ഉണ്ണി മുകുന്ദൻ വിഷയത്തിലടക്കം ശാലു പറഞ്ഞത് ശരിയാണ്; എന്നോട് ചെയ്തത് ഇതാണ്!, റോബിനെതിരെ മുൻ സുഹൃത്ത്

ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ വ്യാജ വീഡിയോ ചമച്ച് ആരാധാകരെ പറ്റിക്കാൻ ശ്രമിച്ചു എന്ന ആരോപണവുമായെത്തിയ മുൻ സുഹൃത്ത് പുതിയ ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ്

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ജനപിന്തുണ ലഭിച്ച മത്സരാർഥിയാണ് റോബിൻ രാധാകൃഷ്‌ണൻ. സഹ മത്സരാർത്ഥിയെ കയ്യേറ്റം ചെയ്തതിന്റെ ഷോയിൽ നിന്ന് പുറത്തായ റോബിൻ കേരളത്തിൽ എത്തിയതോടെ തരംഗമായി മാറുകയായിരുന്നു. ബിഗ് ബോസ് സീസൺ 4 അവസാനിച്ചിട്ട് മാസങ്ങൾ ഏറെ ആയെങ്കിലും ഇന്നും ചർച്ചയാവുകയാണ് റോബിൻ എന്ന പേര്.

ദിവസങ്ങൾക്ക് മുൻപാണ് ആരതി പൊടിയുമായുള്ള റോബിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. ബിഗ് ബോസിൽ നിന്ന് ലഭിച്ച താര പരിവേഷത്തിൽ ജീവിതത്തിൽ പുതിയ ഒരു ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ നിരവധി ആരോപണങ്ങളാണ് താരത്തിന്റെ പേരിൽ വരുന്നത്.

robin radhkrishnan

കഴിഞ്ഞ ദിവസമാണ് റോബിൻ മുൻ സുഹൃത്തായ ശാലു പേയാട് താരത്തിനെതിരെ വലിയ ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് നിങ്ങളുടെ കയ്യിൽ തെളിവുകൾ ഉണ്ടെങ്കിൽ പോയി കേസ് കൊടുക്ക് എന്ന പറഞ്ഞ് റോബിൻ വീഡിയോ പങ്കുവച്ചത്. ഇതിനെല്ലാം പിന്നാലെയാണ് മുൻപ് റോബിന്റെ സുഹൃത്തായിരുന്ന ആരവും ഗുരുതരമായ ആരോപണങ്ങളുമായി എത്തിയത്.

വ്യാജ കണ്ടന്റുണ്ടാക്കി റോബിൻ പ്രേക്ഷകരെ വഞ്ചിക്കാൻ ശ്രമിച്ചുവെന്നാണ് തെളിവ് സഹിതം പുറത്തുവിട്ട് ആരവ് ആരോപിച്ചത്.ഹോട്ടൽ മുറിയിൽ നിന്ന് അസ്വസ്ഥത പ്രകടിപ്പിച്ച് ബാത്‌റൂമിൽ പോയി ഛർദ്ദിക്കുന്നതായുള്ള റോബിന്റെ വീഡിയോ ആണ് ആരവ് പുത്തുവിട്ടത്. അതിലെ സംഭാഷങ്ങളിൽ നിന്നൊക്കെ തന്നെ വ്യാജ വീഡിയോ ഉണ്ടാകാനുള്ള ശ്രമം തന്നെ ആയിരുന്നു അതെന്ന് വ്യക്തമായിരുന്നു.

ഇപ്പോഴിതാ ഒരു സ്ത്രീയെ ഉപയോഗപ്പെടുത്തി തന്നെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചെന്നും പറയുകയാണ് ആരവ്. യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് ആരവ് ഇങ്ങനൊരു ആരോപണം നടത്തിയിരിക്കുന്നത്.

ശാലു പേയാടിന്റെ വീഡിയോ വന്നതോട് കൂടിയാണ് ഇതിന്റെയെല്ലാം തുടക്കം. ശാലു പേയാട് പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണ്. ഇക്കാര്യങ്ങളെല്ലാം നേരിട്ട് കേട്ട് ബോധിച്ച ഒരാളാണ് ഞാനും. ഇത്തരം ആരോപണം വരുമ്പോൾ കൃത്യമായ മറുപടി നൽകേണ്ടത് അത്യാവശ്യമാണ്. അയാളുടെ കാര്യം നോക്കി അയാൾ പോവട്ടെ എന്നൊന്നും പറയേണ്ട ആവശ്യമില്ല.

അന്ന് മാപ്പ് പറഞ്ഞതിന് പിന്നിലുള്ള കാര്യങ്ങൾ ശാലു പേയാടും വ്യക്തമാക്കേണ്ടതുണ്ട്. പൊതുജനത്തിനു അതും അറിയേണ്ടതുണ്ട്. ഏത് ഫ്രണ്ടാണ് കോംപ്രമൈസിന് വന്നതെന്നും എന്തുകൊണ്ടാണ് ഇടനിലക്കാരനായി നിന്നതെന്നും പറയണം.

