For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പെൺകുട്ടികൾ സ്നേഹിക്കാൻ വന്നപ്പോൾ ഒഴിവാക്കി, അമ്പലത്തിലെ പൂജാരിയുമായി ഒന്നരവർഷത്തെ പ്രണയം!; അശ്വിൻ പറയുന്നു

  |

  ബിഗ് ബോസ് മലയാളം സീസൺ 4 ൽ മത്സരാർത്ഥിയായി എത്തി പ്രേക്ഷക ശ്രദ്ധനേടിയ താരമാണ് അശ്വിൻ വിജയ്. ജീവിതത്തിൽ നേരിട്ട കഷ്ടപ്പാടുകളെ കുറിച്ചും പ്രയാസങ്ങളെ കുറിച്ചും ഷോയിൽ തുറന്നു പറഞ്ഞ അശ്വിൻ ആദ്യ ദിവസങ്ങളിൽ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ മത്സരാർത്ഥിയാണ്. താൻ ഗേ ആണെന്ന അശ്വിന്റെ തുറന്നു പറച്ചിലിനും ബിഗ് ബോസ് സാക്ഷ്യം വഹിച്ചിരുന്നു.

  ഇപ്പോഴിതാ, തന്റെ പ്രണയത്തെ കുറിച്ചും ബിഗ് ബോസ് ഷോയിലെ വെളിപ്പെടുത്തലിലേക്ക് നയിച്ചതിനെക്കുറിച്ചുമെല്ലാം വീണ്ടും മനസ് തുറക്കുകയാണ് അശ്വിൻ. അമൃത ടിവിയിലെ പറയാം നേടാം എന്ന പരിപാടിയിൽ അതിഥി ആയി എത്തിയപ്പോഴാണ് അശ്വിൻ ഇതേ കുറിച്ച് സംസാരിച്ചത്. അശ്വിന്റെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.

  Also Read: 'മലയാള സിനിമയിൽ ഇതുപോലെ മറ്റുള്ളവരെ സഹായിച്ചിട്ടുള്ള ഒരു നടനും ഉണ്ടാവില്ല'; അനുഭവം പങ്കുവച്ച് സംവിധായകൻ

  'അതെ, ഞാൻ ഗേ ആണ്. നമ്മുക്ക് സെക്ഷ്വലിറ്റിസ് ഒരുപാട് ഉണ്ടെങ്കിലും നമ്മൾ മലയാളികൾക്ക് ആണെന്ന് തോന്നുന്നു ഇതിനെ കുറിച്ച് കൂടുതൽ അറിയാത്തത്. ഞാൻ ഒരു ഗേ ആണെന്ന് എനിക്ക് എന്റെ കുട്ടിക്കാലത്തെ തന്നെ തിരിച്ചറിയാമായിരുന്നു. എനിക്ക് ആകർഷണം തോന്നിയത് ഒക്കെ ആണുങ്ങളോട് ആയിരുന്നു. പെൺകുട്ടികളൊക്കെ സ്നേഹിക്കാൻ വന്നപ്പോൾ അവരെയൊക്കെ റിജക്റ്റ് ചെയ്യുകയാണ് ചെയ്തത്,'

  'എനിക്ക് ആരോടും തുറന്നു പറയാൻ ധൈര്യം ഉണ്ടായില്ല. എനിക്കെന്തോ അസുഖമാണെന്ന് ഒക്കെയാണ് ഞാൻ ആദ്യം കരുതിയത്. പെൺകുട്ടികളോട് അകൽച്ചയൊന്നും തോന്നില്ല. പക്ഷെ നമ്മുക്കൊരു ഇഷ്ടം തോന്നുന്നത് അല്ലെങ്കിൽ പ്രണയം തോന്നുന്നത് ആണുങ്ങളോട് ആയിരിക്കും. ചെറുപ്പത്തിൽ ഞാൻ എന്റെ പ്രശ്‌നം ആണെന്ന് ഒക്കെയാണ് കരുതിയെ,'

  'പിന്നീട് ഞാൻ ഫെയ്‌സ്‌ബുക്കിൽ കയറി ഒരു അക്കൗണ്ട് എടുത്തിരുന്നു. അങ്ങനെ അതിൽ ഒരു ചേട്ടനായിട്ട് സംസാരിക്കുമ്പോൾ അദ്ദേഹമാണ് പറഞ്ഞത്, നീ മാത്രമല്ല. അങ്ങനെ ഒരുപാട് ആളുകൾ ഉണ്ട്. 2016 ൽ മറ്റോ ആണ് അത്. അന്നൊന്നും മൊബൈലും ഇന്റർനെറ്റും ഒന്നും ഇത്രയും വ്യാപകമല്ല. അപ്പോൾ അന്വേഷിച്ചു. കൂടുതൽ അന്വേഷിച്ചു. ഇങ്ങനെയുള്ള ഒരുപാട് കണക്ഷനുകൾ കിട്ടി,'

