For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരതി എനിക്ക് പറ്റിയ ആളാണെന്ന് മനസിലായത് അപ്പോഴാണ്; ഒരിക്കൽ എല്ലാം വിട്ടേക്കൂ എന്ന് പറഞ്ഞതാണ്: റോബിൻ പറയുന്നു

  |

  ബിഗ് ബോസ് സീസൺ 4 ലൂടെ കേരളത്തിൽ താരമായി മാറിയ വ്യക്തിയാണ് റോബിൻ രാധാകൃഷ്‌ണൻ. വലിയ ആരാധകവൃന്ദമാണ് താരത്തിന് ഇന്ന് ഉള്ളത്. റോബിനെ പോലെ തന്നെ റോബിന്റെ ഭാവി വധു ആരതി പൊടിയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. അടുത്തിടെ ഇവരുടെ പെണ്ണുകാണൽ കഴിഞ്ഞിരുന്നു.

  ബിഗ് ബോസിന് ശേഷം നൽകിയ ഒരു അഭിമുഖത്തിനിടെയാണ് റോബിനും ആരതിയും പരിചയപ്പെടുന്നത്. അവിടെ തുടങ്ങിയ സൗഹൃദമാണ് ഇപ്പോൾ വിവാഹത്തിലേക്ക് എത്തിയിരിക്കുന്നത്. അടുത്ത മാസം എന്ഗേജ്‌മെന്റ് ഉണ്ടാകുമെന്നാണ് താരങ്ങൾ അറിയിച്ചിരിക്കുന്നത്. അതിനിടെ ഇപ്പോഴിതാ, ഒരുമിച്ച് ഒരു അഭിമുഖത്തിൽ എത്തിയിരിക്കുകയാണ് ഇരുവരും.

  Also Read: 'അവരൊക്കെയുള്ളതുകൊണ്ട് ഹറാമാണെന്ന് പറഞ്ഞ് അകത്ത് കയറിയില്ല'; ആരാധകനെക്കുറിച്ച് ലക്ഷ്മി നക്ഷത്ര പറഞ്ഞത്!

  തങ്ങളുടെ വിവാഹത്തെ കുറിച്ചും സോഷ്യൽ മീഡിയ വിമർശനങ്ങളെയും ട്രോളുകളെ കുറിച്ചുമെല്ലാം ഇരുവരും സംസാരിക്കുന്നുണ്ട്. ബിഹൈൻഡ്‌വുഡ്സ് ഐസിലാണ് പെണ്ണുകാണൽ ചടങ്ങിന് ശേഷമുള്ള ഇവരുടെ ആദ്യ അഭിമുഖം.

  'ജൂലൈ എട്ടിനായിരുന്നു ഞങ്ങളുടെ അഭിമുഖം. അത് കഴിഞ്ഞിട്ട് ആറ് മാസമായി. കോണ്ടക്ട് ഉണ്ടായിരുന്നു. ആറ് മാസം സമയം വേണമെന്ന് പറഞ്ഞിരുന്നു. ആ സമയം കൊടുത്തു. ഫെബ്രുവരിയിൽ എൻഗേജ്‌മെന്റ് പ്ലാൻ ചെയ്തിരുന്നത് കൊണ്ട് വീട്ടുകാർ ഔദ്യോഗികമായി വന്ന് പെണ്ണ് കണ്ടു. ഇനി ഡേറ്റ് തീരുമാനിച്ച് എൻഗേജ്‌മെന്റ് നടത്തി മൂന്ന് മാസം കഴിഞ്ഞ് കല്യാണം ഉണ്ടാകുമെന്ന് റോബിൻ പറയുന്നു.

  'തുടക്കത്തിൽ എനിക്കോ പുള്ളിക്കാരിക്കോ അങ്ങോട്ടും ഇങ്ങോട്ടും ഒരു ഫീലിങ്ങ്സും ഉണ്ടായിരുന്നില്ല. ഇന്റർവ്യൂ കണ്ടവരാണ് അങ്ങനെ ആക്കിയത്. ഞങ്ങളെ സ്നേഹിക്കുന്നവരും അതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്,'

  'എനിക്ക് പ്രധാനമായിട്ടും ഒരു സ്പാർക്ക് ഉണ്ടാവാൻ കാരണം, എന്നോട് പറഞ്ഞത്, ചേട്ടാ ഞാൻ ഇത്രയും നാൾ ഹാർഡ് വർക്ക് ചെയ്തത് സ്വന്തം പേരിൽ അറിയപ്പെടാൻ വേണ്ടിയാണ്. അതിനിടയിൽ ഇരു ഇന്റർവ്യൂ വന്ന് ഒരുപാട് പേരിലേക്ക് എത്തി. സത്യത്തിൽ എനിക്ക് ആ ഫെയിം വേണ്ട. എനിക്ക് ഈ കാര്യങ്ങൾ അച്ചീവ് ചെയ്ത് ചെയ്ത് വന്നിട്ട് എന്റെ ജീവിതം മറ്റുള്ളവർക്ക് ഇൻസ്പയറിങ് ആക്കണം. അല്ലെങ്കിൽ അത് വെച്ച്‌ എന്നെ അങ്ങനെ കാണണം എന്നാണ്,'

  'അതായത് സ്വന്തം ഐഡന്റിറ്റിയിൽ അറിയപ്പെടണം എന്നതായിരുന്നു പുള്ളിക്കാരിയുടെ ആഗ്രഹം. അത് എനിക്ക് ഒരുപാട് കണക്ട് ചെയ്യാൻ പറ്റി. അത് എനിക്ക് ഇൻസ്പയറിങ് ആയി തോന്നി അപ്പോൾ ഞാൻ വിചാരിച്ചു. അതേ ഇത് എനിക്ക് പറ്റിയ ആൾ തന്നെയാണെന്ന്,'

  'കല്യാണം വേണ്ട എന്നാണ് പുള്ളിക്കാരി ആദ്യം പറഞ്ഞത്. പുള്ളിക്കാരിയുടെ കരിയറുമായി മുന്നോട്ട് പോകട്ടെ എന്ന് വിചാരിച്ചാണ് ഇരുന്നതും. വീണ്ടും ട്രോളുകളും മറ്റും വന്നതോടെയാണ് വീണ്ടും ഇത് സംസാരിച്ചു തുടങ്ങിയത്, റോബിൻ പറഞ്ഞു.

