ഇതാണോ ന്യൂ ജെന്‍, പിള്ളേര് കേട്ടാല്‍ എടുത്ത് വെട്ടും; മുക്തയോടും ലക്ഷ്മി നക്ഷത്രയോടും വൈറല്‍ കുറിപ്പ്
വീണ്ടും വിവാദത്തില്‍ ചെന്നു പെട്ടിരിക്കുകയാണ് ഫ്‌ളവേഴ്‌സ് ചാനലിലെ ജനപ്രീയ പരിപാടിയായ സ്റ്റാര്‍ മാജിക്. നടി മുക്തയും മകളും പങ്കെടുത്ത എപ്പിസോഡാണ് വിവാദമായി മാറിയിരിക്കുന്നത്. മകളെക്കുറിച്ച് മുക്ത പറഞ്ഞ വാക്കുകളാണ് കടുത്ത വിമര്‍ശനങ്ങള്‍ക്ക് പാത്രമായിരിക്കുന്നത്. നിരവധി പേരാണ് ഇതിനെതിരോ സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് എത്തിയിരിക്കുന്നത്.
ഒരു പെണ്‍കുട്ടിയേയും മറ്റൊരു വീട്ടില്‍ ജീവിക്കാനായി മാത്രം വളര്‍ത്തരുതെന്നും അമ്മമാരെ തിരുത്താന്‍ മക്കള്‍ തയ്യാറാകണമെന്നും സോഷ്യല്‍ മീഡിയ പറയുന്നു. ഇതിന് പിന്നാലെ വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും വാര്‍ത്താ വിതരണ വകുപ്പിനും സംഭവത്തെക്കുറിച്ച് തുറന്ന കത്തുമായി സാമൂഹിക പ്രവര്‍ത്തകര്‍ എത്തിയിരുന്നു. സംവിധായകന്‍ ജിയോ ബേബിയടക്കം ഈ തുറന്ന കത്ത് പങ്കുവെക്കുകയുണ്ടായിരുന്നു.

ഇപ്പോഴിതാ ഈ സംഭവത്തില്‍ ഡോക്ടര്‍ വീണ ജെഎസ് പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. സ്റ്റാര്‍ മാജിക്കിന്റെ അവതാരകയായ ലക്ഷ്മി നക്ഷത്രയോട് തനിക്ക് പറയാനുള്ളതെന്ന തരത്തിലാണ് വീണയുടെ കുറിപ്പ്. ഇതാണോ ന്യൂജന്‍ എന്നതിന്റെ നിര്‍വചനം, പിള്ളേര് കേട്ടാല്‍ എടുത്തുടുക്കും. 'ആര്‍ട്ടിസ്റ്റ് ഒക്കെ കല്യാണം കഴിയും വരെയേ ഉള്ളൂ. പിന്നെ വീട്ടമ്മയാ.' എന്നത് ഒരുപക്ഷെ മുക്ത മുക്തയ്ക്കു വേണ്ടി ഉണ്ടാക്കിയ കോപ്പിലെ നിയമം ആയിരിക്കാം. അത് സ്വന്തം കൊച്ചിലേയ്ക്ക് കെട്ടിവെക്കുന്നതിനേക്കാള്‍ വലിയ ദ്രോഹം വേറെയില്ലെന്നും വീണ പറയുന്നു. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ഫ്‌ലവര്‍സ് ടീവി സ്റ്റാര്‍ മാജിക്. ആ അവതാരകയോടാണ് എനിക്ക് മെയിന്‍ ആയി പറയാനുള്ളത് . മുക്ത അത്രയും വൃത്തികേട് പറഞ്ഞത് കേട്ടിട്ടും അവതാരക മുക്തയോട് പറഞ്ഞു. 'ന്യൂ ജനറേഷന്‍ ആണ്. പക്ഷേ സംസാരം ഭയങ്കര matured ആണ്. 'പ്പാ പുല്ലേ. ഇതാണൊടീ നിന്റെ definition for ന്യൂ ജന്‍. പിള്ളേര് കേട്ടാല്‍ നിന്നെ എടുത്തിട്ട് വെട്ടും. ഓട്രീ പുല്ലേ. ഇനി മുക്തയോട്. 'ആര്‍ട്ടിസ്റ്റ് ഒക്കെ കല്യാണം കഴിയും വരെയേ ഉള്ളൂ. പിന്നെ വീട്ടമ്മയാ.' എന്നത് ഒരുപക്ഷെ മുക്ത മുക്തയ്ക്കു വേണ്ടി ഉണ്ടാക്കിയ കോപ്പിലെ നിയമം ആയിരിക്കാം. അത് സ്വന്തം കൊച്ചിലേയ്ക്ക് കെട്ടിവെക്കുന്നതിനേക്കാള്‍ വലിയ ദ്രോഹം വേറെയില്ല.

'ആര്‍ട്ടിസ്റ്റ് ഒക്കെ കല്യാണം വരെ' മതി എന്ന് സ്വന്തം വീട്ടുകാര്‍ പറഞ്ഞു പഠിച്ചതാണെങ്കില്‍ ക്ഷമിക്കുന്നു. കാരണം അതാണല്ലോ സത്യം എന്ന് പലരും കരുതുക. പക്ഷേ അതും ഒരുതരം ശിശുപീഡനം ആണ്. ഇനി 'ആര്‍ട്ടിസ്റ്റ് ഒക്കെ കല്യാണം വരെയേ ഉള്ളൂ' എന്ന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ പറഞ്ഞു പഠിപ്പിച്ചതാണെങ്കില്‍ അതിന്റെ പേരാണ് domestic emotional and financial violence. അതായത് ഭര്‍തൃവീട്ടുകാര്‍ ചെയ്യുന്ന വൈകാരികവും സാമ്പത്തികവുമായ അക്രമം.
Recommended Video

ഇനി മുക്ത പെണ്‍കുട്ടി എന്ന ജന്‍ഡര്‍ പറയാതെ 'കുട്ടികള്‍ ആയാല്‍ ക്ളീനിംങും കുക്കിങ്ങും അറിയണം' എന്ന് പറഞ്ഞാല്‍ പോലും അത് ശെരിയാകില്ല. ഏത് ജന്‍ഡര്‍ ആയാലും ഇതെല്ലാം അറിയണം എന്ന് തന്നെ പറയേണ്ടിവരും. കാരണം അത്രമേല്‍ ജന്‍ഡര്‍ റോളുകള്‍ പെണ്‍കുട്ടികളുടെ പ്രിവിലേജ് ഇല്ലായ്മകളില്‍ പ്രകടമായ നൂറ്റാണ്ടുകള്‍ ആണ് കടന്ന് പോയത്.
For eg: നടി അക്രമിക്കപ്പെട്ട കേസില്‍ എന്തോരം സഹപ്രവര്‍ത്തകരാണ് പ്രതിയെ സപ്പോര്‍ട്ട് ചെയ്തത് എന്ന് പോലും മുക്ത നേരിട്ട് കണ്ടതല്ലേ ??
അതിന്റെ ഒരു മൂലകാരണവേര്‍ഷനെയാണ് താങ്കള്‍ വീണ്ടും ആ സ്റ്റാര്‍ മാജിക് ഷോയില്‍ ആഘോഷിച്ചത്.


Click it and Unblock the Notifications











