For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിവസേന 2 ചിക്കനും 30 മുട്ടയും കഴിച്ചിരുന്നതാണ്; ബിഗ് ബോസിൽ വെച്ച് 14 കിലോ കുറഞ്ഞു പക്ഷെ വയറ് ചാടി: റോൺസൺ

  |

  മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനാണ് റോൺസൺ വിൻസെന്റ്. ടെലിവിഷൻ പരമ്പരകളിലൂടെ തിളങ്ങി നിന്ന റോൺസൺ കൂടുതൽ ശ്രദ്ധേ നേടുന്നത് ബിഗ് ബോസ് സീസൺ നാലിൽ മത്സരാർത്ഥിയായി എത്തിയതോടെ ആയിരുന്നു. 92 ദിവസത്തോളം ബിഗ് ബോസ് വീട്ടിൽ കഴിഞ്ഞ ശേഷമാണ് റൺസൺ പുറത്തായത്.

  ആരോഗ്യകാര്യങ്ങളിലും ശരീര സൗന്ദര്യത്തിന്റെ കാര്യത്തിലും ഏറെ ശ്രദ്ധപുലർത്തുന്ന റോൺസൺ ബിഗ് ബോസ് പ്രേക്ഷകർക്ക് പ്രിയങ്കരനായിരുന്നു. ആരും കൊതിക്കുന്ന ജിം ബോഡിയും സിക്‌സ് പാക്കുമൊക്കെ ആയിട്ടാണ് റോൺസൺ ബിഗ് ബോസ് വീടിന് ഉള്ളിലേക്ക് എത്തിയത്. ഭക്ഷണ കാര്യത്തിൽ ഒരു വിട്ടു വീഴ്ചയും ചെയ്യാത്ത റോൺസന്റെ ഭക്ഷണ രീതികളൊക്കെ ബിഗ് ബോസ് വീടിനുള്ളിലും പ്രേക്ഷകകർക്കും ഇടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്.

  Also Read: 'പടമില്ലല്ലോ, നിർമ്മാതാവാകാൻ പറ്റിയില്ലലോ അങ്ങനെ ഒരു വിഷമവുമില്ല; വീട്, കുടുംബം അങ്ങനെ ജീവിക്കുന്നയാളാണ് ഞാൻ'

  ജിം ബോഡി ആയി എത്തിയ റോൺസൺ എന്നാൽ 92 ദിവസം കഴിഞ്ഞു പുറത്തിറങ്ങിയത് കുടവയറും ആയിട്ടായിരുന്നു. കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിലെ ഭക്ഷണ രീതികൾ തനിക്ക് തന്നത് ഇതാണെന്ന് പറഞ്ഞു കൊണ്ട് തന്റെ കുടവയറിന്റെ വീഡിയോ റോൺസൺ പങ്കുവച്ചിരുന്നു. തന്റെ പഴയ ശരീരം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടങ്ങുകയാണെന്നും നിങ്ങൾക്കും എന്നോടൊപ്പം ചേരാം എന്ന് പറഞ്ഞുകൊണ്ടാണ് റോൺസൺ സോഷ്യൽ മീഡിയയിലൂടെ വീഡിയോ പങ്കുവച്ചത്.

  '92 ദിവസങ്ങളിലെ ബിഗ് ബോസിലെ ഭക്ഷണ രീതികള്‍ എന്നെ കുടവയറനാക്കി. നിങ്ങള്‍ ആരെങ്കിലും ഈ അവസ്ഥയില്‍ ആണോ ഇപ്പോള്‍ ഉള്ളത്? അമിതഭാരം നിങ്ങളെ വിഷമിപ്പിക്കുന്നുണ്ടോ? കളിയാക്കലുകളും ഡിപ്രെഷണും മടുത്തോ? ഒരു മാറ്റം അനിവാര്യം എന്ന് തോന്നുന്നവര്‍ക്കായി ഞാന്‍ തന്നെ ഒരു ഉദാഹരണം ആവുകയാണ്. നമുക്ക് ഒരുമിച്ച് തുടങ്ങാം. ആരോഗ്യമുള്ള ഒരു ശരീരത്തിലേക്കുള്ള എന്റെ ഫിറ്റ്‌നസ് യാത്രയില്‍ നിങ്ങള്‍ക്കും എന്റെ കൂടെ കൂടാം,' എന്നാണ് വീഡിയോ പങ്കുവച്ച് റോണ്‍സണ്‍ കുറിച്ചത്.

  Also Read: ആദ്യരാത്രിയ്ക്ക് വേണ്ടി വാങ്ങിയ മുല്ലപ്പൂ വരെ വേസ്റ്റായി; ഉറങ്ങിപ്പോയ നൂബിന്റെ വീഡിയോ പകര്‍ത്തി ഭാര്യ ബിന്നി

  ഇപ്പോൾ ബിഗ് ബോസ് വീട്ടിൽ വെച്ച് തന്റെ ശരീരം അത്തരത്തിൽ മാറാനിടയായ സാഹചര്യങ്ങളെ കുറിച്ച് പറയുകയാണ് റോൺസൺ വിൻസെന്റ്. വനിതാ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് റോൺസൺ ഇതിനെ കുറിച്ച് സംസാരിച്ചത്. റോൺസന്റെ വാക്കുകൾ വായിക്കാം വിശദമായി.