  റോബിനുമായി അടുത്തത് റീച്ചുണ്ടാക്കാനോ ഒന്നുമല്ലെന്ന് ആരതിയും അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. 'എനിക്ക് എങ്ങനെയെങ്കിലും റീച്ചായാൽ മതി എന്നായിരുന്നെങ്കിൽ റീലൊക്കെ ചെയ്ത് പണ്ട് തന്നെ അത് ആവാമായിരുന്നു. പക്ഷെ ഞാൻ എന്റെ ജീവിതം എങ്ങനെ വേണം പോകാൻ എന്ന് പ്ലാൻ ചെയ്തിട്ടുണ്ടായിരുന്നു. ഒരു ഡിസൈനർ എന്ന് അറിയപ്പെടുന്നതിനേക്കാൾ ഒരു ബിസിനസ് വുമൺ എന്ന് അറിയപ്പെടാൻ ആയിരുന്നു എനിക്ക് ആഗ്രഹം,'

  'അങ്ങനെ ഒന്നിലും പെടാതെ സൈഡിലൂടെ ഇങ്ങനെ പോയികൊണ്ട് ഇരിക്കുമ്പോഴാണ് ഇന്റർവ്യൂ വരുന്നത്. അപ്രതീക്ഷിതമായി സംഭവിച്ചതാണ് അതും അതിന് ശേഷമുള്ള കാര്യങ്ങളും. ഞങ്ങൾ രണ്ടുപേരും ആ ഇന്റർവ്യൂയിൽ വരേണ്ടത് അല്ലായിരുന്നു. എനിക്ക് അറിയാത്ത പരിപാടി ആയത് കൊണ്ട് അച്ഛൻ പോലും പോകണ്ടെന്ന് പറഞ്ഞതാണ്,'

  'ഡോക്ടറുമായി ഒരു ഫോട്ടോ എടുക്കാമെന്ന് ചിന്തിച്ചാണ് പോയത്. അഭിമുഖം കഴിഞ്ഞ് വന്നപ്പോൾ നാട്ടുകാർ എല്ലാരും കൂടി കല്യാണവും ഉറപ്പിച്ചു. ഞാൻ ആരോടും എനിക്ക് ക്രഷ് ഉണ്ടെന്ന് ഒന്നും പറഞ്ഞിട്ടില്ല,' ആരതി പറഞ്ഞു.

  Also Read: ശരീര ഭാരം കുറച്ചത് പ്രക‍ൃതി ചികിത്സയിലൂടെ, രണ്ട് മാസം കൊണ്ട് കുറഞ്ഞത് 15 കിലോ, നിവിന്റെ മാറ്റത്തിന് പിന്നിൽ!

  ഒരു പ്രാവശ്യം രണ്ടുപേരും എല്ലാം വിട്ടു രണ്ടു വഴിക്ക് പോകാൻ തീരുമാനിച്ചത് ആണെന്നും പറയുന്നുണ്ട്. 'അതിനിടയിൽ ടോം ഏട്ടൻ എൻഗേജ്‌മെന്റ് നടത്താമെന്ന് പറഞ്ഞു വന്നു. പക്ഷെ അച്ഛൻ ചോദിച്ചു ഒരു ഇന്റർവ്യൂ കഴിഞ്ഞപ്പോൾ തന്നെ എന്താണ് കല്യാണം എന്നൊക്കെ പറയുന്നതെന്ന്. അങ്ങനെ ടോമേട്ടൻ പറഞ്ഞു. നിനക്കു വേണ്ടല്ലോ അപ്പോൾ ഇനി റോബിനെ വിളിക്കുകയോ മെസ്സേജ് ചെയ്യുകയോ ചെയ്യരുതെന്ന്. ദേഷ്യം വന്ന് ഞാൻ റോബിന് കാര്യങ്ങൾ വിശദീകരിക്കാൻ വിളിച്ചു. പക്ഷെ എടുത്തില്ല,'

  'അതിന് ശേഷം എല്ലാം വിട്ടേക്കൂ. നമ്മുക്ക് രണ്ടായി തന്നെ ഇരിക്കാം എന്ന് പറഞ്ഞ് റോബിൻ ഒരു മെസ്സേജ് ചെയ്തു. പിന്നീട് ഞാൻ ഒരു മെസ്സേജ് അയച്ചു എന്നിട്ടാണ് എന്റെ കാര്യങ്ങൾ പറയുന്നത്. അങ്ങനെയാണ് ഞങ്ങൾ ഇങ്ങനെ ആവുന്നത്. അതിനിടയിൽ ആളുകൾ എല്ലാം സേവ് ദി ഡേറ്റ് പറയാൻ തുടങ്ങി,' ആരതി പറഞ്ഞു.

  Read more about: robin radhakrishnan
  English summary
  Viral: Bigg Boss Fame Robin Radhakrishnan Opens Up When He Realized Arati Podi Is His Perfect Match
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X