതി എന്നതിനാല്‍ ജീവിതം വിട്ടൊരു കളിയ്ക്ക് താനില്ലെന്ന് അന്നേ തീരുമാനിച്ചതാണെന്നും അവര്‍ പറയുന്നു.

  Read more about: actress
  English summary
  Varnika Sindhu AKA Vinodhini Opens Up About Her Life Struggles And Film Offers
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X