'ഇങ്ങനൊരു തീരുമാനം എടുക്കുക ഞങ്ങൾക്ക് എളുപ്പമായിരുന്നില്ല, പക്ഷെ ഇത് അനിവാര്യമാണ്'; അപർണയും ജീവയും പറയുന്നു

എന്തുകൊണ്ടാണ് യൂട്യൂബ് ചാനലില്‍ വീഡിയോ പോസ്റ്റ് ചെയ്യാത്തത് എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് അപർണയും ജീവയും

മലയാളികളുടെ ഇഷ്ട താര ദമ്പതികളാണ് ജീവയും അപർണ തോമസും. ടെലിവിഷൻ അവതാരകരായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയവരാണ് ഇരുവരും. ഒരുമിച്ച് ജോലി ചെയ്യുമ്പോഴുള്ള സൗഹൃദം പ്രണയമായി മാറുകയും ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ആയിരുന്നു. പുതു തലമുറ മാതൃകയാക്കുന്ന ദമ്പതികളാണ് ഇരുവരും. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരങ്ങൾ.

യൂട്യൂബിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും ഇരുവരും തങ്ങളുടെ വിശേഷങ്ങൾ പങ്കുവച്ച് എത്താറുണ്ട്. അപര്‍ണ തോമസ് എന്ന യൂട്യൂബ് ചാനലിലൂടെ ആയിരുന്നു വിശേഷങ്ങൾ പങ്കുവച്ചിരുന്നത്. തങ്ങളുടെ കുടുംബ വിശേഷങ്ങളും യാത്രാ വിശേഷങ്ങളും ഒക്കെയാണ് ഇവർ പങ്കുവയ്ക്കാറുള്ളത്. ഇതിനു പുറമെ നിരവധി വെറൈറ്റി വീഡിയോകളും ഇവർ ഇടാറുണ്ട്.

പുതിയ വീഡിയോകൾ ഒന്നും വന്നിരുന്നില്ല

എന്നാല്‍ കഴിഞ്ഞ ഒരു മാസമായി അപര്‍ണയുടെ യൂട്യൂബ് ചാനലിൽ പുതിയ വീഡിയോകൾ ഒന്നും തന്നെ വന്നിരുന്നില്ല. അടുത്തിടെ ഇവർ ഒരു കശ്മീർ യാത്ര നടത്തിയിരുന്നു. സുഹൃത്തുക്കളായ കുക്കുവിനും ദീപയ്ക്കും ഒപ്പമായിരുന്നു യാത്ര. എന്നാൽ ഇതിനെ കുറിച്ചൊന്നും യൂട്യൂബിൽ പങ്കുവച്ചിരുന്നില്ല. അവരുടെ വീഡിയോയിലും അപര്‍ണയെയും ജീവയെയും കാണാന്‍ സാധിച്ചിരുന്നില്ല.

അതോടെ അപര്ണയ്ക്കും ജീവിയ്ക്കും എന്ത് പറ്റിയെന്ന ചോദ്യങ്ങളുമായി ആരാധകരും രംഗത്ത് എത്തിയിരുന്നു. ഇരുവരും യൂട്യൂബിൽ നിന്ന് ചെറിയ ബ്രേക്ക് എടുത്തിരിക്കുകയാണ് കാരണം അവർ തന്നെ പറയും എന്നായിരുന്നു കുക്കുവും ദീപയും ഇതിനോട് പ്രതികരിച്ചത്. ഇതോടെ ഇരുവരും തമ്മിൽ പ്രശ്‍നങ്ങൾ ഉണ്ടോയെന്ന് ഉൾപ്പെടെ ചോദ്യങ്ങൾ വന്നിരുന്നു.

പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കാത്തതിനാൽ

ഇപ്പോഴിതാ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജീവയും അപര്‍ണയും. യൂട്യൂബ് പാർട്ണറുമായി ഉണ്ടായ ചില പ്രശ്നങ്ങളുടെ പേരിലാണ് വീഡിയോ വരാതിരുന്നതെന്നും ആ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കാത്തതിനാൽ തങ്ങൾ ചാനൽ അവസാനിപ്പിക്കുകയാണ് എന്നും അറിയിച്ചിരിക്കുകയാണ് അപർണ. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

പ്രധാനപ്പെട്ട ഒരു കാര്യം

'പ്രിയപ്പെട്ട ഇന്‍സ്റ്റ, യൂട്യൂബ് കുടുംബാഗങ്ങളെ, ഞങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട ഒരു കാര്യം നിങ്ങളുമായി പങ്കുവയ്ക്കാനുണ്ട്. ഈ കഴിഞ്ഞ കാലമത്രയും നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പം നിന്നു, തുടര്‍ന്ന് അങ്ങോട്ടും അത് അങ്ങനെ തന്നെ ഉണ്ടാവും എന്ന് വിശ്വസിക്കുന്നു. നിര്‍ഭാഗ്യവശാല്‍ അപര്‍ണ തോമസ് എന്ന ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഇനി ആക്ടീവ് ആയിരിക്കുന്നതല്ല. ഒരു പുതിയ വീഡിയോയും ഇനി ആ ചാനലില്‍ അപ്ലോഡ് ചെയ്യില്ല'

പരിഹാരം കാണാന്‍ സാധിക്കാത്തതിനാൽ

'കഴിഞ്ഞ കുറച്ച് കാലങ്ങളായി ഞങ്ങളുടെ ചാനല്‍ പാര്‍ട്ണറുമായി ചെറിയ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അതിന് നല്ല രീതിയിലുള്ള ഒരു പരിഹാരം കാണാന്‍ സാധിക്കാത്തതിനാലാണ് ചാനല്‍ അവസാനിപ്പിക്കാം എന്ന തീരുമാനത്തിലേക്ക് ഞങ്ങൾ എത്തിയത്. ഇനിയൊരു ചാനല്‍ ആരംഭിക്കുമോ ഇല്ലയോ എന്നൊന്നും ഞങ്ങള്‍ക്ക് പറയാന്‍ സാധിക്കില്ല. പക്ഷെ ഞങ്ങള്‍ ഇനി എന്നെങ്കിലും ആരംഭിക്കുകയാണെങ്കിൽ ഇതുവരെ നിങ്ങൾ തന്നതിൽ അധികം പിന്തുണയും സ്‌നേഹവും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.'

ഈ തീരുമാനം അത്ര എളുപ്പമായിരുന്നില്ല

'അതേസമയം ഇന്‍സ്റ്റഗ്രാമില്‍ ഞങ്ങള്‍ വളരെ ആക്ടീവ് ആയിരിക്കും എന്ന ഉറപ്പ് നല്‍കുന്നു. ഇതിലൂടെ നിങ്ങൾക്ക് ഞങ്ങളുമായി ബന്ധപ്പെടാം. ഞങ്ങൾ നിങ്ങളെ എന്റർടൈൻ ചെയ്യുന്നത് തുടരുകയും ചെയ്യും. ഈ തീരുമാനം എടുക്കുക ഞങ്ങളെ സംബന്ധിച്ച് അത്ര എളുപ്പമായിരുന്നില്ല, പക്ഷെ ഇത് അനിവാര്യമാണ്. നിങ്ങള്‍ എന്നും ഞങ്ങൾക്ക് പിന്തുണയോട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, നന്ദി' എന്നായിരുന്നു ഇവർ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.

അതേസമയം, പുതിയ ചാനൽ ആരംഭിക്കണമെന്നും എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും നിരവധിപേർ കമന്റ് ചെയ്തിട്ടുണ്ട്. ബിഗ് ബോസ് മത്സരാർത്ഥി ആയിരുന്ന റിയാസ് സലിം ഉൾപ്പെടെയുള്ള താരങ്ങളും അപർണയ്ക്കും ജീവയ്ക്കും പിന്തുണ അറിയിച്ചിട്ടുണ്ട്.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X