കൊച്ചിയിൽ സ്വന്തമായൊരു ഫ്ലാറ്റ്! ഒരുപാട് നാളത്തെ സ്വപ്നം യാഥാർഥ്യമായെന്ന് വരദ; ജിഷിൻ എവിടെയെന്ന് ആരാധകർ

കൊച്ചിയിൽ പുതിയ ഫ്ലാറ്റ് വാങ്ങി താമസം തുടങ്ങിയതിന്റെ സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് വരദ

മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് നടി വരദ. സിനിമയിൽ നിന്ന് സീരിയലിലേക്ക് എത്തി തിളങ്ങിയ അപൂർവം താരങ്ങളിൽ ഒരാളാണ് വരദ. 2006 ൽ വാസ്തവം എന്ന ചിത്രത്തിലൂടെയാണ് വരദ സിനിമയിലെത്തുന്നത്. പിന്നീട് യെസ് യുവർ ഹോണർ, മകന്റെ അച്ഛൻ, ഉത്തരാസ്വയംവരം, വലിയങ്ങാടി തുടങ്ങി ഒരുപിടി ശ്രദ്ധേയ സിനിമകളിലും അഭിനയിച്ചിരുന്നു.

എന്നാൽ പതിയെ അവതാരകയായി ടെലിവിഷനിലേക്ക് ചേക്കേറിയ വരദയ്ക്ക് സീരിയലുകളിൽ നിന്നും അവസരങ്ങൾ വരുകയായിരുന്നു. 2012 ൽ സ്നേഹക്കൂട് എന്ന പരമ്പരയിലൂടെയാണ് വരദ പരമ്പരകളിൽ സജീവമാകുന്നത്. പിന്നീട് വിവാദ ചാനലുകളിൽ ശ്രദ്ധേയ പരമ്പരകളുടെ ഭാഗമായി ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു.

ടെലിവിഷനിൽ സജീവമായതിന് ശേഷമായിരുന്നു വരദയുടെ വിവാഹം നടനായ ജിഷിൻ മോഹനെയാണ് വരദ വിവാഹം കഴിച്ചത്. ഓൺ സ്‌ക്രീനിൽ ഒന്നിച്ച താരങ്ങൾ ജീവിതത്തിലും ഒന്നിച്ചപ്പോൾ പ്രേക്ഷകർ അത് ആവേശത്തോടെയാണ് സ്വീകരിച്ചത്. അടുത്ത സുഹൃത്തുക്കളായിരുന്ന ഇവർ 2014 ൽ ആണ് വിവാഹിതരായത്.

അമല എന്ന പരമ്പരയുടെ ചിത്രീകരണത്തിനിടെ പ്രണയത്തിലായ ഇവർ വിവാഹിതരാവാൻ തീരുമാനിക്കുകയായിരുന്നു. ഈ ബന്ധത്തിൽ വരദയ്ക്ക് ഒരു മകനുമുണ്ട്. എന്നാല്‍ അടുത്തിടെയായി ഇരുവരും വേർപിരിഞ്ഞെന്ന സൂചനകളാണ് പുറത്തു വരുന്നത്. മാസങ്ങളായി ഇവർ വേർപിരിഞ്ഞാണ് താമസം.

varada

അതിനിടെ പുതിയൊരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് വരദ. തന്റെ ഏറെ നാളത്തെ സ്വപ്നം യാഥാർഥ്യമായതിന്റെ സന്തോഷമാണ് വരദ പങ്കുവച്ചിരിക്കുന്നത്. കൊച്ചിയിൽ പുതിയ ഫ്ലാറ്റ് സ്വന്തമാക്കി താമസം ആരംഭിച്ചതായാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിൽ വരദ പറയുന്നത്.

