മിശ്രവിവാഹം ആയിരുന്നില്ല; കാല് കണ്ടാണ് ഡാഡി മമ്മിയെ വിവാഹം ചെയ്തത്! ഞാനും അതാണ് ചെയ്തത്: ലിന്റു റോണി
കുടുംബ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി ലിന്റു റോണി. നിരവധി ഹിറ്റ് പരമ്പരകളില്‍ ലിന്റു അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട്. സീരിയലുകളിലെ വില്ലത്തി വേഷങ്ങളിലൂടെയാണ് ലിന്റു ശ്രദ്ധ നേടുന്നത്. എന്നാൽ ഇപ്പോൾ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് താരം. വിവാഹശേഷം ലണ്ടനിലേക്ക് പോയതോടെയാണ് ലിന്റു അഭിനയം ഉപേക്ഷിച്ചത്. നാട്ടില്‍ ഇല്ലെങ്കിലും പ്രേക്ഷകർക്കിടയിൽ ലിന്റു ഉണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ലിന്റു. താരത്തിന്റെ യൂട്യൂബ് ചാനല്‍ ആരാധകര്‍ക്കിടയില്‍ പ്രശസ്തമാണ്.
തന്റെ ജീവിതത്തിലെ വിശേഷങ്ങളും സന്തോഷ നിമിഷങ്ങലുമെല്ലാം ലിന്റു ചാനലിലൂടെ പങ്കുവെക്കാറുണ്ട്. ഈയ്യടുത്താണ് ലിന്റു അമ്മയായത്. അതിനു പിന്നാലെ വലിയൊരു പ്രതിസന്ധിയും ലിന്റുവിനും കുടുംബത്തിനും നേരിടേണ്ടി വന്നു. അടുത്തിടെ ലണ്ടനിലെ ഇവരുടെ വീട്ടിൽ മോഷണം നടക്കുകയും സ്വർണമടക്കമുള്ള പല സമ്പാദ്യങ്ങളും നഷ്ടമാവുകയും ചെയ്തു. ഇതേക്കുറിച്ചുള്ള ലിന്റുവിന്റെ വീഡിയോ വൈറലായിരുന്നു. ആ നഷ്ടത്തിൽ നിന്നൊക്കെ കരകയറാനുള്ള ശ്രമത്തിലാണ് നടിയും കുടുംബവും.

അതിനിടെ ലിന്റുവിന്റെ പുതിയൊരു വീഡിയോയും ശ്രദ്ധനേടുകയാണ്. അപ്പയുടെയും അമ്മയുടെയും വിശേഷങ്ങൾ പങ്കുവെച്ചെത്തിയിരിക്കുകയാണ് ലിന്റു. യൂട്യൂബ് ചാനലിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു താരം. 'അപ്പയുടെ പേര് രാജൻ, അമ്മ ലിജി പത്തനാപുരത്തുകാരായ കുടുംബം ഇപ്പോൾ ബാംഗ്ലൂരിൽ സെറ്റിൽഡാണ്', ലിന്റു പറഞ്ഞു തുടങ്ങി.
'ഞങ്ങൾക്ക് മൂന്ന് മക്കളായിരുന്നു. മോന്റെ കാര്യം നിങ്ങൾക്ക് എല്ലാവർക്കും അറിയുന്നതാണ്. പിന്നെ രണ്ടുപെൺമക്കൾ അവർ രണ്ടാളും യുകെയിൽ സെറ്റിൽഡ് ആണ്. രണ്ടുപെൺമക്കളെ കുറിച്ചും ഞങ്ങൾക്ക് ഭയങ്കര അഭിമാനമാണ്. എല്ലാവരും പറയും ആൺമക്കൾ ഇല്ലല്ലോ എന്ന്, പക്ഷേ ഞങ്ങൾക്ക് പെൺകുഞ്ഞുങ്ങൾ പുണ്യമാണ്',ലിന്റുവിന്റെ അച്ഛനും അമ്മയും പറഞ്ഞു.
'ആൺകുട്ടികളെ കിട്ടിയില്ലല്ലോ എന്നോർത്ത് ദുഖമില്ല, പെൺകുഞ്ഞുങ്ങളിലൂടെയാണ് ഓരോ കുടുംബവും മുൻപോട്ട് വന്നിട്ടുള്ളത്. ആൺകുഞ്ഞുങ്ങൾ ഇല്ലെന്നു കരുതി ഒരിക്കലും ഒരു കുടുംബവും വിഷമിക്കരുത്. നമുക്ക് കിട്ടിയ കുഞ്ഞുങ്ങളെ പൊന്നുപോലെ നോക്കുകയാണ് വേണ്ടത്. പലരും ചോദിച്ചിട്ടുണ്ട്, പെൺകുഞ്ഞുങ്ങൾ ആയതുകൊണ്ട് ചിലവിനൊക്കെ എങ്ങനെയാണെന്ന്. പക്ഷേ നമുക്ക് പറയാനുള്ളത്, ഞങ്ങൾക്ക് കിട്ടിയ പുണ്യമാണ് ഈ പെൺമക്കൾ. ലിന്റുവിന്റെ അപ്പയും അമ്മയും അല്ലെ എന്ന് കേൾക്കുന്നത് തന്നെ അഭിമാനമാണ്', അവർ പറഞ്ഞു.
അപ്പനും അമ്മയും ഇന്റർകാസ്റ്റ് മാര്യേജ് ആയിരുന്നില്ലെന്ന് ലിന്റു വ്യക്തമാക്കി. മമ്മിയുടെ കാല് കണ്ടിട്ടാണ് ഡാഡി വിവാഹം കഴിക്കുന്നത്, ഞാനും അതേ പോളിസിയാണ് അച്ചുവിനോട് പറഞ്ഞതും. വീഡിയോ ക്യാമിൽ കാല് കാണണമെന്നാണ് ഞാൻ അച്ചുവിനോട് പറഞ്ഞതെന്ന് ലിന്റു പറഞ്ഞു. എന്തുകൊണ്ട് കാല് കണ്ടുകെട്ടി എന്നതിനെക്കുറിച്ചുള്ള വിശദീകരണവും ലിന്റുവിന്റെ അമ്മ പറയുന്നുണ്ട്.

