ഇത് ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടതാകാൻ പോകുന്നത്; പുതിയ സന്തോഷം പങ്കുവച്ച് ജീവയും അപർണയും

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരദമ്പതികളാണ് ജീവ ജോസഫും അപര്‍ണ തോമസും. ടെലിവിഷന്‍ അവതാരകരായി എത്തിയാണ് ഇവർ പ്രേക്ഷകർക്ക് പരിചിതരാകുന്നത്. ഒരുമിച്ച് ജോലി ചെയ്യുന്നതിനിടയിലാണ് ഇരുവരും പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. കഴിഞ്ഞ ഏഴ് വർഷത്തിലേറെയായി സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് അപർണയും ജീവയും. ഇവരുടെ വിശേഷങ്ങളെല്ലാം വളരെയധികം ശ്രദ്ധനേടാറുണ്ട്.

യൂട്യൂബിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയുമാണ് ഇരുവരും വിശേഷങ്ങൾ പങ്കുവയ്ക്കാറുള്ളത്. അപർണയുടെ പേരിലാണ് യൂട്യൂബ് ചാനലുള്ളത്. എന്നാൽ വീഡിയോകളിലെല്ലാം ജീവയും ഒപ്പമുണ്ടാകാറുണ്ട്. കണ്ടന്റ് ക്രിയേഷന്‍ ഏറെയിഷ്ടമുള്ള ജോലിയാണെന്ന് അപര്‍ണ മുൻപ് പറഞ്ഞിട്ടുണ്ട്. വീട്ടിലെ വിശേഷങ്ങളും യാത്രകളും കരിയറിലെ കാര്യങ്ങളെക്കുറിച്ചുമെല്ലാം ഇവര്‍ വീഡിയോകളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Aparna Thomas, Jeeva Joseph

ഇടക്കാലത്ത് ഇരുവരും യൂട്യൂബിൽ നിന്നും മാറി നിന്നിരുന്നു. ഇവരുടെ വീഡിയോകൾ കൈകാര്യം ചെയ്തിരുന്ന ടീമുമായി ഉണ്ടായ ചില അഭിപ്രായഭിന്നതകളെ തുടർന്നായിരുന്നു ഇത്. അതിനു ശേഷം ഏതാനും മാസങ്ങൾക്ക് മുൻപാണ് പുതിയ ചാനലുമായി ഇവർ എത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് പുതിയ ചാനലും ഹിറ്റായി മാറിയിരുന്നു. രണ്ടാം ചാനലിനും തുടക്കത്തിൽ തന്നെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇതിന് ആരാധകർക്കെല്ലാം നന്ദി പറഞ്ഞ് ജീവയും അപർണയും എത്തിയിരുന്നു.

ഇപ്പോഴിതാ പുതിയൊരു സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് ജീവയും അപർണയും. അടുത്തിടെയായിരുന്നു ഇരുവരും അസർബൈജാനിലേക്ക് യാത്ര പോയിരുന്നു. അതിന്റെ വിശേഷങ്ങൾക്ക് പിന്നാലെയാണ് പുതിയ സന്തോഷവാർത്ത പങ്കുവെച്ചിരിക്കുന്നത്. മറ്റൊന്നുമല്ല പുതിയ ചാനലിന് സില്‍വര്‍ പ്ലേ ബട്ടണ്‍ കിട്ടിയ സന്തോഷമാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്.