ഹൗസ് വാമിങ് 04/03/2023, പുതിയ വീട്, പുതിയ പ്രതീക്ഷകൾ എന്ന് കുറിച്ചു കൊണ്ടാണ് വരദയുടെ പോസ്റ്റ്. 'ഒരുപാട് നാളത്തെ എന്റെ ഒരു സ്വപ്നം ഇന്നലെ യാഥാർഥ്യമായി. കൊച്ചിയിൽ സ്വന്തമായി ഒരു ഫ്ലാറ്റ്. ഒരുപാട് പ്രതീക്ഷകളോടെയും പ്രാർത്ഥനകളോടെയും ഇന്നലെ മുതൽ അവിടെ താമസം തുടങ്ങി. പപ്പയ്ക്കും മമ്മിക്കും എന്റെ ഹൃദയം തൊട്ടുള്ള നന്ദി,'

'അവരില്ലായിരുന്നെങ്കിൽ ഇന്നെനിക്ക് ഇങ്ങനെ നിൽക്കാൻ കഴിയില്ലായിരുന്നു. ഒപ്പം എന്റെ സുഹൃത്തുക്കൾക്ക് നന്ദി പറയുന്നു. എനിക്ക് നൽകിയ മാനസികവും വൈകാരികവുമായ പിന്തുണയ്ക്ക്. എന്റെ കൂടെ കട്ടക്ക് നിന്ന എല്ലാവര്ക്കും ഒരിക്കൽ കൂടി നന്ദി! എല്ലാവരോടും സ്നേഹം. ദൈവത്തിന് നന്ദി,' എന്ന് പറഞ്ഞാണ് വരദയുടെ പോസ്റ്റ്.

വീടിന്റെ പാല് കാച്ചലിന്റെയും വെഞ്ചിരിപ്പിന്റെയുമെല്ലാം ചിത്രങ്ങളും വരദ പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. അച്ഛനും അമ്മയും മകനുമെല്ലാം ചിത്രങ്ങളിൽ ഉണ്ട്. നിരവധി പേരാണ് വരദയ്ക്ക് ആശംസകളുമായി എത്തുന്നത്. പ്രാർത്ഥനയുണ്ടാകുമെന്നും നിരവധി പേർ കമന്റ് ചെയ്യുന്നുണ്ട്. അതേസമയം, ജിഷിനെയാണ് മറ്റു ചിലർ ചോദിക്കുന്നത്. ജിഷിൻ എവിടെ, ഭർത്താവിനെ കണ്ടില്ലല്ലോ എന്നിങ്ങനെയാണ് ചോദ്യങ്ങൾ.

നേരത്തെ ജിഷിനും വരദയും തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ ഒന്നിച്ചുള്ള ചിത്രങ്ങളും വിശേഷങ്ങളും പങ്കുവച്ചിരുന്നു എന്നാൽ ഏറെ നാളായി അതും ഇല്ല. ഇതോടെയാണ് ഇരുവരും പിരിഞ്ഞെന്ന നിഗമനത്തിലേക്ക് ആരാധകർ എത്തിയത്.

varada

എന്നാൽ വേർപിരിഞ്ഞെന്ന വാർത്തകൾ ഇരുവരും നിരസിക്കുകയോ ശരിവെക്കുകയോ ചെയ്തിരുന്നില്ല. എന്നാൽ വാർത്തകൾക്കെതിരെ രണ്ടുപേരും രംഗത്ത് എത്തിയിരുന്നു. സ്വകാര്യ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കരുത് എന്ന വിമർശനവുമായുമാണ് ഇരുവരും രംഗത്ത് എത്തിയത്. അതേസമയം, സോഷ്യൽ മീഡിയയിൽ സ്വന്തം വിശേഷങ്ങൾ ഇരുവരും സജീവമായി പങ്കുവയ്ക്കാറുണ്ട്.

യൂട്യൂബ് വ്‌ളോഗിങ് എല്ലാമായി സജീവമായ വരദ തന്റെ ഒറ്റയ്ക്കുള്ള യാത്രകളുടെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവച്ചിരുന്നു.

Read more about: varada
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X