For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കടബാധ്യത തീർക്കാൻ വൃക്ക വിൽക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടുണ്ട്, ഉറക്കമില്ലാത്ത രാത്രികളായിരുന്നു': മഞ്ജു

  |

  മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടി മഞ്ജു പത്രോസ്. ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ മിനിസ്‌ക്രീനിൽ എത്തിയ മഞ്ജു ഇന്ന് സിനിമയിലും സീരിയലിലുമൊക്കെ നിറ സാന്നിധ്യമാണ്. നേരത്തെ ബിഗ് ബോസ് മലയാളം സീസണ്‍ 2 വിലും മത്സരാര്‍ത്ഥിയായി മഞ്ജു എത്തിയിരുന്നു.

  വെറുതെ അല്ല ഭാര്യ എന്ന ഷോയിലൂടെയാണ് മഞ്ജു ആദ്യമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ഭർത്താവ് സുനിച്ചനൊപ്പം പങ്കെടുത്ത മഞ്ജു ഷോയിലെ ശ്രദ്ധനേടിയ മത്സരാർഥികളിൽ ഒരാളായിരുന്നു. അവിടെ നിന്ന് മറിമായം എന്ന ഹാസ്യ പരമ്പരയിലേക്ക് എത്തിയ മഞ്ജു തന്റെ അഭിനയമികവ് അവിടെ തെളിയിക്കുകയായിരുന്നു. പിന്നാലെ സിനിമയിൽ നിന്നും മഞ്ജുവിനെ തേടി അവസരങ്ങൾ എത്തി.

  Also Read: 'വേർപിരിയലിന് കാരണം രണ്ടുപേർ തമ്മിലുള്ള തെറ്റിദ്ധാരണകൾ തന്നെയാവണം എന്നില്ല'; വീണ നായരുടെ പോസ്റ്റ് വൈറൽ

  ടമാര്‍ പഡാര്‍, ജിലേബി, മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, തൊട്ടപ്പന്‍, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് മഞ്ജു. അതിൽ മോഹൻലാൽ നായകനായ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോൾ ടെലിവിഷൻ പരമ്പരകളിൽ സജീവമാണ് മഞ്ജു. ബ്ലാക്കീസ് എന്ന ഒരു യൂട്യൂബ് ചാനലും മഞ്ജുവിനുണ്ട്. യാത്ര വിശേഷങ്ങളാണ് മഞ്ജു ചാനലില്‍ കൂടുതലായും പങ്കുവയ്ക്കാറുള്ളത്.

  ബിഗ് ബോസ് ഷോയിലൂടെ മഞ്ജു തന്റെ ജീവിതത്തെ കുറിച്ചും കുടുംബം നേരിട്ട പ്രതിസന്ധികളെ കുറിച്ചുമെല്ലാം തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ, കടബാധ്യത കാരണം വൃക്ക വില്കുന്നതിനെ കുറിച്ച് പോലും തങ്ങൾ ആലോചിച്ചിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് മഞ്ജു പത്രോസ്. ഫ്‌ളവേഴ്‌സ് ടിവിയിലെ ഒരു കോടി ഷോയില്‍ പങ്കെടുക്കുന്നതിനിടെയാണ് മഞ്ജു ഇക്കാര്യം പറഞ്ഞത്. കടങ്ങൾ തീർക്കാനാണ് ബിഗ് ബോസിൽ പോയതെന്നും മഞ്ജു പറയുന്നുണ്ട്. മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ.

  'എങ്ങനെയെങ്കിലും കട ബാധ്യതകള്‍ തീര്‍ന്ന് കിട്ടിയാല്‍ മതി എന്നായിരുന്നു അപ്പോഴത്തെ ആഗ്രഹം. രാത്രി ഉറക്കമൊന്നും ഉണ്ടാവില്ല. ആ സമയത്താണ് ഒരു പത്ര പരസ്യത്തില്‍ കിഡ്‌നി ആവശ്യമുണ്ട് എന്ന പരസ്യം കാണുന്നത്. അപ്പോൾ ഞാൻ ഓർത്തു രണ്ട് കിഡ്‌നിയുണ്ടല്ലോ, ഒന്ന് വിറ്റാലും പ്രശ്‌നങ്ങൾ തീർത്ത് സ്വസ്തമായി ജീവിക്കാമല്ലോ സുനിച്ച എന്ന് ഞാന്‍ പറഞ്ഞു. അത്രയധികം മോശമായിരുന്നു അവസ്ഥ,'

