കുട്ടിയെ കേള്‍പ്പിക്കാന്‍ കഷ്ടപ്പെട്ട് പാട്ട് പഠിക്കുന്ന പാവം ഗര്‍ഭിണി; ദേവികയെ ട്രോളി വിജയ് മാധവ്
മലയാളികള്‍ക്ക് സുപരിചിതരായ താരദമ്പതിമാരാണ് ദേവിക നമ്പ്യാരും വിജയ് മാധവും. സിനിമകളിലൂടേയും സീരിയലുകളിലൂടേയുമാണ് ദേവിക ശ്രദ്ധ നേടുന്നത്. ഹിറ്റ് പരമ്പരകളിലെ നായികയായാണ് ദേവിക താരമായി മാറുന്നത്. വിജയ് മാധവ് ആകട്ടെ ജനപ്രീയ സംഗീത റിയാലിറ്റി ഷോ ആയ സ്റ്റാര്‍ സിംഗറിലൂടെ താരമായി മാറിയ ഗായകനും. ഇരുവരും തമ്മിലുള്ള വിവാഹം ഈയ്യടുത്തായിരുന്നു നടന്നത്.
ഇപ്പോള്‍ തങ്ങളുടെ ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയാണ് ദേവികയും വിജയും. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ഈ താരദമ്പതിമാര്‍. തങ്ങളുടെ ജീവിതത്തില്‍ നിന്നുമുള്ള രസകരമായ നിമിഷങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ദേവിക ഗര്‍ഭിണിയാണെന്ന വിവരം പങ്കുവെച്ചതും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു.

ഇപ്പോഴിതാ വിജയ് പങ്കുവച്ച പുതിയ വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. കുഞ്ഞിനെ കേള്‍പ്പിക്കാനായി പാട്ടു പഠിക്കുന്ന ദേവികയുടെ വീഡിയോയാണ് വിജയ് പങ്കുവച്ചിരിക്കുന്നത്. മൊബൈലില്‍ നോക്കി പാട്ട് പഠിക്കുന്ന ദേവികയാണ് വീഡിയോയിലുള്ളത്. അഭിനയവും ഡാന്‍സും പോലെ തന്നെ പാട്ട് പാടാനും ദേവികയ്ക്ക് അറിയാം. കുട്ടിയെ പാട്ട് കേള്‍പ്പിക്കാന്‍ കഷ്ടപ്പെട്ട് പാട്ട് പഠിക്കുന്ന ഒരു പാവം ഗര്‍ഭിണിയെന്നാണ് വീഡിയോയ്ക്ക് വിജയ് നല്‍കിയ ക്യാപ്ഷന്‍.

മുമ്പും ദേവികയുടെ പാട്ട് പാടുന്ന വീഡിയോ വിജയ് പങ്കുവച്ചിട്ടുണ്ട്. പാട്ടിലൂടെയാണ് ഇരുവരും ഒരുമിക്കുന്നതും. അഭിനയത്തിനൊപ്പം പാട്ടുമുണ്ട് ദേവികയുടെ കയ്യില്‍. താരം അഭിനയിച്ച പരമ്പരയിലെ പാട്ട് പാടുന്നതിനായി വിജയുടെ പക്കല്‍ പാട്ടു പഠിക്കാന്‍ എത്തിയതായിരുന്നു ദേവിക. അങ്ങനെ ഇരുവരും തമ്മില്‍ സുഹൃത്തുക്കളാവുകയായിരുന്നു. അന്ന് താന്‍ മാഷേ എന്ന് വിളിച്ചാണ് സംസാരിച്ച് തുടങ്ങിയതെന്നും ഇന്നും അങ്ങനെ തന്നെയാണ് വിളിക്കുന്നതെന്നുമാണ് ദേവിക പറയുന്നത്.

ഒരിടയ്ക്ക് വിജയും ദേവികയും വീഡിയോ പങ്കുവെക്കുന്നത് നിര്‍ത്തിയിരുന്നു. ഇതോടെ വീഡിയോ ചെയ്യുന്നത് നിര്‍ത്തിയോ എന്ന് സോഷ്യല്‍ മീഡിയ ചോദിക്കാന്‍ ആരംഭിച്ചു. പിന്നാലെയാണ് ദേവിക ഗര്‍ഭിണിയാണെന്നും അതിന്റെ ബുദ്ധിമുട്ടുകളുള്ളതിനാലാണ് വീഡിയോകള്‍ ചെയ്യാതിരുന്നതെന്നുമാണ് വിജയും ദേവികയും അറിയിച്ചത്. കുട്ടിയ്ക്ക് അമ്മയുടെ സൗന്ദര്യവും അച്ഛന്റെ പാട്ടും കിട്ടണമെന്നാണ് ആഗ്രഹമെന്നാണെന്നാണ് വിജയ് നേരത്തെ പറഞ്ഞത്.
അതേസമയം വിവാഹത്തിന് മുമ്പേ സോഷ്യല്‍ മീഡിയ തങ്ങളുടെ വിവാഹ മോചനം നടത്തിയിരുന്നുവെന്നും ഒരിക്കല്‍ വിജയും ദേവികയും പറഞ്ഞിരുന്നു. വിവാഹ നിശ്ചയത്തിന് പിന്നാലെ താന്‍ ദേവികയോട് ഒന്നുകൂടെ ആലോചിച്ചിട്ട് മതിയെന്ന് പറഞ്ഞിരുന്നുവെന്ന കാര്യം ഒരു അഭിമുഖത്തില്‍ വിജയ് പറഞ്ഞിരുന്നു. എന്നാല്‍ താന്‍ തീരുമാനത്തില്‍ നിന്നും മാറുന്നില്ല എന്നായിരുന്നു ദേവികയുടെ മറുപടി. ഈ സംഭവത്തെക്കുറിച്ച് ഇരുവരും വെളിപ്പെടുത്തിയതോടെയാണ് കല്യാണം ഉപേക്ഷിച്ചെന്ന തരത്തിലുള്ള പ്രചരണം സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ചത്.

തുടക്കത്തില്‍ തങ്ങള്‍ തമാശയായിട്ടായിരുന്നു കണ്ടിരുന്നതെന്നും എന്നാല്‍ പിന്നീട് നേരിട്ട് ആളുകള്‍ വിവാഹം ഉപേക്ഷിച്ചല്ലേയെന്ന് ചോദിക്കാന്‍ ആരംഭിച്ചുവെന്നാണ് വിജയും ദേവികയും പറഞ്ഞത്. എന്തായാലും അതെല്ലാം പിന്നിട്ട് ദേവികയും വിജയും ഒരുമിക്കുകയായിരുന്നു. ഇരുവരുടേയും ആദ്യത്തെ കണ്‍മണിയ്ക്കായി ഇപ്പോള്‍ ആരാധകരും കാത്തിരിക്കുകയാണ്. ജനപ്രീയ നായികയുടേയും ജനപ്രീയ ഗായകന്റേയും കുഞ്ഞിനെ കാണാന്‍ ആരാധകര്‍ക്കും കൊതിയാണ്.


Click it and Unblock the Notifications