'ഞങ്ങൾ പാരമ്പര്യമായി ക്രിസ്ത്യൻ ഫാമിലിയാണ്, ഒരിക്കലും ഇന്റർകാസ്റ്റ് അല്ല. ഈ കാലിന്റെ കാര്യം പറയാനുള്ളത് നമ്മൾ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം മാത്രമല്ല വൃത്തിയും വെടിപ്പും കൂടി പഠിപ്പിച്ചു കൊടുക്കേണ്ടതുണ്ട്. മറ്റുള്ളവരോട് ബിഹേവ് ചെയ്യാനും, ബേസിക് ചില മര്യാദകൾ പഠിപ്പിച്ചിട്ട് വേണം ആണായാലും പെണ്ണായാലും കെട്ടിച്ചുവിടാൻ. ഒരാളുടെ കാല് കണ്ടാൽ നമുക്ക് അവരുടെ വൃത്തി മനസ്സിലാകും. ഒരു വീട് പോലെ ഇരിക്കും അവരുടെ മനസ്സ് എന്നാണ് പറയുന്നത്', അമ്മ പറഞ്ഞു.
മകൾ ഗർഭിണിയാകും അവൾക്ക് ഒരു കുഞ്ഞിനെ ലഭിക്കുമെന്ന് തങ്ങൾക്ക് അറിയാമായിരുന്നു എന്നും അച്ഛനും അമ്മയും പറഞ്ഞു. അബ്രഹാമിന്റെ പ്രാർത്ഥന തമ്പുരാൻ കേട്ടതുപോലെ, ലിന്റുവിന് ഒരു കുഞ്ഞിനെ കിട്ടാൻ ഞങ്ങൾ എപ്പോളും പ്രാർത്ഥിക്കുകയിരുന്നു. കാത്തുകാത്താണ് ഒരു തലമുറയെ കിട്ടിയതെന്ന് ഇരുവരും പറഞ്ഞു. 2014 ലാണ് ലിന്റുവും റോണിയും വിവാഹിതരായത്. വിവാഹശേഷവും സീരിയലുകളിലും സിനിമകളിലുമെല്ലാം ലിന്റു അഭിനയിച്ചിരുന്നു. ഭാര്യയാണ് ലിന്റു അവസാനം അഭിനയിച്ച സീരിയൽ. വിജയ് നായകനായ മാസ്റ്റർ ആണ് അവസാനം അഭിനയിച്ച സിനിമ.


Click it and Unblock the Notifications