  Also Read: സാരിയിൽ സുന്ദരിയാണെന്ന് എല്ലാവരും പറയും പക്ഷേ എനിക്ക് ഇഷ്ടമല്ല, വസ്ത്രത്തിലാണ് കൂടുതൽ ശ്രദ്ധ: ഹണി റോസ്

  'കറന്റ് ബില്‍ അടയ്ക്കാന്‍ പോലും പൈസ ഉണ്ടാവാറില്ല. അവസാനം അവര് വന്ന് ഫ്യൂസ് ഊരി കൊണ്ട് പോയാല്‍ എവിടെ നിന്ന് എങ്കിലും കടം വാങ്ങി പോയി അടയ്ക്കും. ചില ദിവസങ്ങളിൽ ഇരുട്ടിൽ ആയിരിക്കും. മോന് അന്ന് മൂന്ന് വയസ്സ് ആണ് പ്രായം. വീട്ടില്‍ അവിടെയും ഇവിടെയും എല്ലാം പരതി കിട്ടിയപ്പോൾ ഒരിക്കൽ കിട്ടിയത് 23 രൂപയാണ്. അതുകൊണ്ട് ഒരാഴ്ചയോളം കഴിച്ചു കൂട്ടിയിട്ടുണ്ട്. വീട്ടില്‍ നിന്ന് പുറത്തിറങ്ങിയാല്‍ എന്തെങ്കിലും ചെലവ് വരുമോ എന്ന് ആലോചിച്ച് പുറത്തേക്കും ഇറങ്ങില്ലായിരുന്നു,'

  'കഷ്ടപ്പാടുകള്‍ ഒന്നും എന്നെ അറിയിക്കാതെയാണ് അച്ഛനും അമ്മയും വളർത്തിയത്. അമ്മ തയ്ച്ചും ചവിട്ടിയും, അച്ഛന്‍ ജോലിക്ക് പോയുമാണ് എന്റെ കല്യാണം നടത്തിയത്. കല്യാണം കഴിഞ്ഞിട്ടും ഞാനവര്‍ക്ക് ഒന്നും കൊടുത്തിരുന്നില്ല. എന്നിട്ട് വീണ്ടും പോയി അവരോട് പണം ചോദിക്കുന്നത് ശരിയാണ് എന്ന് എനിക്ക് തോന്നിയില്ല. അതുകൊണ്ടാണ് തന്നെ എത്ര കഷ്ടപ്പാടുകള്‍ ഉണ്ടായിട്ടും ഞാൻ വീട്ടില്‍ അറിയിച്ചില്ല,'

  'എട്ട് ലക്ഷം രൂപയോളം വരുന്ന കടം വീട്ടാനാണ് ഞാന്‍ ബിഗ് ബോസിലേക്ക് പോയത്. സീരിയലില്‍ നിന്ന് കിട്ടുന്ന പ്രതിഫലം ഒന്നിനും തികയുന്നില്ലായിരുന്നു. ബിഗ് ബോസില്‍ നിന്ന് ഒരാഴ്ച കൊണ്ട് പോരും എന്നാണ് കരുതിയത്. പക്ഷെ 49 ദിവസം അവിടെ കഴിഞ്ഞു. ബിഗ് ബോസ് കാരണം സാമ്പത്തികമായി എനിക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞു. എന്നാൽ ഷോയിൽ പോയ ശേഷം സിനിമകളിൽ അവസരം ലഭിക്കാതെ ആയി,' മഞ്ജു പറഞ്ഞു.

  Read more about: bigg boss malayalam
  English summary
  Viral: Bigg Boss Fame Manju Pathrose Opens Up She Thought About Selling Her Kidneys To Settle Her Debts
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X