റോബിൻ രാധാകൃഷ്ണൻ വിപിയെ വിളിച്ച് ശാലു പേയാടിനെ പേടിപ്പിക്കാൻ പറയുന്ന ഒരു വീഡിയോ പുറത്ത് വന്നിട്ടുണ്ട്. അത് എങ്ങനെ പുറത്ത് വന്നു എന്ന് പറയേണ്ടത് കുടെ നിന്ന ആ വ്യക്തിയാണ്. ഇതിനെല്ലാം ഇടയിൽ ഇടനിലക്കാരനായി നിന്നത് മൂപ്പൻ എന്ന് പറയുന്ന ശരത്താണെന്നാണ് വിപി പറഞ്ഞത്. ഈ ഇടനിലക്കാരൻ ഫ്രണ്ടും നല്ല രീതിയിൽ ശാലു പേയാടിനെ പേടിപ്പിച്ച് വീഡിയോ ചെയ്യിക്കുകയായിരുന്നു.

പ്രിയദർശൻ സാറിന്റെ ഒരു വർക്കുമായി ബന്ധപ്പെട്ട് നിൽക്കുമ്പോൾ ഒരു സ്ത്രീ ഇത്തരമൊരു ആരോപണവുമായി ലൊക്കേഷനിലേക്ക് വന്ന് കയറുകയാണെങ്കിൽ അങ്ങേരുടെ സിനിമ ജീവിതത്തിൽ തന്നെ വലിയ രീതിയിലുള്ള പ്രശ്നം ഉണ്ടാവും. ആ ഒരു പേടിപ്പുറത്താണ് പുള്ളി മാപ്പ് അപേക്ഷിച്ചുകൊണ്ടുള്ള വീഡിയോ ചെയ്തതെന്നാണ് പറയുന്നത്. ആ വീഡിയോ ആണ് റോബിൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്

ഇതേ കാര്യമാണ് എന്റെ കാര്യത്തിലും സംഭവിച്ചത്. എന്നെ പേടിപ്പിക്കാൻ വേണ്ടി ഒരു ഡബ്ബിങ് ആർട്ടിസ്റ്റിന് രണ്ടായിരം രൂപ കൊടുത്ത്, എനിക്കെതിരെ സംസാരിച്ച് ആ വീഡിയോ പുറത്ത് വിട്ട് എന്നെ തകർക്കാൻ നോക്കി. ആ സമയത്ത് ഞാൻ പേടിച്ച് പോയി. എന്നാൽ ഇപ്പോൾ എനിക്ക് യാതൊരു പേടിയില്ല. ഇതുപോലെ നൂറ് നൂറ് കാര്യങ്ങൾ വരും. ഒഴിവാക്കാൻ ഒരു സ്റ്റോറിയിട്ട് നിർത്തിക്കോളാൻ പറഞ്ഞതായും ആരവ് പറയുന്നുണ്ട്.

robin

തെളിവുണ്ടോയെന്നാണ് എല്ലാവരും ചോദിക്കുന്നത്. കൂട്ടുകാരൻ ആയതുകൊണ്ട് അവന്റെ ഫോൺറെക്കോർഡൊന്നും നമ്മൾ സൂക്ഷിക്കില്ലല്ലോ. തെളിവ് എടുത്താൽ പേഴ്സണൽ ചാറ്റ് പുറത്ത് വിട്ടു എന്ന് പറയും, തെളിവ് ഇല്ലെങ്കിൽ പറയുന്നതിൽ എന്തെങ്കിലും അർത്ഥമുണ്ടോയെന്ന് ചോദിക്കും. ആ സാഹചര്യത്തിലാണ് തെളിവ് ഒപ്പിക്കാൻ അവരുടെ ആവശ്യത്തിന് വഴങ്ങിയത്. അങ്ങനെ അവർ പറഞ്ഞ പ്രകാരമുള്ള കാര്യം ഇൻസ്റ്റഗ്രാമിൽ 24 മണിക്കൂർ സ്റ്റോറിയായി ഇട്ടു.

ഉണ്ണി മുകുന്ദൻ വിഷയത്തിൽ അടക്കം ശാലുപേയാട് പറഞ്ഞത് ശരിയാണ്. അതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അവർ മൂന്ന് പേർക്ക് മാത്രമേ അറിയൂ. ഇതിനെല്ലാം കൂടി മറുപടി പറയണം. ഒരു കാര്യത്തിനുമില്ലാതെ എന്നെ ഇതിലേക്ക് വലിച്ചിട്ട് ജീവിതം കൂട്ടിച്ചോറാക്കാൻ ശ്രമിച്ചെന്നും ആരവ് പറയുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X