എനിക്കും കൂട്ടിനൊരാളുണ്ട്! വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല; ആ ആഗ്രഹത്തിന് പിന്നാലെയാണ് ഞാൻ: അനു ജോസഫ്

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനു ജോസഫ്. ഇരുപത് വർഷത്തിലേറെയായി നടിയായും അവതാരകയായുമെല്ലാം തിളങ്ങി നിൽക്കുകയാണ് താരം. സിനിമയിലൂടെയാണ് അനു ജോസഫ് കരിയർ ആരംഭിക്കുന്നത്. തുടർന്ന് ടെലിവിഷനിലേക്ക് എത്തിയ താരം അവിടെ ശോഭിക്കുകയായിരുന്നു. അടുത്തിടെയായി വ്‌ളോഗിങ്ങിലേക്കും തിരിഞ്ഞ അനു ആ മേഖലയിലും തിളങ്ങി നിൽക്കുകയാണ്. തന്റെയും സുഹൃത്തുക്കളുടെയും വിശേഷങ്ങളും യാത്രാനുഭവങ്ങളും അഭിമുഖങ്ങമൊക്കെ അനു ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്.

യൂട്യൂബ് ചാനലിൽ പങ്കുവയ്ക്കുന്ന വിശേഷങ്ങളിലൂടെയാണ് ആരാധകർ അനുവിനെ കൂടുതൽ അറിഞ്ഞു തുടങ്ങുന്നത്. ഇക്കഴിഞ്ഞ ബിഗ് ബോസ് മലയാളം സീസൺ 5ൽ എത്തിയതോടെ അനുവിനെ പ്രേക്ഷകർ അടുത്തറിഞ്ഞു. തന്റെ കുടുംബവിശേഷങ്ങളും മറ്റുമെല്ലാം താരം ഷോയിൽ പങ്കുവെയ്ക്കുകയുണ്ടായി. അതിനു മുൻപ് അനുവിന്റെ കോടികൾ വില വരുന്ന വീടിന്റെ വിശേഷങ്ങളും വലിയ ശ്രദ്ധനേടിയിരുന്നു.

Anu Joseph

പ്രായം നാല്പത്തിനടുത്ത് എത്തിയെങ്കിലും അവിവാഹിതയായി തുടരുകയാണ് അനു ജോസഫ്. നടിയുടെ വിവാഹം സംബന്ധിച്ച ചോദ്യങ്ങളൊക്കെ ആരാധകരിൽ നിന്നും ഉയരാറുണ്ട്. ഇപ്പോഴിതാ ആദ്യമായി തന്റെ വിവാഹത്തെക്കുറിച്ചും കോടികൾ ചിലവാക്കി പണിത വീടിനെക്കുറിച്ചുമൊക്കെ സംസാരിച്ചിരിക്കുകയാണ് അനു ജോസഫ്. ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ച വിശേഷങ്ങളാണ് ശ്രദ്ധനേടുന്നത്.

ഷൂട്ടിങ് ആവശ്യം കൂടി കണക്കിലെടുത്താണ് വീട് വെച്ചതെന്ന് അനു വ്യക്തമാക്കി. ഞാനും സുഹൃത്ത് റോക്കിയും ചേർന്നാണ് വീട് ഡിസൈൻ ചെയ്തത്. ഗ്ലാസ് വീടാണ്. ഒരേ ഒരു ബെഡ് റൂം മാത്രമാണ് വീടിനുള്ളത്, പണികൾ ഇനിയും ബാക്കിയുണ്ട്. വീടിനെ ചുറ്റിപറ്റി പല കഥകൾ വന്നിരുന്നു. ഇതിന്റെ ഭാഗമായി ജിഎസ്ടിയും റെയ്ഡുമൊക്കെ നടന്നുവെന്നും അനു അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ നിയമാനുസൃതം അല്ലാത്ത ഒന്നും താൻ ചെയ്തിരുന്നില്ലെന്ന് അനു വ്യക്തമാക്കി.

ഉടനെ സീരിയലുകൾ ഒന്നും കമ്മിറ്റ് ചെയ്യാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും, ഇഷ്ടപ്പെട്ട ഒരു കഥാപാത്രം തന്നെ തേടി വന്നിട്ടില്ലെന്നും അനു പറയുന്നു. ചെയ്തു പഴകിയ കഥാപാത്രങ്ങൾ ഇനിയും ചെയ്യാൻ താല്പര്യമില്ല, പരസ്യങ്ങളിൽ അഭിനയിക്കാറുണ്ട്, ബാക്കി മുഴുവൻ സമയവും താൻ നടത്തുന്ന ടാറ്റൂ സ്റ്റുഡിയോയിലാണെന്നും അനു പറഞ്ഞു.

പൂജ്യത്തിൽ നിന്നും തുടങ്ങിയ ജീവിതമാണ് തന്റേതെന്നും അനു പറഞ്ഞു. ഒരാഗ്രഹം നടത്തണമെന്ന് ആഗ്രഹിച്ചാൽ അത് നടത്തിയാണ് ശീലം. മറ്റൊരാളുടെയും കാഴ്ചപ്പാടിനും, ചിന്തയ്ക്കും അനുസരിച്ചല്ല തന്റെ ജീവിതമെന്നും താരം വ്യക്തമാക്കി. അഭിമുഖത്തിനിടയിൽ സുഖമില്ലാതെ ഇരിക്കുന്ന സഹോദരിയെക്കുറിച്ചും വിവാഹത്തെക്കുറിച്ചും അനു മനസ്സ് തുറക്കുന്നുണ്ട്. സഹോദരി സൗമ്യക്കും അവളെ പോലെ ഉള്ള കുഞ്ഞുങ്ങൾക്കുമായി ഒരിടം ഒരുക്കണമെന്ന ആഗ്രഹത്തിന് പിന്നാലെയാണ് താനെന്ന് അനു പറഞ്ഞു.

Anu Joseph

കാസർഗോഡ് സ്വദേശിനിയാണെങ്കിലും ഇപ്പോൾ തിരുവനന്തപുരം തന്റെ ദേശമായി മാറി എന്നാണ് അനു പറയുന്നത്. കുടുംബത്തെ തിരുവന്തപുരത്തേക്ക് കൊണ്ടുവരാനുള്ള ആലോചനകൾ ഉണ്ടെന്നും അനു വ്യക്തമാക്കി. ഇഷ്ടപെട്ട പ്രദേശത്ത് കാത്തിരിക്കാൻ ഒരാളുണ്ടെങ്കിൽ ഏറെ പ്രിയപ്പെട്ടതുമാകും അവിടം. അതുപോലെ തനിക്കും കൂട്ടിനൊരാൾ ഉണ്ടെന്നും എന്നാൽ വിവാഹം എന്നതിലേക്ക് ചിന്ത എത്തിയിയിട്ടില്ലെന്നും അനു ജോസഫ് അഭിമുഖത്തിൽ പറഞ്ഞു.

അതേ സമയം കഴിഞ്ഞ കുറച്ചു നാളുകളായി യൂട്യൂബിലോ ഇൻസ്റ്റാഗ്രാമിലോ അത്ര സജീവമല്ല താരം. ടാറ്റൂ സ്റ്റുഡിയോയും സ്‌കൂളും അതിന്റെ പ്രവർത്തനങ്ങളുമൊക്കെയായി തിരക്കിലാണ് താരമെന്നാണ് സൂചന.

More from Filmibeat

Read more about: anu joseph
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X