  'എനിക്ക് ഈ കമ്മ്യുണിറ്റി എന്താണെന്ന് കൂടുതൽ അറിയണമായിരുന്നു. ഒരുപാട് അന്വേഷിച്ചു ഞാൻ മനസിലാക്കി. എന്നിട്ടും ഞാൻ ആരോടും പറയാതെ ഒളിപ്പിച്ച് വെച്ചിരിക്കുകയായിരുന്നു. എന്റെ സുഹൃത്തുക്കൾക്കോ ആർക്കു അറിയില്ലായിരുന്നു. ബിഗ് ബോസിൽ ഞാൻ അത് വെളിപ്പെടുത്തി തിരികെയെത്തിയപ്പോൾ എല്ലാവരും പറഞ്ഞു, അശ്വിൻ നീയൊരു ഗേ ആണെന്ന് ഒരിക്കലും പറയില്ല എന്നൊക്കെ. ഒരാളുടെ രൂപം കണ്ടിട്ടാണോ നിങ്ങൾ ഗേ ആണെന്ന് പറയുന്നത്!'

  Also Read: 'പനി പിടിച്ച് ബോധമില്ലാതെ കിടന്നപ്പോൾ എല്ലാ രഹസ്യവും ചോർത്തിയെടുത്തു'; ഭാര്യയെ കുറിച്ച് സാജൻ സൂര്യ പറഞ്ഞത്

  'പ്ലസ് ടു കഴിഞ്ഞ് ഞാൻ വീടുവിട്ടിറങ്ങിയ സമയത്താണ് ഫെയ്‌സ്‌ബുക്ക്‌ വഴി ഒരു സുഹൃത്തുമായി ഞാൻ ചാറ്റ് ചെയ്ത് പ്രണയത്തിലാകുന്നത്‌. പുള്ളി ഒരു അമ്പലത്തിലെ പൂജാരി ആയിരുന്നു. ഏകദേശം ഒന്നൊന്നര വർഷത്തോളം ഇഷ്ടമുണ്ടായിരുന്നു. ഞങ്ങൾ വീക്കെൻഡ്‌സിൽ ഒക്കെ കാണുമായിരുന്നു. ഒരു ഒന്നര വർഷം കഴിഞ്ഞപ്പോൾ ഞങ്ങൾ തമ്മിൽ പ്രശ്‌നങ്ങളായി. രണ്ടുപേരും പരസ്‌പരം പറഞ്ഞു പിരിഞ്ഞു. സൗഹൃദം ഇപ്പോഴുമുണ്ട്,'

  'പുള്ളിക്ക് മറ്റൊരു ആളുമായി ഒരു ബന്ധം ഉണ്ടായിരുന്നു. അത് അറിഞ്ഞതോടെയാണ് ഞാൻ ബന്ധത്തിൽ നിന്ന് പിന്മാറിയത്. എന്റെ സ്ഥാനത്ത് മറ്റൊരാൾ വരുമ്പോൾ ഒരു പ്രശ്നമുണ്ടാകുമല്ലോ. അത് തന്നെ ആയിരുന്നു. അത് പറഞ്ഞു. അവനിപ്പോൾ അഞ്ചും ആറും റിലേഷൻ ആയെന്നാണ് അറിഞ്ഞത്,'

  'ഞാൻ ഗേ ആണെന്ന് തുറന്നു പറയുമെന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. എന്നാൽ ബിഗ് ബോസിൽ വെച്ച് ഞാൻ ഇത് പറയും എന്ന് കരുതിയല്ല പോയത്. അവിടെ ചെന്നപ്പോൾ ലെസ്ബിയൻ ആയ അപർണയെയും ജാസ്മിനെയും കണ്ടപ്പോഴാണ് ഗേ ആയ ഞാൻ ഇത് തുറന്നു പറഞ്ഞാൽ ആളുകൾ അത് സ്വീകരിക്കും എന്ന് തോന്നിയത്. അവരോട് ആദ്യം രഹസ്യമായാണ് പറഞ്ഞത്. പിന്നീട് ടാസ്കിൽ തുറന്നു പറഞ്ഞു,'

  'അത് പറഞ്ഞു കഴിഞ്ഞപ്പോൾ എനിക്ക് വലിയ രീതിയിൽ നെഗറ്റീവ് അനുഭവങ്ങൾ ഉണ്ടായി. എന്റെ നാട്ടിലും സുഹൃത്തുക്കൾക്കിടയിൽ നിന്ന് വരെ. എന്നാൽ എനിയ്ക്ക് കിട്ടിയ ഏറ്റവും വലിയ പോസിറ്റീവ് ഒരുപാട് പേർ എനിക്ക് മെസ്സേജ് അയച്ചു എന്നുള്ളതാണ്. പലരും വീട്ടുകാരുടെ നിർബന്ധം കാരണം ഒരുപെൺകുട്ടിയെ വിവാഹം കഴിക്കാൻ പോകുന്നു എന്നൊക്കെ പറഞ്ഞാണ് മെസ്സേജ് അയക്കുന്നത്. ബ്രോയുടെ ധൈര്യം സമ്മതിക്കണമെന്ന് നിരവധി പേർ മെസേജ് അയച്ചിരുന്നു,' അശ്വിൻ പറഞ്ഞു.

  Read more about: bigg boss malayalam
  English summary
  Viral: Bigg Boss Malayalam Fame Aswin Vijay Opens Up About His Love Story In MG Sreekumar Show - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X