'ഞങ്ങളുടെ ജീവിതത്തിലെ രണ്ടാമത്തെ യൂട്യൂബ് ചാനല്‍ സില്‍വര്‍ പ്ലേ ബട്ടൺ ആണ് ഇത്. ഇതാണ് ഞങ്ങള്‍ക്കേറ്റവും പ്രിയപ്പെട്ടതാവാന്‍ പോവുന്നത്. അതുകൊണ്ട് തന്നെ ഇത് ഞങ്ങള്‍ ഇന്റര്‍നാഷണലി അണ്‍ബോക്‌സ് ചെയ്യാന്‍ പോവുകയാണ്. ആരുമില്ലാത്ത വിജനമായൊരു സ്ഥലത്ത് വെച്ചാണ് ഇത് അണ്‍ബോക്‌സ് ചെയ്യുന്നത്', അസർബൈജാനിലെ ആരുമില്ലാത്ത ഒരു റോഡിൽ നിന്നും സിൽവർ പ്ലേ ബട്ടൺ കാണിച്ചു കൊണ്ട് ജീവയും അപർണയും പറഞ്ഞു.

'ഇത് ഞങ്ങളുടെ ഹാര്‍ഡ് വര്‍ക്ക് എന്നതിലുപരി നിങ്ങളായിട്ട് തന്ന സമ്മാനമാണ്. ആദ്യത്തെ ചാനല്‍ തുടങ്ങിയ സമയത്ത് എന്നും വീഡിയോ ചെയ്യുന്നു, കഷ്ടപ്പെട്ട് വീഡിയോ എടുക്കുന്നു, അങ്ങനെയൊക്കെ ആയിരുന്നു. അതെന്ന് പറഞ്ഞാല്‍ നമ്മള്‍ ഒരു ലെവലില്‍ എത്തിയിട്ട് നമ്മുടെ കൈയ്യില്‍ നിന്നും പോയി. പിന്നെ നമ്മള്‍ റീസ്റ്റാര്‍ട്ട് ചെയ്യുന്നു, അതിന് നിങ്ങള്‍ തന്ന സ്‌നേഹവും പിന്തുണയുമാണ് ഈ നേട്ടം',

Aparna Thomas, Jeeva Joseph

'ഇത് നിങ്ങളുടെ മുന്നില്‍ വെച്ച് ഓപ്പണ്‍ ചെയ്യണമെന്നുണ്ടായിരുന്നു. ഇതാദ്യമായാണ് നടുറോഡില്‍ വെച്ച് ഇത് ഓപ്പണ്‍ ചെയ്യുന്നത്. പല രീതിയില്‍ നിങ്ങൾ ഇത് കണ്ടിട്ടുണ്ടാവും, ഇങ്ങനെയൊരു അവസരം ലഭിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്', ജീവയും അപർണയും പറഞ്ഞു. തുടർന്ന് ട്രിപ്പിലെ വിശേഷങ്ങള്‍ ഇനിയും തീര്‍ന്നിട്ടില്ല. ഒരുപാട് വിശേഷങ്ങള്‍ ഇനിയും കാണിക്കാനുണ്ടെന്നും പറഞ്ഞാണ് ജീവയും അപര്‍ണയും വീഡിയോ അവസാനിപ്പിച്ചത്.

പ്രേക്ഷകരുടെ സ്‌നേഹത്തിന് എങ്ങനെ നന്ദി പറഞ്ഞാലും മതിയാവില്ല, എന്നും ഈ പിന്തുണയും സ്‌നേഹവും ഞങ്ങളോടൊപ്പമുണ്ടാവണമെന്നും ഇരുവരും പറഞ്ഞു. നിരവധി പേരാണ് ഇവരുടെ വീഡിയോക്ക് താഴെ കമന്റുകളുമായി എത്തുന്നത്. ഇത് നിങ്ങള്‍ അര്‍ഹിക്കുന്നത് തന്നെയാണെന്നാണ് ആരാധകർ കമന്റ് ചെയ്തത്. ഏകദേശം ഒരുലക്ഷത്തിലധികം സബ്സ്ക്രൈബേർസ് ആണ് ഇവരുടെ പുതിയ ചാനലിന് ഉള്ളത്. ഏകദേശം അഞ്ച് ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് ഉള്ള ചാനലാണ് ഇവർക്ക് നഷ്ടമായത്.

More from Filmibeat

Read more about: jeeva
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X