  '92 ദിവസത്തെ ബിഗ് ബോസ് ഹൗസിലെ ജീവിതവും ഭക്ഷണരീതികളും എന്നെ കുടവയറനാക്കി. അവിടെ വർക്ക് ഔട്ട് നടക്കുന്നില്ലെന്നതു മാത്രമായിരുന്നില്ല പ്രശ്നം. സമയത്തിന് ഭക്ഷണം കഴിക്കാൻ പറ്റില്ല. ഉറക്ക കുറവ്, തുടങ്ങി പല പ്രതിസന്ധികളുമുണ്ടായിരുന്നു. ജീവിത രീതി മൊത്തം മാറി. എന്റെ ലൈഫ് സ്റ്റൈലുമായി ഒരു ബന്ധവുമില്ലാതെയാണ് ഞാൻ അവിടെ ജീവിച്ചത്,'

  Also Read: അന്ന് മുന്‍ഭര്‍ത്താവ് രോഹിത്തിനൊപ്പമാണ് താമസം; ബഡായി ബംഗ്ലാവിലേക്ക് അദ്ദേഹം ഉന്തിത്തള്ളി വിട്ടതാണെന്ന് ആര്യ

  'കാർബോ ഹൈഡ്രേറ്റ്സ് ഇല്ലാത്ത, പ്രോട്ടീൻ ഫുഡ് ഒക്കെ കഴിച്ച്, സമയക്രമം പാലിച്ചൊക്കെയാണല്ലോ മുന്നോട്ടു പോയിരുന്നത്. അവിടെ അതൊന്നും നടക്കില്ല. ടാസ്കും കാര്യങ്ങളുമൊക്കെ വരുമ്പോൾ അതൊക്കെ കഴിഞ്ഞാണ് കഴിക്കാൻ പറ്റൂ. ചില ദിവസത്തെ ടാസ്ക് തന്നെ ഭക്ഷണം കഴിക്കാതിരിക്കലാണ്. ഒരു ടാസ്കിന്റെ ഭാഗമായി ഒരു ദിവസം കൊണ്ട് ഞാൻ മൂന്നരക്കിലോ ശരീരഭാരം കുറയ്ക്കുക വരെ ചെയ്തു. അപ്പോൾ പട്ടിണിയിരിക്കേണ്ടി വരും,'

  'അങ്ങനെ പല പല കാരണങ്ങളാൽ അൺഹെൽത്തിയായ ഒരു സിസ്റ്റം. 92 ദിവസം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ എന്റെ ഭാരം 14 കിലോ കുറയുകയാണ് ചെയ്തതെങ്കിലും ശരീരം ലൂസായി വയറ് ചാടി ഇന്നർ കോർ മസിൽസ് വരെ അയഞ്ഞു പോയി. ദിവസേന രണ്ട് ചിക്കനും മുപ്പത് മുട്ടയും കഴിച്ചിരുന്ന മനുഷ്യനല്ലേ. കൃത്യമായി വർക്കൗട്ടും ചെയ്തിരുന്നു. ആ ആളാണ് തീർത്തും അപരിചിതമായ മറ്റൊരു സാഹചര്യത്തിൽ പെട്ടതെന്ന് ഓർക്കണം,'

  Also Read: 'ചാനലുകാര്‍ വിളിച്ചില്ലെങ്കില്‍ ബിനു അടിമാലിയെ പോലുള്ളവര്‍ വീട്ടില്‍ വായ് നോക്കിയിരിക്കേണ്ടി വരും'

  'തിരിച്ചു വന്ന ശേഷം കുറച്ചു ദിവസം ബോഡി പെയിനൊക്കെ ഉണ്ടായിരുന്നു. അപ്പോൾ വന്ന ഒരു ഫാഷൻ ഷോ ഞാൻ ഈ ശരീരമാറ്റം കാരണം ഒഴിവാക്കുകയും ചെയ്തു. പിന്നീട് പതിയെ പതിയെ വർക്കൗട്ടിലേക്ക് തിരികെയെത്തി. ഇപ്പോൾ നല്ല പുരോഗതിയുണ്ട്. പുതിയ പ്രൊജക്ടിനു വേണ്ടി കൂടുതൽ നല്ല ഗെറ്റപ്പിലേക്ക് എത്താനുള്ള ശ്രമത്തിലാണ്,' റോൺസൺ പറഞ്ഞു.

  Read more about: bigg boss malayalam
  English summary
  Viral: Bigg Boss fame Ronson Vincent reveals that he lost 14 kg weight on the show but gained belly
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X